play-sharp-fill

മോദി സർക്കാരിന് ലഡ്ഡുവുമായി മുസ്ലീം വനിതകൾ: മുത്തലാഖിന്റെ ക്രൂരതകളിൽ നിന്നും ആശ്വാസവുമായി സർക്കാർ; അഭിനന്ദനവുമായി മുസ്ലീം വനിതാ സംഘടനകൾ

സ്വന്തം ലേഖകൻ ന്യൂഡൽഹി: മുത്തലാഖിനെ രാഷ്ട്രീയമായി എതിർത്ത് പ്രതിപക്ഷവും മുസ്ലീം സംഘടനകളും നിലനിൽക്കുമ്പോഴും മോദി സർക്കാരിന് മധുരം വിതരണം ചെയ്ത് ആഘോഷവുമായി മുസ്ലീം വനിതകളും സംഘടനകളും. മുത്തലാഖ് കുറ്റമാക്കുന്ന നിയമം രാജ്യസഭ അംഗീകരിച്ചതോടെയാണ് മോദി സർക്കാരിന് നന്ദിയറിയിച്ച് മുസ്ലീം വനിതകൾ രാജ്യത്ത് വിവിധ സ്ഥലങ്ങളിൽ മധുരം വിതരണം ചെയ്തത്. അടിമത്തത്തിൽ നിന്നും തങ്ങളെ മോചിപ്പിച്ച നരേന്ദ്രമോദിയ്ക്കും സർക്കാരിനും ലഡ്ഡു വിതരണം ചെയ്താണ് ഇവർ തങ്ങളുടെ സന്തോഷ് പങ്കുവയ്ക്കുന്നത്.  തങ്ങൾ വര്ഷങ്ങളായി അനുഭവിക്കുന്ന ദുരിതമാണ് ബിജെപി സർക്കാർ നീക്കിയതെന്ന് അവർ പറഞ്ഞു. മുംബൈയിലും ഹൈദരാബാദിലും മധുരപലഹാരങ്ങൾ […]

ഭാര്യമാരുടെ തർക്കം തീർക്കാൻ ഭർത്താവിനെ വീതം വച്ചു നൽകി പൊലീസ്: പതിനഞ്ച് ദിവസം വീതം ഭർത്താവ് ഓരോ ഭാര്യമാരുടെയും കൂടെ കഴിയണം; സമ്മതിക്കാതെ ഭാര്യമാർ വനിതാ കമ്മിഷന് മുന്നിൽ; സംഭവം കൊല്ലം കടയ്ക്കലിൽ

സ്വന്തം ലേഖകൻ കൊല്ലം: ഭർത്താവിനായി തല്ലുകൂടിയ ഭാര്യമാരെ ആശ്വസിപ്പിക്കാനായി പൊലീസ് ഭർത്താവിനെ വീതം വച്ചു നൽകി. ഒരു മാസത്തെ രണ്ടായി പകുത്താണ് ഭർത്താവിനെ പൊലീസ് ഭാര്യമാരെ ഏൽപ്പിച്ചത്. ആദ്യം പതിനഞ്ച് ദിവസം ഒരു ഭാര്യയ്‌ക്കൊപ്പവും പിന്നീടുള്ള ദിവസങ്ങളിൽ മറ്റൊരു ഭാര്യയ്‌ക്കൊപ്പം നിൽക്കണമെന്നുമായിരുന്നു പൊലീസ് നിർദേശം. എന്നാൽ, പൊലീസ് നിർദേശം അംഗീകരിക്കാതിരുന്ന ഭാര്യമാർ വനിതാ കമ്മിഷനിൽ പരാതിയുമായി എത്തി. ഇവിടെയും പൊലീസ് മുന്നോട്ട് വച്ചത് ഭർത്താവിനെ വീതം വയ്ക്കാനുള്ള നിർദേശം തന്നെയായിരുന്നു. കൊല്ലം കടയ്ക്കൽ സ്വദേശിയുടെ ഭാര്യമാരാണ് കേസിലെ പരാതിക്കാരിയും എതിർകക്ഷിയും. ഇതിനിടെ അദാലത്തിൽ വച്ച് […]

വാട്ടർ ടാങ്കിൽ സിമന്റ് തേക്കുന്നതിനിടെ വൈദ്യുതി ലൈനിൽ തട്ടി: ഏറ്റുമാനൂരിൽ രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾക്ക് ഷോക്കേറ്റു; അപകടത്തിൽപ്പെട്ടവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ; പരിക്കേറ്റവരുടെ സ്ഥിതി അതീവഗുരുതരം

