play-sharp-fill

പാമ്പാടിയിൽ കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ടു; 23 പേർക്ക് പരിക്ക്

സ്വന്തം ലേഖകൻ പാമ്പാടി: ഓട്ടോറിക്ഷയിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചു മാറ്റിയ കെ എസ്ആർടിസി ബസ് കുഴിയിലേയ്ക്ക് മറിഞ്ഞ് 23 യാത്രക്കാർക്ക് പരിക്കേറ്റു. കോട്ടയത്ത് നിന്ന് കുമളിയിലേയ്ക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ലിമിറ്റഡ് സ്റ്റോപ്പ് വേണാട് ബസാണ് അപകടത്തിൽപ്പെട്ടത്. കെ കെ റോഡിൽ പാമ്പാടി നെടുംകുഴിക്ക് സമീപം ചൊവ്വാഴ്ച വൈകിട്ട് മൂന്നു മണിയോടെയായിരുന്നു അപകടം. ബസ് പകുതിയിലേറെ യാത്രക്കാരുമായി കുമളി ഭാഗത്തേയ്ക്ക് പോകുകയായിരുന്നു. ഈ സമയം സമീപത്തെ ബാറിൽ നിന്നും ഇടവഴിയിലേയ്ക്ക് ഓട്ടോറിക്ഷ പാഞ്ഞു വന്നു. ഈ ഓട്ടോറിക്ഷയിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചു മാറ്റിയപ്പോഴാണ് ബസ് അപകടത്തിൽപ്പെട്ടത്. പാമ്പാടി സി […]

കാണാതായ മാധ്യമ സംഘത്തിലെ ഡ്രൈവറുടെ മൃതദേഹവും കണ്ടെത്തി; കണ്ടെത്തിയത് മൂന്ന് കിലോമീറ്റർ അകലെ നിന്ന്

സ്വന്തം ലേഖകൻ വൈക്കം: കല്ലറ മുണ്ടാറിൽ വള്ളം മറിഞ്ഞ് കാണാതായ മാധ്യമ സംഘത്തിലെ രണ്ടാമനായ ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി. മാതൃഭൂമി ന്യൂസ് തിരുവല്ല യൂണിറ്റിലെ ഡ്രൈവർ ഇരവിപേരൂർ കോഴിമല കൊച്ചുരാമുറിയിൽ ഉഴത്തിൽ ബാബുവിന്റെ മകൻ ബിപിൻ ബാബു (27) വിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ബിപിനൊപ്പം കാണാതായ മാതൃഭൂമി ന്യൂസ് പ്രാദേശിക ലേഖകൻ കെ.കെ സജി (മെഗാസ് സജി – 47 ) യുടെ മൃതദേഹം രാവിലെ സംഭവസ്ഥലത്തു നിന്നും മുങ്ങൽ വിദഗ്ധർ കണ്ടെത്തിയിരുന്നു. മുണ്ടാറിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിക്കുന്നതിനായാണ് മാതൃഭൂമി ന്യൂസ് കോട്ടയം യൂണിറ്റിലെ […]

മാധ്യമ പ്രവർത്തകരുടെ ദുരന്തം കണ്ട് കയ്യടിച്ച് ആർത്ത് ചിരിക്കുന്നവർ; ഭാവയായിയുടെ ഫെയ്സ് ബുക്ക് പോസ്റ്റ് വൈറലാകുന്നു

ശ്രീകുമാർ കോട്ടയം: മുണ്ടാറിൽ രണ്ട് സഹപ്രവർത്തകരുടെ ദാരുണ ദുരന്തം കണ്ട് കണ്ണ് നറഞ്ഞ് വിറങ്ങലിച്ച് നിൽക്കുകയാണ് മാധ്യമ ലോകം മുഴുവനും. ലോകത്തിന്റെ ദുരിതം സമൂഹത്തെ അറിയിക്കാൻ സ്വന്തം കഷ്ടപ്പാടുകൾ ഉള്ളിലൊളിപ്പിച്ച് ചാടിയിറങ്ങിയതാണ് അവർ. പക്ഷേ, അവർ ചെന്ന് വീണത് ദുരന്തത്തിന്റെ ദുരിതത്തിന്റെ മരണത്തിന്റെ നിലയില്ലാക്കയത്തിലാണ്. പക്ഷേ, ആ ജീവിതങ്ങളെയും പരിഹസിക്കാൻ മലയാളി അരയും തലയും മുറുക്കി ഇറങ്ങുകയാണ്. മലയാളിയുടെ സോഷ്യൽ മീഡിയ സാഡിസത്തിന്റെ മറ്റൊരു ഭാവമാകുകയാണ് ഇന്ന് മുണ്ടാർ ദുരന്തം. ഈ ദുരന്ത വാർത്ത റിപ്പോർട്ട് ചെയ്ത വിവിധ ചാനലുകളുടെ ഫെയ്സ് ബുക്ക് പേജുകളിലും […]

