video
play-sharp-fill

കേരളത്തെ വെട്ടി കേന്ദ്രസർക്കാർ: പത്മ പുരസ്‌കാരത്തിന് കേരളം നൽകിയ പട്ടികയിലെ 56 പേരെയും കേന്ദ്ര സർക്കാർ പരിഗണിച്ചില്ലെന്ന് റിപ്പോർട്ട്

സ്വന്തം ലേഖകൻ ന്യൂഡൽഹി: കേരളത്തെ വെട്ടി കേന്ദ്രസർക്കാർ . പത്മ പുരസ്‌കാരത്തിന് കേരളം നൽകിയ 56 പേരുടെ പട്ടികയിൽ നിന്ന് ഒരാളെപ്പോലും പരിഗണിച്ചില്ലെന്ന് റിപ്പോട്ട്. എഴുത്തുകാരൻ എംടി വാസുദേവൻ നായരെ പത്മവിഭൂഷൻ പുരസ്‌കാരത്തിനും അഭിനേതാക്കളായ മമ്മൂട്ടി, മധു, ശോഭന,കഥകളി നടൻ കലാമണ്ഡലം ഗോപി, എഴുത്തുകാരി സുഗതകുമാരി, ചെണ്ട വിദ്വാൻ മട്ടന്നൂർ ശങ്കരൻകുട്ടി, സൗണ്ട് ഡിസൈനർ റസൂൽ പൂക്കുട്ടി, വാദ്യകലാകാരൻ പെരുവനം കുട്ടൻ മാരാർ എന്നിവരെ പത്മഭൂഷൻ പുരസ്‌കാരത്തിനും സൂര്യ കൃഷ്ണമൂർത്തി, പണ്ഡിറ്റ് രമേശ് നാരായൺ, ആർട്ടിസ്റ്റ് നമ്പൂതിരി, കെപിഎസി ലളിത, നെടുമുടി വേണു, പി […]

വെള്ളമടിച്ച് ലെക്കുകെട്ട് വാട്ടർ ടാങ്കിന് മുകളിൽ കയറി പാട്ടും ഡാൻസും ; രണ്ടേകാൽ മണിക്കൂർ നാട്ടുകാരെ വട്ടം ചുറ്റിച്ച് യുവാവ്

സ്വന്തം ലേഖകൻ ഹരിപ്പാട് : മദ്യലഹരിയിൽ വാട്ടർ ടാങ്കിനു മുകളിൽ കയറി അഭ്യാസ പ്രകടനം നടത്തിയ യുവാവിനെ താഴെയിറക്കി ഫയർഫോഴ്‌സ്. ആറാട്ടുപുഴ കള്ളിക്കാട് സ്വദേശി സുമേഷാണ് (34) നാട്ടുകാരെയും അഗ്‌നിരക്ഷാസേനയെയും രണ്ടേകാൽ മണിക്കൂറോളം വട്ടം ചുറ്റിച്ചത്. എകെജി നഗറിലുള്ള ജലസംഭരണിക്ക് മുകളിൽ യുവാവ് വലിഞ്ഞുകയറുകയായിരുന്നു. മുകളിൽ ഇയാൾ നിലയുറപ്പിച്ചത് കണ്ട നാട്ടുകാരിൽ ചിലർ സംഭരണിക്ക് മുകളിലെത്തി ഇറക്കാൻ ശ്രമിച്ചെങ്കിലും യുവാവ് തളർന്ന അവസ്ഥയിലായിരുന്നതിനാൽ അവർക്ക് സാധിച്ചില്ല. അതിനാൽ താഴേക്കുവീണ് അപകടമുണ്ടാകാതിരിക്കാൻ ഇയാളുടെ കൈയും കാലും കൈലി ഉപയോഗിച്ച് കെട്ടിയിട്ടതിനുശേഷമാണ് അഗ്‌നിരക്ഷാസേനയെയും പോലീസിനെയും നാട്ടുകാർ വിവരമറിയിച്ചത്. […]

കള്ള് കേസിലെ പ്രതികൾ ഫോറൻസിക് വ്യാജരേഖ ഉണ്ടാക്കി കോടതിയെ കബളിപ്പിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് കേരളാ ഹൈക്കോടതി

