play-sharp-fill

വീട്ടിൽ നിന്നും റേഷൻ സാധനങ്ങൾ പിടിച്ചെടുത്ത സംഭവം ; അരി മറിച്ച് വില്പന തെളിഞ്ഞതോടെ സിപിഐ നേതാവിനെ പാർട്ടിയിൽ നിന്നും പുറത്താക്കി

സ്വന്തം ലേഖകൻ കരുനാഗപ്പള്ളി : വീട്ടിൽനിന്ന് 55 ചാക്ക് റേഷൻ ഭക്ഷ്യധാന്യങ്ങൾ പിടികൂടിയ സംഭവത്തിൽ സി.പി.ഐ. പ്രാദേശിക നേതാവിനെ പാർട്ടിയിൽനിന്ന് പുറത്താക്കി. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് നിസാമിനെ പുറത്താക്കിയതായി ലോക്കൽ കമ്മിറ്റി സെക്രട്ടറി സുഗതൻ പിള്ള അറിയിച്ചു. സി.പി.ഐ. തഴവ ലോക്കൽ കമ്മിറ്റി അംഗം തഴവ കടത്തൂർ തോപ്പിൽതറ വീട്ടിൽ നിസാമിനെതിരേയാണ് പാർട്ടി ലോക്കൽ കമ്മിറ്റി നടപടി സ്വീകരിച്ചത്. തിങ്കളാഴ്ച രാത്രിയിലാണ് നിസാമിന്റെ വീട്ടിൽനിന്ന് 53 ചാക്ക് അരിയും രണ്ട് ചാക്ക് ഗോതമ്പും കരുനാഗപ്പള്ളി പോലീസ് പിടികൂടിയത്. കരുനാഗപ്പള്ളി എസ്.ഐ.യുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. അരി […]

ഇനി കുപ്പിയിലും ജാറിലും പെട്രോൾ കിട്ടില്ല ; വെട്ടിലായി ടൂവീലർ യാത്രക്കാർ

സ്വന്തം ലേഖിക പത്തനംതിട്ട: വനിത പൊലീസ് ഉദ്യോഗസ്ഥയെ അടക്കം പെട്രോൾ ഒഴിച്ച് ചുട്ടുകൊന്ന സംഭവങ്ങളുടെ പശ്ചാത്തലത്തിൽ പെട്രോൾ വില്പന സംബന്ധിച്ച് ഡി.ജി.പി ഇറക്കിയ ഉത്തരവ് പൊലീസുകാർ കർശനമായി നടപ്പിലാക്കാൻ തുടങ്ങിയതോടെ വ്യാപാരികളും ഒരു വിഭാഗം തൊഴിലാളികളും പ്രതിസന്ധിയിലായി. വാഹനങ്ങൾക്ക് നേരിട്ടല്ലാതെ, കുപ്പികളിലും കാനുകളിലും പെട്രോൾ നൽകരുതെന്നാണ് നിർദ്ദേശം.വാഹനങ്ങൾ ഉപയോഗിക്കുന്നവരിൽ സാധാരണയായി ടൂവീലർ യാത്രക്കാർക്കാണ് കുപ്പികളിൽ പെട്രോൾ വങ്ങേണ്ട സാഹചര്യം ഉണ്ടാകുന്നത് . കൂടാതെ ജനറേറ്റർ പ്രവർത്തിപ്പിക്കേണ്ടവർ മുതൽ പുല്ലുവെട്ട് യന്ത്രം പോലുള്ളവ ഉപയോഗിച്ച് ജോലിചെയ്യുന്നവർ വരെ നിയമം മൂലം ബുദ്ധിമുട്ടുന്നു. ഉത്തരവിൽ പെട്രോളിന്റെ കാര്യം […]

കൊലക്കേസ് അന്വേഷണത്തിൽ ഹാട്രിക്കും കടന്ന് സി.ഐ എ.ജെ തോമസ്: തുടർച്ചയായി അഞ്ചാം കൊലപാതകക്കേസിലും പ്രതിയ്ക്ക് ജീവപര്യന്തം കഠിന തടവ്; കേസുകളിൽ നിർണ്ണായകമായത് ആ അദൃശ്യ തെളിവുകൾ

