ഓണം ആഘോഷിക്കാന്‍ ബീച്ചില്‍ പോയി തിരയില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി
സ്വന്തം ലേഖിക കോഴിക്കോട്: ഓണം ആഘോഷിക്കാന്‍ കോഴിക്കോട് ബീച്ചില്‍ പോയി തിരയില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. കൊടുവള്ളി സ്വദേശി ആദില്‍ അര്‍ഷാദിന്റെ(15 ) മൃതദേഹമാണ് കണ്ടെത്തിയത്. വെള്ളയില്‍ ഫിഷിങ് ഹാര്‍ബറിനടുത്ത് കടലില്‍ ഒഴുകി നടക്കുകയായിരുന്ന മൃതദേഹം മത്സ്യത്തൊഴിലാളികളാണ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ബീച്ചില്‍ 15 അംഗ സംഘത്തോടൊപ്പം ഓണം ആഘോഷിക്കാന്‍ എത്തിയതായിരുന്നു ആദില്‍ അര്‍ഷാദ്. കടലില്‍ കുളിക്കുന്നതിനിടെയായിരുന്നു അപകടം.