പാർലമെന്റിൽ പരമാവധി സീറ്റ് പിടിക്കാൻ സിപിഎം: കോട്ടയത്ത് ജെയക് സി.തോമസ് സ്ഥാനാർത്ഥിയാകും; ജോസ് കെ.മാണിയുടെ വിടവിൽ ഗോളടിക്കാൻ സിപിഎം തന്ത്രം

സ്വന്തം ലേഖകൻ കൊച്ചി: ദേശീയ രാഷ്ട്രീയത്തിൽ നിർണ്ണായമായ പാർലമെന്റ് തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ ശക്തി തെളിയിക്കാൻ കേരളത്തിൽ നിന്നു പരമാവധി സീറ്റ് സമാഹരിക്കാൻ സിപിഎം തന്ത്രമൊരുക്കുന്നു. കോഴിക്കോട്, കോട്ടയം സീറ്റുകളിൽ സിപിഎം യുവാക്കൾക്ക് നൽകിയേക്കും. ഒരു തവണ സിനിമാ താരങ്ങളെ മത്സരിപ്പിച്ച് കൈപൊള്ളിയ സിപിഎം ഇക്കുറി തന്ത്രം മാറ്റിപിടിക്കാനുള്ള നീക്കത്തിലാണ്. അമ്മ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഇന്നസെന്റിനെ ഒഴിവാക്കുന്ന സിപിഎം, പകരം പാർട്ടി നേതാവിനെ തന്നെയാണ് ചാലക്കുടിയിൽ സ്ഥാനാർത്ഥിയാക്കുന്നത്. പരസ്യമായി ജാതിമത ശക്തികളുടെ സഹായം തേടാതെ കൃത്യമായ സർക്കാർ ഇടപെടലിലൂടെ സംസ്ഥാനത്തെ 20 ൽ പതിനെട്ട് സീറ്റും […]

വൈക്കം മുണ്ടാറിലെ ദുരന്തം; ഒരു മാധ്യമ പ്രവർത്തകന്റെ മൃതദേഹം കണ്ടെത്തി

സ്വന്തം ലേഖകൻ വൈക്കം: ദുരിതാശ്വാസ ക്യാമ്പ് റിപ്പോർട്ട് ചെയ്ത് മടങ്ങിയ മാധ്യമ സംഘം സഞ്ചരിച്ച വളളം മറിഞ്ഞ് കാണാതായ മാധ്യമ പ്രവർത്തകരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. മാതൃഭൂമി ന്യൂസ് കടുത്തുരുത്തി പ്രാദേശിക ലേഖകൻ സജിയുടെ മൃതദേഹമാണ് നേവിയുടെ മുങ്ങൽ വിദഗ്ധർ നടത്തിയ തിരച്ചിലിൽ ചൊവ്വാഴ്ച രാവിലെ കണ്ടെത്തിയത്. അപകടത്തിൽപ്പെട്ട മാതൃഭൂമി തിരുവല്ല യൂണിറ്റിലെ ഡ്രൈവറെ ഇനിയും കണ്ടെത്താനുണ്ട്.   വള്ളം മുങ്ങി രക്ഷപെട്ട മാതൃഭൂമി റിപ്പോർട്ടർ കെ. ബി ശ്രീധരനും, ക്യാമറാമാൻ അഭിലാഷും ഇപ്പോഴും ആശുപത്രിയിലാണ്. പരിക്കേറ്റ ഇരുവരെയും തിങ്കളാഴ്ച മന്ത്രി കടകംപള്ളി സുരേന്ദ്രനും, […]