സ്വന്തം ലേഖകൻ കോട്ടയം: നിർണ്ണായകമായ ആ അദൃശ്യ തെളിവുകളിൽ പിടിച്ചു കയറി കേസുകൾ തെളിയിച്ച സി.ഐ എ.ജെ തോമസിന് കൊലക്കേസ് അന്വേഷണത്തിൽ ഹാട്രിക്കും കടന്ന തിളക്കം. ഏറ്റുമാനൂർ സി.ഐ എ.ജെ തോമസ് അന്വേഷിച്ച തുടർച്ചയായ അഞ്ചാമത്തെ കേസിലാണ് പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കുന്നത്. അന്വേഷണ മികവിന്റെ തിളങ്ങുന്ന സാക്ഷ്യപത്രമായി കൊലക്കേസിൽ പ്രതികൾക്ക് ലഭിച്ച ശിക്ഷ. എല്ലാ കേസുകളും തെളിഞ്ഞത് അദൃശ്യമായ നിർണ്ണായക തെളിവിലൂടെയാണെന്നത് കേസുകൾക്ക് കൂടുതൽ മിഴിവേകുന്നു. കോട്ടയം ഈസ്റ്റ്, വെസ്റ്റ് സി.ഐ ആയിരിക്കെയാണ് ഈ കേസുകളെല്ലാം ഇദ്ദേഹം അന്വേഷിച്ച് പ്രതികളെ പിടികൂടിയത്. […]

ഐ.എസിൽ ചേർന്ന മലപ്പുറം സ്വദേശി ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടു: ഇനിയും ബാക്കി അറുപതിലേറെ മലയാളികൾ; അഫ്ഗാനിൽ ഐ.എസിനു വേണ്ടി ചാകാൻ തയ്യാറായി മലയാളി സംഘം

ക്രൈം ഡെസ്‌ക് ന്യൂഡൽഹി: ഐഎസിൽ ചേർന്ന മലയാളി യുവാവ് കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഇയാളെ കൂടാതെ അറുപതിലേറെ മലയാളികൾ ഇപ്പോഴും ഐ.എസിനു വേണ്ടി പ്രവർത്തിക്കുന്നുണ്ടെന്നാണ് കുടുംബത്തിന് ലഭിച്ച വിവരം.  മലപ്പുറം എടപ്പാൾ സ്വദേശിയായ മുഹമ്മദ് മുഹ്സിനാണ് കൊല്ലപ്പെട്ടത്. വാർത്താ ഏജൻസിയായ എഎൻഐയാണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ജൂലൈ 18ന് അമേരിക്ക അഫ്ഗാനിസ്ഥാനിൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഇയാൾ കൊല്ലപ്പെട്ടതായുള്ള സന്ദേശം വീട്ടുകാർക്ക് ലഭിച്ചു. വാട്സ്ആപ് വഴിയാണ് സന്ദേശം ലഭിച്ചത്. അപരിചിതമായൊരു നമ്ബറിൽ നിന്നാണ് മുഹമ്മദ് മുഹ്സിന്റെ വീട്ടുകാർക്ക് ഇത്തരമൊരു സന്ദേശം ലഭിച്ചിരിക്കുന്നത്. അമേരിക്കൻ സേനയുടെ ആക്രമണത്തിൽ […]

24 കോടിയുടെ ഹാഷിഷുമായി പിടിയിലായത് കേരളത്തിലെ ഒന്നാം നമ്പർ ലഹരികടത്തുകാരൻ; ഹാഷിഷ് വിദേശത്തേയ്ക്ക് കടത്തുന്നത് അച്ചാർ കുപ്പിയിൽ അടക്കം ഒളിപ്പിച്ച്

