വൈക്കം മുണ്ടാറിലെ ദുരന്തം; ഒരു മാധ്യമ പ്രവർത്തകന്റെ മൃതദേഹം കണ്ടെത്തി

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

വൈക്കം: ദുരിതാശ്വാസ ക്യാമ്പ് റിപ്പോർട്ട് ചെയ്ത് മടങ്ങിയ മാധ്യമ സംഘം സഞ്ചരിച്ച വളളം മറിഞ്ഞ് കാണാതായ മാധ്യമ പ്രവർത്തകരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി.

മാതൃഭൂമി ന്യൂസ് കടുത്തുരുത്തി പ്രാദേശിക ലേഖകൻ സജിയുടെ മൃതദേഹമാണ് നേവിയുടെ മുങ്ങൽ വിദഗ്ധർ നടത്തിയ തിരച്ചിലിൽ ചൊവ്വാഴ്ച രാവിലെ കണ്ടെത്തിയത്. അപകടത്തിൽപ്പെട്ട മാതൃഭൂമി തിരുവല്ല യൂണിറ്റിലെ ഡ്രൈവറെ ഇനിയും കണ്ടെത്താനുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

വള്ളം മുങ്ങി രക്ഷപെട്ട മാതൃഭൂമി റിപ്പോർട്ടർ കെ. ബി ശ്രീധരനും, ക്യാമറാമാൻ അഭിലാഷും ഇപ്പോഴും ആശുപത്രിയിലാണ്. പരിക്കേറ്റ ഇരുവരെയും തിങ്കളാഴ്ച മന്ത്രി കടകംപള്ളി സുരേന്ദ്രനും, സി പി എം ജില്ലാ സെക്രട്ടറി വി.എൻ വാസവനും , തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ അടക്കമുള്ളവരും സന്ദർശിച്ചിരുന്നു.


മരിച്ച സജിയുടെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കാണാതായ ഡ്രൈവർ ക്കു വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. തിങ്കളാഴ്ച ഉച്ചയ്ക്ക് 11 മണിയോടെയാണ് അപകടമുണ്ടായത്. വള്ളത്തിൽ അഞ്ചു പേരാണ് ഉണ്ടായിരുന്നത്.