സ്വന്തം ലേഖകൻ കൊച്ചി: കള്ള് കേസിലെ പ്രതികൾ ഫോറൻസിക് വ്യാജരേഖ ഉണ്ടാക്കി കോടതിയെ കബളിപ്പിച്ച സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്ന കേരളാ ഹൈക്കോടതി . തിരുവനന്തപുരം കെമിക്കൽ എക്‌സാമിനേഷൻ ലാബാണ് വ്യാജരേഖ തയ്യാറാക്കിയത്.   കള്ള് കേസിലെ പ്രതികൾക്ക് വേണ്ടിയാണ് ഉദ്യോഗസ്ഥർ വ്യാജ റിപ്പോർട്ട് തയാറാക്കിയത്് . ഫോറൻസിക് റിപ്പോർട്ട് വിശ്വസിച്ചു ഹൈക്കോടതി പ്രതികളെ കേസിൽ നിന്നും വെറുതെ വിടുകയായിരുന്നു . വ്യാജ റിപ്പോർട്ടാണ് കോടതിയിലേക്ക് ഉദ്യോഗസ്ഥർ സമപ്പിച്ചത്.   പിന്നീട് കടുത്തുരുത്തി പൊലീസിന് തോന്നിയ സംശയമാണ് പ്രതികളുടെ കള്ളക്കളി പുറത്ത് കൊണ്ടുവന്നത്. ഫോറൻസിക് […]

വൈദ്യുത വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാൻ സംസ്ഥാന സർക്കാർ; 163 ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം: വൈദ്യുത വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാൻ സംസ്ഥാന സർക്കാർ . തിരുവനന്തപുരം, എറണാകുളം, തൃശൂർ, മലപ്പുറം, കണ്ണൂർ ജില്ലകളിലായി 163 ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വന്തമായി വൈദ്യുത വാഹനമുള്ള സംസ്ഥാനമാണ് കേരളം. ഫോസിൽ ഇന്ധനങ്ങളുടെ ഉപഭോഗം കുറക്കുക, ഹരിതഗൃഹ വാതകങ്ങളുടെ ബഹിർഗമനം നിയന്ത്രിക്കുക എന്നതാണ് വാഹനനയത്തിന്റെ പ്രധാന ഉദേശം. കെ എസ് ഇ ബിയാണ് വാഹനനയത്തിന്റെ നോഡൽ ഏജൻസിയായി പ്രവർത്തിക്കുന്നത്. കെ.എസ്.ഇ.ബി യുടെ ഔദ്യോഗിക വാഹനങ്ങൾ ഘട്ടം ഘട്ടമായി ഇലക്ട്രിക്ക് വാഹനങ്ങളാക്കും. അനെർട്ടിന്റെ നേതൃത്വത്തിൽ സർക്കാർ ഉടമസ്ഥതയിലുള്ള […]

വിദ്യാർത്ഥിനിയെ ലൈംഗീകമായി പീഡിപ്പിച്ചു : ബോളിവുഡ് ചലചിത്ര താരം ഷഹബാസ് ഖാനെതിരെ പൊലീസ് കേസെടുത്തു

സ്വന്തം ലേഖകൻ മുംബൈ: വിദ്യാത്ഥിനിയെ ലൈംഗീകമായി പീഡിപ്പിച്ച സംഭവത്തിൽ പ്രമുഖ ബോളിവുഡ് ചലചിത്ര താരം ഷഹബാസ് ഖാനെതിരെ കേസ്. പെൺകുട്ടിയുടെ പരാതിയിൽ സ്ത്രീത്വത്തെ അപമാനിക്കാൻ ശ്രമിച്ചു, ലൈംഗികാതിക്രമം, തുടങ്ങിയ വകുപ്പുകൾ അനുസരിച്ചാണ് ഷഹബാസ് ഖാനെതിരെ പൊലീസ് എഫ.്‌ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. എന്നാൽ അന്വേഷണംപുരോഗമിക്കുകയാണ്. അതേസമയം താരത്തെ ഇതുവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടില്ല. മുംബൈയിലെ ഓഷിവാര പൊലീസ് സ്റ്റേഷനിലാണ് ഷഹബാസ് ഖാനെതിരെ പെൺകുട്ടി പരാതി നൽകിയത്. യുഗ്, ദി ഗ്രേറ്റ് മറാത്ത, ചന്ദ്രകാന്ത, തെന്നാലി രാമൻ തുടങ്ങി നിരവധി സിനിമ, ടിവി ഷോകളിൽ ശ്രദ്ധേയമായ വേഷം കൈകാര്യം […]

