play-sharp-fill
അനധികൃത അവധി ; സർക്കാർ മെഡിക്കൽ കോളേജുകളിൽ നിന്നും പത്ത് ഡോക്ടർമാരെ പിരിച്ചു വിട്ടു

അനധികൃത അവധി ; സർക്കാർ മെഡിക്കൽ കോളേജുകളിൽ നിന്നും പത്ത് ഡോക്ടർമാരെ പിരിച്ചു വിട്ടു

സ്വന്തം ലേഖകൻ

തിരുവനന്തപുരം : അനധികൃതമായി സർവീസിൽ നിന്നും അവധിയെടുത്തു മാറി നിൽക്കുന്ന മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന 10 ഡോക്ടർമാരെ സർവീസിൽ നിന്നും പിരിച്ചുവിട്ടു.


മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിൽ വരുന്ന വിവിധ സർക്കാർ മെഡിക്കൽ, ദന്തൽ കോളേജുകളിലെ വിവിധ വിഭാഗങ്ങളിൽപ്പെടുന്ന 50 ൽ പരം ഡോക്ടർമാർ അനധികൃതമായി ജോലിക്ക് ഹാജരാകാതെയിരിക്കുന്ന വിഷയം സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പല കാരണങ്ങളാലും കേരളത്തിലെ മെഡിക്കൽ വിദ്യാഭ്യാസ രംഗം രാജ്യത്തിനാകമാനം മാതൃകയായി നിൽക്കുന്ന ഈ ഘട്ടത്തിൽ ഈ ഡോക്ടർമാരുടെ ജോലിയിൽ നിന്നുള്ള അനധികൃതമായ വിട്ടു നിൽക്കൽ മെഡിക്കൽ കോളേജുകളുടേയും അനുബന്ധ ആശുപത്രികളുടേയും പ്രവർത്തനത്തെ സാരമായി ബാധിക്കുന്നതിന് കാരണമായിട്ടുണ്ട്.

ഇതേ തുടർന്നാണ് സർക്കാർ കർശന നടപടിയിലേക്ക് നീങ്ങിയത്. ഇവർക്ക് ജോലിയിൽ ഹാജരാകാനുള്ള അവസരങ്ങളും കാരണം കാണിക്കൽ നോട്ടീസും നൽകിയിട്ടും ചില ഡോക്ടർമാർ സർവീസിൽ പ്രവേശിച്ചിക്കാൻ തയ്യാറായില്ല.

ചില ഡോക്ടർമാരാകട്ടെ ജോലിയിൽ പ്രവേശിച്ചതിന് ശേഷം വീട്ട് നിൽക്കുകയും ചെയ്യുന്നു. ഇത്തരം പ്രവണത മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ഒരു കാരണവശാലും അനുവദിക്കാൻ പാടില്ലാത്തതിനാലാണ് കർശന നടപടി സ്വീകരിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

ഒബ്സ്റ്റസ്ട്രിക്സ് & ഗൈനക്കോളജി വിഭാഗം അസി. പ്രൊഫസർ ഡോ. പി. രജനി, ജനറൽ മെഡിസിൻ വിഭാഗം അസി. പ്രൊഫസർ ഡോ. രാജേഷ് ബേബി പാണിക്കുളം, ജനറൽ മെഡിസിൻ വിഭാഗം അസി. പ്രൊഫസർ ഡോ. എ.വി. രവീന്ദ്രൻ, പീഡിയാട്രിക് വിഭാഗം അസി. പ്രൊഫസർ ഡോ. പി. മായ, ഒബ്സ്റ്റസ്ട്രിക്സ് & ഗൈനക്കോളജി വിഭാഗം അസി. പ്രൊഫസർ ഡോ. സിന്ധു ആൻ കോര, ഒബ്സ്റ്റസ്ട്രിക്സ് & ഗൈനക്കോളജി വിഭാഗം അസി. പ്രൊഫസർ ഡോ. വി.ബി. ബിന്ദു, ജനറൽ സർജറി വിഭാഗം അസി. പ്രൊഫസർ ഡോ. റോണി ജെ. മാത്യു, ജനറൽ സർജറി വിഭാഗം അസി. പ്രൊഫസർ ഡോ. സുനിൽ സുന്ദരം, യൂറോളജി വിഭാഗം അസി. പ്രൊഫസർ ഡോ. ജോൺ കുര്യൻ, കാർഡിയോ വാസ്‌കുലർ & തൊറാസിക് സർജറി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. അരുൺ തങ്കപ്പൻ എന്നിവരേയാണ് സർവീസിൽ നിന്നും നീക്കം ചെയ്തതെന്ന് മന്ത്രി വ്യക്തമാക്കി.