സ്വന്തം ലേഖകൻ കൊച്ചി: വിദേശ വിപണിയിൽ കോടികൾ വിലവരുന്ന ഹാഷിഷ് ഓയിൽ കടത്താൻ പ്രതികൾക്ക് തുണ അച്ചാർ..! വിമാനത്തിൽ വിദേശത്തേയ്ക്ക് കടത്തുന്ന ഹാഷിഷ് ഓയിൽ പിടിക്കാൻ പലപ്പോഴും എക്‌സൈസിനോ വിമാനത്താവള അധികൃതർക്കോ സാധിക്കാറുമില്ല. മാങ്ങാ നാരങ്ങാ അച്ചാറിന്റെ പെട്ടികളിലാണ് പ്രതികൾ ഹാഷിഷ് നിറയ്ക്കുന്നത്. പ്രമുഖ ബ്രാൻഡുകളുടെ പേരിൽ അച്ചാറുകൾ വിദേശത്തേയ്ക്ക് കയറ്റിയയക്കും. ഈ ബ്രാൻഡുകൾ പെട്ടിയിൽ നിറച്ച ശേഷമാണ് ഹാഷിഷ് ഇതിന്റെ ഇടയിൽ വയ്ക്കുക. അച്ചാർ കുപ്പിയ്ക്ക് ഇടയിൽ ഹാഷിഷ് ഇരിക്കുന്നതിനാൽ പലപ്പോഴും ഇത് തിരിച്ചറിയാൻ സാധിക്കാറുമില്ല. അതുകൊണ്ടു തന്നെ ഹാഷിഷ് സുഖമായി വിദേശത്തേയ്ക്ക് […]

അതിരമ്പുഴയെ കഞ്ചാവിൽ മുക്കിയ ഭീകരൻ: കഞ്ചാവ് എത്തിക്കുന്ന ആന്ധ്രയിൽ നിന്നും ലോറിയിൽ; ആഴ്ചയിൽ പരമാവധി നൂറ് കിലോ വരെ സംഭരിക്കും; വിൽപ്പനയ്ക്കും പണപ്പിരിവിനും പ്രത്യേകം പ്രത്യേകം ജീവനക്കാർ; എക്‌സൈസുകാരെ വെടിവെച്ചിട്ട കേസിലെ പ്രതി ജോർജുകുട്ടി അതിരമ്പുഴയിലെ കിരീടം വയ്ക്കാത്ത മാഫിയ ഡോൺ

ക്രൈം ഡെസ്‌ക് കോട്ടയം: നീണ്ടൂരും അതിരമ്പുഴയിലും ചെറിയ പൊതികഞ്ചാവുമായി തെരുവിൽ നടന്ന് വിൽപ്പന നടത്തിയിരുന്ന ജോർജുകുട്ടി കേരളം അറിയപ്പെടുന്ന കഞ്ചാവ് അധോലോക നായകമായി വളർന്നത് അതിവേഗമായിരുന്നു. നൂറുകിലോയിൽ കുറഞ്ഞ കഞ്ചാവ് കച്ചവടം കയ്യിലില്ലാത്ത ജോർജ് കുട്ടി അതിരമ്പുഴയിലെ കിരീടം വയ്ക്കാത്ത രാജാവായിരുന്നു. കുട്ടികളെയും ഗുണ്ടാ സംഘങ്ങളെയും പോക്കറ്റിലാക്കിയ ഇന്റർനാഷണൽ ഡോൺ..! എക്‌സൈസ് സംഘത്തെ വെടിവച്ചു വീഴത്തിയ കേസിൽ മലപ്പുറത്ത് പിടിയിലായ നീണ്ടൂർ ഓണംതുരുത്ത് ചക്കുംപുരയ്ക്കൽ ജോർജ് കുട്ടി(34) സ്വന്തം നിലയിൽ വളർത്തിയെടുത്തത് വൻ അധോലോക സംഘത്തെയാണ്. സൗജന്യമായി കഞ്ചാവ് നൽകി അതിരമ്പുഴയിലെ കോളനിയിലെ കുട്ടികളെ […]

