play-sharp-fill
വൈദ്യുത വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാൻ സംസ്ഥാന സർക്കാർ; 163 ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

വൈദ്യുത വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാൻ സംസ്ഥാന സർക്കാർ; 163 ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വൈദ്യുത വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാൻ സംസ്ഥാന സർക്കാർ . തിരുവനന്തപുരം, എറണാകുളം, തൃശൂർ, മലപ്പുറം, കണ്ണൂർ ജില്ലകളിലായി 163 ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വന്തമായി വൈദ്യുത വാഹനമുള്ള സംസ്ഥാനമാണ് കേരളം. ഫോസിൽ ഇന്ധനങ്ങളുടെ ഉപഭോഗം കുറക്കുക, ഹരിതഗൃഹ വാതകങ്ങളുടെ ബഹിർഗമനം നിയന്ത്രിക്കുക എന്നതാണ് വാഹനനയത്തിന്റെ പ്രധാന ഉദേശം.


കെ എസ് ഇ ബിയാണ് വാഹനനയത്തിന്റെ നോഡൽ ഏജൻസിയായി പ്രവർത്തിക്കുന്നത്. കെ.എസ്.ഇ.ബി യുടെ ഔദ്യോഗിക വാഹനങ്ങൾ ഘട്ടം ഘട്ടമായി ഇലക്ട്രിക്ക് വാഹനങ്ങളാക്കും. അനെർട്ടിന്റെ നേതൃത്വത്തിൽ സർക്കാർ ഉടമസ്ഥതയിലുള്ള 30 ശതമാനം വാഹനങ്ങൾ ഇലക്ട്രിക് വാഹനങ്ങളാക്കി മാറ്റും. ആദ്യഘട്ടമായി കേരള സർക്കാരിന്റെ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നതിന് അതിവേഗ ചാർജിങ് സ്റ്റേഷൻ സെക്രട്ടറിയേറ്റ് കോമ്പൗണ്ടിൽ സ്ഥാപിച്ചു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group