ഇന്ത്യയിൽ ആദ്യമായി വെള്ളത്തിനടിയിലൂടെ ട്രെയിൻ സർവീസ് ; വ്യാഴാഴ്ച മുതൽ പ്രവർത്തനം ആരംഭിക്കും

സ്വന്തം ലേഖകൻ കൊൽക്കത്ത :ഇന്ത്യയിൽ ആദ്യമായി വെള്ളത്തിനടിയിലൂടെയുള്ള ട്രെയിൻ സർവീസിന് തുടക്കമാകുന്നു. ഫെബ്രുവരി 13 നാണ് ആദ്യ യാത്ര. കൊൽക്കത്തയിലെ സോൾട്ട് ലേക്ക് സെക്ടർ 5നെയും ഹൗറയെയും ബന്ധിപ്പിച്ചായിരിക്കും ട്രെയിൻ സർവ്വീസ് . പതിനാറ് കിലോമീറ്റർ നീളമുള്ള ഈ പാതയുടെ ചില ഭാഗങ്ങൾ കടന്നു പോവുക വെള്ളത്തിനടയിലൂടെയായിരിക്കും. ഈസ്റ്റ്-വെസ്റ്റ് കോറിഡോർ മെട്രോ ലൈനിൽപ്പെടുന്ന ടേരയിനാണ് വെള്ളത്തിനടിയിലുടെ സർവീസ് നടത്തുന്നത്. ആഴമേറിയ ഭാഗത്തൂടെയാണ് ട്രെയിൻ സർവ്വീസ് നടത്തുന്നത്. 1.4 മീറ്റർ വീതിയുള്ള രണ്ട് കോൺക്രീറ്റ് ടണലുകളിലൂടെയാണ് ട്രയിൻ കടന്നു പോകുന്നത്. നൂതന സാങ്കേതിക വിദ്യകളാണ് സർവീസിനായി […]

ഷീല ദീക്ഷിത് മുഖ്യമന്ത്രി ആയിരുന്ന സമയത്തു തന്നെ ഡൽഹിയിൽ കോൺഗ്രസിന്റെ തകർച്ച ആരംഭിച്ചു: ആം ആദ്മി പാർട്ടിയിലേക്ക് പോയ വോട്ടുകൾ ഇപ്പോഴും അവിടെ തന്നെ തുടരുന്നു പി.സി. ചാക്കോ

സ്വന്തം ലേഖകൻ ഡൽഹി: കോൺഗ്രസിൽ നിന്നും ആം ആദ്മി പാർട്ടിയിലേയ്ക്ക് പോയ വോട്ടുകൾ ഇപ്പോഴും അവിടെ തന്നെ തുടരുകയാണെന്ന് ഡൽഹിയുടെ ചുമതലയുള്ള കോൺഗ്രസ് നേതാവ് പി.സി ചാക്കോ. ഷീല ദീക്ഷിത് മുഖ്യമന്ത്രി ആയിരുന്ന സമയത്തു തന്നെ ഡൽഹിയിൽ കോൺഗ്രസിന്റെ തകർച്ച ആരംഭിച്ചെന്നും, ആം ആദ്മി പാർട്ടിയിലേക്ക് പോയ വോട്ടുകൾ ഇപ്പോഴും അവിടെ തന്നെ തുടരുകയാണെന്നും അദ്ദേഹം വെളിപ്പെടുത്തി. കോൺഗ്രസിന് നഷ്ടമായ വോട്ടുകൾ തിരിച്ചു പിടിക്കാൻ പാർട്ടിക്ക് കഴിഞ്ഞില്ലെന്നും പിസി ചാക്കോ പ്രതികരിച്ചു. കൂടാതെ, ഡൽഹി തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പരാജയം നൽകുന്നത് നല്ല സന്ദേശമല്ലെന്ന് പാർട്ടി […]