ഗണേഷ് കുമാറിനെ മന്ത്രി ആക്കാൻ പതിനെട്ടടവും പയറ്റി ബാലകൃഷ്ണപിള്ള; സ്‌കറിയ തോമസ് വിഭാഗം കേരള കോൺഗ്രസ് ബിയിൽ ലയിക്കുന്നു

ശ്രീകുമാർ തിരുവനന്തപുരം: മകനെ മന്ത്രി ആക്കുന്നതിനായി പതിനെട്ടാമത്തെ അടവും പയറ്റികൊണ്ട് ബാലകൃഷ്ണപിള്ള സ്‌കറിയ തോമസിന്റെ പാർട്ടിയെ കേരള കോൺഗ്രസ് (ബി)ൽ ലയിപ്പിക്കുന്നു. ഇടതുമുന്നണി പ്രവേശനം മുന്നിൽ കണ്ടാണ് ലയിക്കാൻ ഇരു പാർട്ടികളും തീരുമാനിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനുമായി സ്‌കറിയ തോമസും ബാലകൃഷ്ണ പിള്ളയും കൊല്ലത്ത് ചർച്ച നടത്തിയിരുന്നു. ലയനം സംബന്ധിച്ച് നാളെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന. നാളെ തിരുവനന്തപുരം പ്രസ് ക്ലബിൽ ഇരുവരും സംയുക്ത വാർത്താ സമ്മേളനം നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ഇന്നലത്തെ സി.പി.എം. സെക്രട്ടറിയേറ്റിൽ മുന്നണി വിപുലീകരിക്കാൻ സി.പി.എം തീരുമാനിച്ചിരുന്നു. ഇതിൽ കണ്ണുവെച്ചാണ് അടിയന്തിരമായി […]

ഗണേഷ് കുമാറിനെ മന്ത്രി ആക്കാൻ പതിനെട്ടടവും പയറ്റി ബാലകൃഷ്ണപിള്ള; സ്‌കറിയ തോമസ് വിഭാഗം കേരള കോൺഗ്രസ് ബിയിൽ ലയിക്കുന്നു

ശ്രീകുമാർ തിരുവനന്തപുരം: മകനെ മന്ത്രി ആക്കുന്നതിനായി പതിനെട്ടാമത്തെ അടവും പയറ്റികൊണ്ട് ബാലകൃഷ്ണപിള്ള സ്‌കറിയ തോമസിന്റെ പാർട്ടിയെ കേരള കോൺഗ്രസ് (ബി)ൽ ലയിപ്പിക്കുന്നു. ഇടതുമുന്നണി പ്രവേശനം മുന്നിൽ കണ്ടാണ് ലയിക്കാൻ ഇരു പാർട്ടികളും തീരുമാനിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനുമായി സ്‌കറിയ തോമസും ബാലകൃഷ്ണ പിള്ളയും കൊല്ലത്ത് ചർച്ച നടത്തിയിരുന്നു. ലയനം സംബന്ധിച്ച് നാളെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന. നാളെ തിരുവനന്തപുരം പ്രസ് ക്ലബിൽ ഇരുവരും സംയുക്ത വാർത്താ സമ്മേളനം നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ഇന്നലത്തെ സി.പി.എം. സെക്രട്ടറിയേറ്റിൽ മുന്നണി വിപുലീകരിക്കാൻ സി.പി.എം തീരുമാനിച്ചിരുന്നു. ഇതിൽ കണ്ണുവെച്ചാണ് അടിയന്തിരമായി […]

അഭിമന്യുവിനെ കൊലപ്പെടുത്തിയതിനു പിന്നിൽ ക്യാമ്പസ് ഫ്രണ്ടിന്റെ വനിതാ പ്രവർത്തകയും; പെൺകുട്ടിയെ നാളെ അറസ്റ്റ് ചെയ്‌തേക്കും