അവന്റെ ആവശ്യം കഴിഞ്ഞെന്ന് നീ തിരിച്ചറിഞ്ഞില്ല: കൊല്ലും മുൻപ് അവൻ നിന്നെ ഉപേക്ഷിക്കാൻ ശ്രമിച്ചിട്ടും നീയത് മനസിലാക്കിയില്ലല്ലോ; അമ്പൂരിയിൽ കൊല്ലപ്പെട്ട പെൺകുട്ടിയെ വിമർശിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: അമ്പൂരിയിൽ അതിക്രൂരമായി കൊല്ലപ്പെട്ട പെൺകുട്ടിയെ വിമർശിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ്. ഡോ.അനൂജ ജോസഫാണ് ഓരോ പെൺകുട്ടിയ്ക്കും വേണ്ടി അമ്പൂരിയിൽ കൊല്ലപ്പെട്ട രാഖിയെ വിമർശിക്കുന്നത്. തന്നെ ഒഴിവാക്കുന്നവരെ തിരിച്ചറിയണമെന്നും, ആവശ്യം കഴിഞ്ഞപ്പോൾ അവന് വേണ്ടാതായി എന്നത് അവൾ തിരിച്ചറിയണമായിരുന്നുവെന്നുമാണ് അനുജ പോസ്റ്റ് ചെയ്യുന്നത്. ഓരോ പെൺകുട്ടിയ്ക്കും തിരിച്ചറിയലാകുന്നതാണ് അനുജയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ഡോ. അനുജ ജോസഫിന്റെ കുറിപ്പിന്റെ പൂർണ്ണരൂപം തിരുവനന്തപുരം ജില്ലയിലെ അമ്ബൂരി ഭാഗത്തു,അടുത്തിടെ രാഖി എന്ന യുവതി അസ്വാഭാവിക നിലയിൽ കൊല ചെയ്യപ്പെട്ട വിവരം നമ്മളോരോരുത്തരും വാർത്തകളിലൂടെ അറിഞ്ഞത് വളരെ […]

ലൈസൻസില്ലാത്ത മക്കളുടെ ആഡംബരം ഇനി വീട്ടിൽ മതി: ലൈസൻസില്ലാതെ മക്കൾ വണ്ടിയോടിച്ചാൽ മാതാപിതാക്കൾ അഴിക്കുള്ളിലാകും: പ്രായപൂർത്തിയാകാത്ത മക്കളെ വണ്ടിയോടിച്ച് പിടിച്ചാൽ മാതാപിതാക്കൾക്ക് മൂന്നു വർഷം തടവ്; മോട്ടോർ വാഹന വകുപ്പ് ഭേദഗതി ബിൽ കേന്ദ്ര സർക്കാർ പാസാക്കി

സ്വന്തം ലേഖകൻ ന്യൂഡൽഹി: പ്രായപൂർത്തിയാകാത്ത ലൈസൻസില്ലാത്ത മക്കൾ ഇനി വാഹനം ഓടിച്ച് പൊലീസ് പിടിയിലായാൽ മാതാപിതാക്കൾ അകത്താകും. കേന്ദ്ര സർക്കാർ പാസാക്കിയ മോട്ടോർ വാഹന വകുപ്പിന്റെ പുതിയ നിയമപ്രകാരമാണ് ലൈസൻസില്ലാത്ത മക്കൾ വാഹനം ഓടിച്ച് പിടിയിലായാൽ മാതാപിതാക്കൾ അകത്താകുന്നത്. മക്കൾ വാഹനം ഓടിക്കുന്നത് അഭിമാനമായും ആർഭാടമായും കണക്കാക്കുന്ന മാതാപിതാക്കൾക്കുള്ള വലിയ തിരിച്ചടിയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്ന നിയമം. നേരത്തെ ലോക്‌സഭ പാസാക്കിയ മോട്ടോർ വാഹന നിയമഭേദഗതി ബിൽ, രാജ്യസഭയും അംഗീകരിച്ചിട്ടുണ്ട്. ഇതോടെയാണ് ഇത് അടക്കമുള്ള വകുപ്പുകളിൽ ശിക്ഷ ഉറപ്പാക്കിയത്. പതിനെട്ട് വയസിൽ താഴെ പ്രായമുള്ള […]