കൊറോണ വൈറസ് ബാധിച്ചെന്ന ഭീതിയിൽ : ചിറ്റൂർ സ്വദേശി ആത്മഹത്വ ചെയ്തു

  സ്വന്തം ലേഖകൻ ഹൈദരാബാദ്: കൊറോണവൈറസ് ബാധിച്ചെന്ന ഭീതിയിൽ ആന്ധ്രപ്രദേശിൽ ബാലകൃഷ്ണൻ (50) വയസുകാരൻ ആത്മഹത്യ ചെയ്തു. ചിറ്റൂർ സ്വദേശിയാണ് ബാലകൃഷ്ണനാണ്. കൊറോണ വൈറസ് സംബന്ധിച്ച വാർത്തകൾ വായിച്ചും മൊബൈലിൽ ഇതുമായി ബന്ധപ്പെട്ട വീഡിയോകൾ കണ്ടും ബാലകൃഷ്ണൻ അസ്വസ്ഥനായിരുന്നുവെന്ന് ബാലകൃഷ്ണനെന്ന് ബന്ധുക്കൾ പറഞ്ഞു.   മൂത്രനാളിയിലെ അണുബാധയ്ക്കും ജലദോഷത്തിനുമായി അദ്ദേഹം കഴിഞ്ഞ ആഴ്ച തിരുപ്പതിയിലെ ആശുപത്രിയിൽ ചികിത്സ നടത്തിയിരുന്നു. ഇവിടെ നിന്ന് തിരിച്ചെത്തിയ ശേഷം രണ്ട് ദിവസങ്ങളായി അദ്ദേഹം ഞങ്ങളോട് അപരിചിതനെ പോലെയായിരുന്നു പെരുമാറ്റം. കൊറോണവൈറസ് ബാധിച്ചിട്ടുണ്ടെന്നും തന്റെ അടുത്തേക്ക് ആരും വരരുതെന്നും എല്ലാവരോടും […]

മുഖ്യമന്ത്രിയായി അരവിന്ദ് കെജ്‌രിവാൾ ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യും

സ്വന്തം ലേഖകൻ ന്യൂഡൽഹി: മുഖ്യമന്ത്രിയായി അരവിന്ദ് കെജ്‌രിവാൾ ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യും.ഡൽഹി രാംലീല മൈതാനിയിലാണ് സത്യപ്രതിജ്ഞ ചടങ്ങ്. തുടർച്ചയായ മൂന്നാം തവണയാണ് കെജ്‌രിവാൾ ഡൽഹി മുഖ്യമന്ത്രിയാകുന്നത്. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ എഴുപതിൽ 62 സീറ്റ് ടിയാണ് എ.എ.പി മൂന്നാം വട്ടവും അധികാരത്തിലെത്തിയത്. എട്ട് സീറ്റ് മാത്രമാണ് ബി.ജെ.പിക്ക് നേടാനായത്. 53.57 ശതമാനം വോട്ടാണ് എ.എ.പി നേടിയത്. 38.51 ആണ് ബി.ജെ.പിയുടെ വോട്ട് ശതമാനം. ഒരു സീറ്റ് പോലും നേടാനാവാതെ പോയ കോൺഗ്രസിന് 4.26 ശതമാനം വോട്ട് മാത്രമാണ് ലഭിച്ചത്. ന്യൂഡൽഹി മണ്ഡലത്തിൽ നിന്ന് 21,697 […]

അനധികൃത അവധി ; സർക്കാർ മെഡിക്കൽ കോളേജുകളിൽ നിന്നും പത്ത് ഡോക്ടർമാരെ പിരിച്ചു വിട്ടു

സ്വന്തം ലേഖകൻ തിരുവനന്തപുരം : അനധികൃതമായി സർവീസിൽ നിന്നും അവധിയെടുത്തു മാറി നിൽക്കുന്ന മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന 10 ഡോക്ടർമാരെ സർവീസിൽ നിന്നും പിരിച്ചുവിട്ടു. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിൽ വരുന്ന വിവിധ സർക്കാർ മെഡിക്കൽ, ദന്തൽ കോളേജുകളിലെ വിവിധ വിഭാഗങ്ങളിൽപ്പെടുന്ന 50 ൽ പരം ഡോക്ടർമാർ അനധികൃതമായി ജോലിക്ക് ഹാജരാകാതെയിരിക്കുന്ന വിഷയം സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. പല കാരണങ്ങളാലും കേരളത്തിലെ മെഡിക്കൽ വിദ്യാഭ്യാസ രംഗം രാജ്യത്തിനാകമാനം മാതൃകയായി നിൽക്കുന്ന ഈ ഘട്ടത്തിൽ ഈ ഡോക്ടർമാരുടെ ജോലിയിൽ നിന്നുള്ള അനധികൃതമായ വിട്ടു നിൽക്കൽ […]