പാലായിൽ പോരാട്ടം നയിച്ച് ജോഷി ഫിലിപ്പ്; യുഡിഎഫിന്റെ വിജയത്തുടർച്ചയ്ക്ക് കരുത്തോടെ രംഗത്തിറങ്ങി കോൺഗ്രസ് പ്രവർത്തകർ
പൊളിറ്റിക്കൽ ഡെസ്‌ക് പാലാ: പാലാ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ ബുദ്ധി കേന്ദ്രം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ആണെങ്കിൽ, താഴേത്തട്ടിലെ കോൺഗ്രസ് പ്രവർത്തകരെ ഉണർത്തി അട്ടിത്തട്ടിലുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് കോൺഗ്രസിന്റെ ജില്ലയിലെ കരുത്തനായ നേതാവായ ജോഷി ഫിലിപ്പാണ്. മുന്നണിയ്ക്കുള്ളിലെ ചെറുകാറ്റിൽ ഉലഞ്ഞ പാലായിലെ വള്ളത്തെ മുങ്ങാതെ കാത്തു രക്ഷിച്ചത് കോട്ടയത്തിന്റെ കരുത്തനായ ഡിസിസി പ്രസിഡന്റായിരുന്നു. കെ.എം മാണിയുടെ നിര്യാണത്തോടെ ഒഴിവ് വന്ന പാലാ മണ്ഡലത്തിൽ മത്സരത്തിനിറങ്ങുമ്പോൾ യുഡിഎഫിന് തന്നെയായിരുന്നു നൂറ്ു ശതമാനം വിജയ സാധ്യതയും. എന്നാൽ, കേരള കോൺഗ്രസിനുള്ളിലെ തകർക്കങ്ങളും സ്ഥാനാർത്ഥി നിർണ്ണയ തർക്കവും രണ്ടിലയില്ലാതെ സ്ഥാനാർത്ഥി […]