സ്വന്തം ലേഖകൻ കൊച്ചി: അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ കൊലപാതകികളെ ക്യാമ്പസിലേക്കു വിളിച്ചുവരുത്തിയത് ക്യാമ്പസ് ഫ്രണ്ടിന്റെ വനിതാ പ്രവർത്തകയെന്ന് സൂചന. വിശദമായ ചോദ്യം ചെയ്യലിനുവിധേയമാക്കിയ ഈ വിദ്യാർത്ഥിനിയിൽനിന്ന് ഞെട്ടിക്കുന്ന വിവരങ്ങളാണു പ്രത്യേക അന്വേഷണസംഘത്തിനു ലഭിച്ചത്. കൊലയാളിസംഘത്തിന്റെ ഫോൺ രേഖകൾ പരിശോധിച്ചപ്പോഴാണ് വിദ്യാർഥിനിയെക്കുറിച്ചുളള നിർണ്ണായക വിവരങ്ങൾ ലഭിച്ചത്. തുടർന്നുനടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയുടെ പങ്ക് വ്യക്തമായി കണ്ടെത്തി. സംശയനിഴലിലുള്ള പെൺകുട്ടിക്കു പ്രത്യേക പരിശീലനം ലഭിച്ചിട്ടുണ്ടെന്നും പ്രത്യേകസംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. അഭിമന്യു വധത്തിന്റെ ഗൂഢാലോചനക്കേസിൽ ഈ പെൺകുട്ടിയെ പ്രതിയാക്കിയേക്കും. ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകയായ ഇവരുടെ അറസ്റ്റിനായി അന്വേഷണസംഘം നിയമോപദേശം തേടി. […]

ജില്ലയുടെ സാമൂഹ്യരംഗത്ത് ജനശ്രീ മിഷൻ നിർണായ ഘടകം

സ്വന്തം ലേഖകൻ കൂരോപ്പട: ജില്ലയുടെ സാമൂഹ്യരംഗത്ത് ജനശ്രീ മിഷൻ നിർണായ ഘടകമായി മാറിയെന്ന് ജനശ്രീ മിഷൻ ജില്ലാ സെക്രട്ടറി സാബു മാത്യൂ പ്രസ്താവിച്ചു.കൂരോപ്പട പഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ പുതിയതായി ആരംഭിച്ച തേജസ് ജനശ്രീ യൂണിറ്റിന്റെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു സാബു മാതൂ. സമ്മേളനത്തിൽ യൂണിറ്റ് ചെയർമാൻ പി.ജി.സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. ജനശ്രീ പുതുപ്പള്ളി ബ്ലോക്ക് ചെയർമാൻ അനിൽ കൂരോപ്പട മുഖ്യ പ്രഭാഷണം നടത്തി.കൂരോപ്പട പഞ്ചായത്ത് സ്ഥിരം സമിതിയധ്യക്ഷ ഉമാദേവി, യൂണിറ്റ് സെക്രട്ടറി എ.ജി.വിജയൻ, ട്രഷറർ ബിൻസി രാജു, മെറീനാ ഫിലിപ്പ് തുടങ്ങിയവർ പ്രസംഗിച്ചു. പങ്ങട […]

കുമ്പസാര രഹസ്യം പറഞ്ഞ് പീഢിപ്പിച്ച കേസ്; മൂന്നാം പ്രതി ഫാ. ജോൺസണ് ഹൈക്കോടതി ജാമ്യം നൽകി

സ്വന്തം ലേഖകൻ കൊച്ചി: വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ ഫാ.ജോൺസൺ വി. മാത്യുവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഇയാളുടെ ജാമ്യാപേക്ഷ നേരത്തെ തിരുവല്ല മജിസ്ട്രേട്ട് തള്ളിയിരുന്നു. അതേസമയം ഈ വൈദികൻ തന്നെ ബലാൽസംഗം ചെയ്തിട്ടില്ലെന്നു യുവതി മൊഴി നൽകിയിരുന്നു. എന്നാൽ, സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലുള്ള പെരുമാറ്റം ഉണ്ടായതായി പറഞ്ഞിട്ടുണ്ട്. 354-ാം വകുപ്പുപ്രകാരമുള്ള കുറ്റമാണ് ഫാ. ജോൺസനെതിരെ പ്രഥമവിവര റിപ്പോർട്ടിൽ (എഫ്ഐആർ) ചുമത്തിയിരിക്കുന്നത്.