ഭക്ഷണത്തിന് മതമില്ല; മതമാണ് ഞങ്ങളുടെ ഭക്ഷണം; അഹിന്ദുവിൽ നിന്നു ഭക്ഷണം വാങ്ങില്ലെന്ന് വാശി പിടിച്ച ഉപഭോക്താവിന് ചുട്ടമറുപടിയുമായി സൊമൊറ്റോ

ഭക്ഷണത്തിന് മതമില്ല; മതമാണ് ഞങ്ങളുടെ ഭക്ഷണം; അഹിന്ദുവിൽ നിന്നു ഭക്ഷണം വാങ്ങില്ലെന്ന് വാശി പിടിച്ച ഉപഭോക്താവിന് ചുട്ടമറുപടിയുമായി സൊമൊറ്റോ

സ്വന്തം ലേഖകൻ
ന്യൂഡൽഹി: അഹിന്ദുവായ ഡെലിവറി ബോയിയിൽ നിന്നും ഭക്ഷണം വാങ്ങി കഴിക്കില്ലെന്നും, ഓർഡർ ക്യാൻസൽ ചെയ്യുന്നുവെന്നും ട്വീറ്റ് ചെയ്ത ഉപഭോക്താവിന് ചുട്ടമറുപടിയുമായി സൊമാറ്റോ. ഭക്ഷണത്തിന് മതമില്ലെന്നും, ഭക്ഷണമാണ് തങ്ങളുടെ മതമെന്നുമുള്ള കിടിലൻ മറുപടിയാണ് സൊമാറ്റോ യുവാവിന്റെ ട്വീറ്റിന് റീട്വീറ്റ് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം. അമിത് ശുക്‌ള എന്ന യുവാവാണ് സൊമാറ്റോയിൽ നിന്നും ഭക്ഷണം ഓർഡർ ചെയ്തത്. വീട്ടിൽ എത്തിയ യുവാവിന് ഹിന്ദു മുഖഛായ ഇല്ലെന്ന് ആരോപിച്ച് അമിത് ഭക്ഷണം ഓർഡർ ചെയ്തത് കാൻസൽ ചെയ്തു.
ഹിന്ദുവിൽ നിന്നു തന്നെ തനിക്ക് ഭക്ഷണം എത്തിച്ച് നൽകണമെന്നാവശ്യപ്പെട്ട് ഇദ്ദേഹം സൊമാറ്റോ അധികൃതരെ ഫോണിൽ ബന്ധപ്പെട്ടു. തുടർന്ന് തന്റെ വീട്ടിൽ എത്തിയ ഹിന്ദു അല്ലാത്ത ഡെലിവറി ബോയിയിൽ നിന്നും ഭക്ഷണം വാങ്ങില്ലെന്ന് ട്വീറ്റ് ചെയ്യുകയും ചെയ്തു. ഇതോടെയാണ് സംഭവം വിവാദമായി മാറിയത്.
അമിത്തിന്റെ ട്വീറ്റിനുള്ള ചുട്ട മറുപടിയാണ് ആദ്യം സൊമാറ്റോ ഔദ്യോഗികമായി നൽകിയത്. ഭക്ഷണത്തിന് മതമില്ലെന്നും, ഭക്ഷണണാണ് തങ്ങളുടെ മതമെന്നുമായിരുന്നു സൊമാറ്റോയുടെ ഔദ്യോഗിക ട്വീറ്റ്. ഇതിനു പിന്നാലെ സൊമാറ്റോയുടെ ഹെഡ് ദീപേന്ദർ ഗോയൽ ഭക്ഷണത്തിന് മതമില്ലെന്നും, ഇന്ത്യയുടെ വൈവിധ്യത്തിലാണ് തങ്ങൾ വിശ്വസിക്കുന്നതെന്നും, ഇതിന്റെ പേരിൽ കച്ചവടം നഷ്ടമായാൽ തങ്ങൾക്ക് പ്രശ്‌നമൊന്നുമില്ലെന്നും ട്വീറ്റ് ചെയ്തു. ഇതോടെ ഈ ട്വീറ്റ് സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ പലരും തങ്ങളുടെ പ്രൊഫൈൽ പിക്ചർ സൊമാറ്റോയുടേത് ആ്ക്കി മാറ്റുകയും ചെയ്തിട്ടുണ്ട്. ഇന്നത്തെ ട്രെൻഡിംങിൽ ഒന്നാമത്ത് എത്തിയതും സൊമാറ്റോ തന്നെയാണെന്നു വ്യക്തമായിട്ടുണ്ട്.
എന്നാൽ, ഇപ്പോൾ നടന്നത് മാർക്കറ്റിംങ് തന്ത്രം മാത്രമാണെന്ന ആരോപണവും ഉയരുന്നുണ്ട്. ഈ വിവാദം ഉയർന്നതിന് പിന്നാലെ സൊമാറ്റോയുടെ പേര് വിവിധ സോഷ്യൽ മീഡിയയിൽ വ്യാകമായി ഉപയോഗിക്കുകയും, മാധ്യമങ്ങളിലെല്ലാം ചിത്രം സഹിതം വാർത്ത വരികയും ചെയ്തു. ഇത് വൻ പരസ്യമാണ് സൊമാറ്റോയ്ക്ക് നേടി നൽകിയത്.