പൂഞ്ഞാർ പുലി പൂച്ചയായി: ചാനലുകാർ പോലും തിരിഞ്ഞു നോക്കാതായി; ആളും പേരുമില്ലാതെ പൂഞ്ഞാറിന്റെ പി.സി ജോർജ് ഒറ്റപ്പെട്ടു; മുസ്ലീം സമുദായത്തെയും എസ്.എൻ.ഡി.പിക്കാരെയും പിണക്കിയതോടെ അടുത്ത തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ തോൽവി മണത്ത ജോർജ് പ്രതിരോധത്തിൽ

സ്വന്തം ലേഖകൻ കോട്ടയം: ഏതാനും മാസം മുൻപ് വരെ പി.സി ജോർജിന്റെ പവർ അതിഭീകരമായിരുന്നു. ആരെയും വരച്ചവരയിൽ നിർത്തുന്ന, എല്ലാ രാഷ്ട്രീയപാർട്ടിയ്ക്കും അതീതനായി ഒറ്റയ്ക്ക് നിന്നിരുന്ന പൂഞ്ഞാർ പുലി എന്നായിരുന്നു പി.സി ജോർജിന്റെ ആരാധകർ ഇദ്ദേഹത്തെ വാഴ്ത്തിയിരുന്നത്. എന്നാൽ, ബി.ജെ.പി പാളയത്തിൽ കടന്നതോടെ ജോർജ് ഏതാണ്ട് ഒറ്റപ്പെട്ട അവസ്ഥയിലായി. തിരിഞ്ഞ് നോക്കാൻ ആളില്ലാതെ, പടയും പേരുമില്ലാതെ ഒറ്റയ്ക്കായതോടെ ബിജെപിയും ജോർജിനെ ഏതാണ്ട് ഉപേക്ഷിച്ച അവസ്ഥയിലായി. സ്ത്രീകൾ അടക്കമുള്ളവരായിരുന്നു കഴിഞ്ഞ തവണ ജോർജിനെ ഒറ്റയ്ക്ക് നിന്ന് ജയിക്കാൻ സഹായിച്ചത്. എന്നാൽ, ഇവരെ പോലും ജോർജ് ഇത്തവണ […]

ഭക്ഷണത്തിന് മതമില്ല; മതമാണ് ഞങ്ങളുടെ ഭക്ഷണം; അഹിന്ദുവിൽ നിന്നു ഭക്ഷണം വാങ്ങില്ലെന്ന് വാശി പിടിച്ച ഉപഭോക്താവിന് ചുട്ടമറുപടിയുമായി സൊമൊറ്റോ

സ്വന്തം ലേഖകൻ ന്യൂഡൽഹി: അഹിന്ദുവായ ഡെലിവറി ബോയിയിൽ നിന്നും ഭക്ഷണം വാങ്ങി കഴിക്കില്ലെന്നും, ഓർഡർ ക്യാൻസൽ ചെയ്യുന്നുവെന്നും ട്വീറ്റ് ചെയ്ത ഉപഭോക്താവിന് ചുട്ടമറുപടിയുമായി സൊമാറ്റോ. ഭക്ഷണത്തിന് മതമില്ലെന്നും, ഭക്ഷണമാണ് തങ്ങളുടെ മതമെന്നുമുള്ള കിടിലൻ മറുപടിയാണ് സൊമാറ്റോ യുവാവിന്റെ ട്വീറ്റിന് റീട്വീറ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം. അമിത് ശുക്‌ള എന്ന യുവാവാണ് സൊമാറ്റോയിൽ നിന്നും ഭക്ഷണം ഓർഡർ ചെയ്തത്. വീട്ടിൽ എത്തിയ യുവാവിന് ഹിന്ദു മുഖഛായ ഇല്ലെന്ന് ആരോപിച്ച് അമിത് ഭക്ഷണം ഓർഡർ ചെയ്തത് കാൻസൽ ചെയ്തു. ഹിന്ദുവിൽ നിന്നു തന്നെ തനിക്ക് […]