ഡ്രൈവിങ്ങിനിടെ ബ്ലൂടൂത്തിലൂടെ മൊബൈൽഫോണിൽ സംസാരിച്ചാലും പിടിവീഴും
കൊച്ചി: ഡ്രൈവിങ്ങിനിടെ ബ്ലൂടൂത്ത് വഴിയിലൂടെയുള്ള മൊബൈല്‍ഫോണ്‍ ഉപയോഗം നിയമവിരുദ്ധം. കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയത്തിന്റെ മോട്ടോര്‍ വെഹിക്കിള്‍ ഡ്രൈവിങ് റെഗുലേഷനിലാണ് ഈ വ്യവസ്ഥ. വാഹനമോടിക്കുന്നതിനിടെ മൊബൈല്‍ഫോണ്‍ മാത്രമല്ല മറ്റൊരുവിധത്തിലുള്ള ആശയവിനിമയസംവിധാനങ്ങളും ഉപയോഗിക്കാന്‍ പാടില്ലെന്ന് 37-ാം ഭേദഗതിയില്‍ പറയുന്നു. മൊബൈല്‍ഫോണ്‍ വാഹനങ്ങളുമായി ബന്ധിപ്പിച്ച് ഉപയോഗിക്കുന്നതും നിയമവിരുദ്ധമാണ്. ഇവയില്‍ സെന്‍ട്രല്‍ കണ്‍സോളിലെ ടച്ച് സ്‌ക്രീനിലൂടെ മൊബൈല്‍ഫോണ്‍ നിയന്ത്രിക്കാം. കോള്‍ചെയ്യാനും സ്വീകരിക്കാനും കഴിയും. മൊബൈല്‍ഫോണോ ഹെഡ്‌സെറ്റോ എടുക്കാതെ സംസാരിക്കാം. വാഹനത്തിലെ സ്റ്റീരിയോസംവിധാനം ഇതിനുപയോഗിക്കാം. ഇതും അപകടങ്ങള്‍ക്കിടയാക്കും. ഫോണ്‍ ചെയ്യണമെങ്കിലോ സ്വീകരിക്കണമെങ്കിലോ ഡ്രൈവര്‍ ടച്ച് സ്‌ക്രീനില്‍ കൈയെത്തിക്കണം. സ്‌ക്രീനില്‍നിന്ന് വിളിക്കേണ്ടയാളിന്റെ പേര് […]