ഷീല ദീക്ഷിത് മുഖ്യമന്ത്രി ആയിരുന്ന സമയത്തു തന്നെ ഡൽഹിയിൽ കോൺഗ്രസിന്റെ തകർച്ച ആരംഭിച്ചു: ആം ആദ്മി പാർട്ടിയിലേക്ക് പോയ വോട്ടുകൾ ഇപ്പോഴും അവിടെ തന്നെ തുടരുന്നു പി.സി. ചാക്കോ
സ്വന്തം ലേഖകൻ
ഡൽഹി: കോൺഗ്രസിൽ നിന്നും ആം ആദ്മി പാർട്ടിയിലേയ്ക്ക് പോയ വോട്ടുകൾ ഇപ്പോഴും അവിടെ തന്നെ തുടരുകയാണെന്ന് ഡൽഹിയുടെ ചുമതലയുള്ള കോൺഗ്രസ് നേതാവ് പി.സി ചാക്കോ. ഷീല ദീക്ഷിത് മുഖ്യമന്ത്രി ആയിരുന്ന സമയത്തു തന്നെ ഡൽഹിയിൽ കോൺഗ്രസിന്റെ തകർച്ച ആരംഭിച്ചെന്നും, ആം ആദ്മി പാർട്ടിയിലേക്ക് പോയ വോട്ടുകൾ ഇപ്പോഴും അവിടെ തന്നെ തുടരുകയാണെന്നും അദ്ദേഹം വെളിപ്പെടുത്തി.
കോൺഗ്രസിന് നഷ്ടമായ വോട്ടുകൾ തിരിച്ചു പിടിക്കാൻ പാർട്ടിക്ക് കഴിഞ്ഞില്ലെന്നും പിസി ചാക്കോ പ്രതികരിച്ചു. കൂടാതെ, ഡൽഹി തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പരാജയം നൽകുന്നത് നല്ല സന്ദേശമല്ലെന്ന് പാർട്ടി എംപി അധിർ രഞ്ജൻ ചൗധരി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.
അതേസമയം, ഡൽഹിയിൽ കോൺഗ്രസ് പൂർണ്ണമായും പരാജയപ്പെട്ടതിന് പിന്നാലെ പാർട്ടി അധ്യക്ഷൻ സുഭാഷ് ചോപ്ര രാജിവെച്ചു. തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്താണ് സുഭാഷ് ചോപ്രയുടെ രാജിവച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group