അഭിമന്യുവിനെ കൊലപ്പെടുത്തിയതിനു പിന്നിൽ ക്യാമ്പസ് ഫ്രണ്ടിന്റെ വനിതാ പ്രവർത്തകയും; പെൺകുട്ടിയെ നാളെ അറസ്റ്റ് ചെയ്‌തേക്കും

അഭിമന്യുവിനെ കൊലപ്പെടുത്തിയതിനു പിന്നിൽ ക്യാമ്പസ് ഫ്രണ്ടിന്റെ വനിതാ പ്രവർത്തകയും; പെൺകുട്ടിയെ നാളെ അറസ്റ്റ് ചെയ്‌തേക്കും

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ കൊലപാതകികളെ ക്യാമ്പസിലേക്കു വിളിച്ചുവരുത്തിയത് ക്യാമ്പസ് ഫ്രണ്ടിന്റെ വനിതാ പ്രവർത്തകയെന്ന് സൂചന. വിശദമായ ചോദ്യം ചെയ്യലിനുവിധേയമാക്കിയ ഈ വിദ്യാർത്ഥിനിയിൽനിന്ന് ഞെട്ടിക്കുന്ന വിവരങ്ങളാണു പ്രത്യേക അന്വേഷണസംഘത്തിനു ലഭിച്ചത്. കൊലയാളിസംഘത്തിന്റെ ഫോൺ രേഖകൾ പരിശോധിച്ചപ്പോഴാണ് വിദ്യാർഥിനിയെക്കുറിച്ചുളള നിർണ്ണായക വിവരങ്ങൾ ലഭിച്ചത്. തുടർന്നുനടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയുടെ പങ്ക് വ്യക്തമായി കണ്ടെത്തി. സംശയനിഴലിലുള്ള പെൺകുട്ടിക്കു പ്രത്യേക പരിശീലനം ലഭിച്ചിട്ടുണ്ടെന്നും പ്രത്യേകസംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. അഭിമന്യു വധത്തിന്റെ ഗൂഢാലോചനക്കേസിൽ ഈ പെൺകുട്ടിയെ പ്രതിയാക്കിയേക്കും. ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകയായ ഇവരുടെ അറസ്റ്റിനായി അന്വേഷണസംഘം നിയമോപദേശം തേടി. നാളെ അറസ്റ്റ് നടന്നേക്കും. അതേസമയം അഭിമന്യൂവിനെ വധിച്ചശേഷം ചോരപുരണ്ട ഷർട്ട് വലിച്ചൂരിയെറിഞ്ഞോടിയതാര് എന്നു കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണു പോലീസ്. കേസിലെ മുഖ്യപ്രതിയും മഹാരാജാസ് കോളജ് വിദ്യാർഥിയുമായ ക്യാമ്ബസ് ഫ്രണ്ട് പ്രവർത്തകൻ മുഹമ്മദിനെ മണിക്കൂറുകളോളം ചോദ്യംചെയ്തുവെങ്കിലും ഇതാരെന്നു കണ്ടെത്താനായിട്ടില്ല.