സ്വന്തം ലേഖകൻ കോട്ടയം: ഏറ്റുമാനൂരിൽ ജല അതോറിറ്റിയുടെ വാട്ടർ ടാങ്കിൽ സിമന്റ് പൂശുന്നതിനിടെ 11 കെവി ലൈനിൽ കമ്പി തട്ടി ഷോക്കേറ്റ രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ ഗുരുതരാവസ്ഥയിൽ. അതീവഗുരുതരാവസ്ഥയിലായ ഇരുവരെയും അഗ്നിരക്ഷാസേന രക്ഷിച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. ബുധനാഴ്ച വൈകിട്ട് അ്്ഞ്ചു മണിയോടെ ഏറ്റുമാനൂർമാരിയമ്മൻ കോവിലിനു സമീപമായിരുന്നു അപകടം. ഇവിടെയുള്ള ജല അതോറിറ്റിയുടെ വാട്ടർ ടാങ്കിന് സിമന്റ് പൂശുകയായിരുന്നു ബംഗാൾ സ്വദേശികളായ ഇരുവരും. ഇതിനിടെ ഇവിടെ സ്ഥാപിക്കുന്നതിനുള്ള ജി.ഐ പൈപ്പ് ഉയർത്തിയത് ഇതുവഴി കടന്നു പോയ 11 കെവി വൈദ്യുതി ലൈനിൽ […]

നടിയെ അച്ഛൻ വീട്ടുതടങ്കലിലാക്കി ; കുടുംബത്തിനെതിരെ പരാതിയുമായി നിർമ്മാതാവ് കോടതിയെ സമീപിച്ചു

സ്വന്തം ലേഖിക ചെന്നൈ: തമിഴ് പുതുമുഖ നടി സത്യകല(26) അച്ഛന്റെ വീട്ടുതടങ്കലിലാണെന്ന് ആരോപിച്ച് നിർമ്മാതാവും നടനുമായ ഷമൻ മിത്രു ഹേബിയസ് കോർപ്പസ് ഹർജി നൽകി. സത്യകലയെ താത്പര്യമില്ലാത്ത വിവാഹത്തിന് നിർബന്ധിക്കുകയാണെന്നും പൊള്ളിച്ചിയിലെ വീട്ടിൽ പൂട്ടിയിട്ടിരിക്കുകയുമാണെന്നാണ് ഷമന്റെ ആരോപണം. ആദ്യം സിനിമയിൽ അഭിനയിക്കാൻ വീട്ടുകാർ സമ്മതിച്ചിരുന്നെന്നും പിന്നീട് വിവാഹത്തിന് നിർബന്ധിക്കുകയായിരുന്നെന്നും ഷമൻ ആരോപിക്കുന്നു. സിനിമയുടെ ഷൂട്ടിംഗ് സമയത്ത് അച്ഛനും രണ്ടാനമ്മയും ചേർന്ന് മാനസികമായി പീഡിപ്പിക്കുന്ന കാര്യം സത്യകല പറഞ്ഞിരുന്നെന്നും ഷമൻ പറയുന്നു. സിനിമയുടെ റിലീസുമായി ബന്ധപ്പെട്ടുള്ള പത്രസമ്മേളനത്തിൽ പങ്കെടുക്കാതെ വന്നതോടെ കാര്യം അന്വേഷിച്ചപ്പോഴാണ് വീട്ടുതടങ്കലിലാണെന്ന് അറിഞ്ഞതെന്നും […]

പ്രളയ സെസ് നാളെ മുതൽ പ്രാബല്യത്തിലാകുന്നു ; ആയിരത്തിലധികം ഉൽപ്പന്നങ്ങൾക്ക് വില വർദ്ധനവ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: പ്രളയ സെസ് നാളെ മുതൽ പ്രാബല്യത്തിലാകുന്നു. തൊള്ളായിരത്തിലധികം ഉൽപ്പനങ്ങൾക്ക് വില വർദ്ധിക്കും. 12%, 18%, 28% ജിഎസ്ടി നിരക്കുകൾ ബാധകമായ 928 ഉൽപന്നങ്ങൾക്കാണ് സെസ്. നിത്യോപയോഗ സാധനങ്ങളായ അരി, ഉപ്പ്, പഞ്ചസാര, പച്ചക്കറി, പഴങ്ങൾ തുടങ്ങി 0%, 5% ജിഎസ്ടി നിരക്കു ബാധകമായവയ്ക്ക് സെസില്ല. ജിഎസ്ടിക്കു പുറത്തുള്ള പെട്രോൾ, ഡീസൽ, മദ്യം, ഭൂമി വിൽപന എന്നിവയ്ക്കും സെസ് നൽകേണ്ട. നാളെ മുതൽ 2 വർഷത്തേക്കാണു സെസ്.കാർ, ബൈക്ക്, ടിവി, റഫ്രിജറേറ്റർ, വാഷിങ് മെഷീൻ, മൊബൈൽ ഫോൺ, മരുന്നുകൾ, സിമന്റ്, പെയിന്റ് […]

സുകുമാരൻ നിര്യാതനായി

പാണ്ഡവം: കാട്ടുപറമ്പിൽ സുകുമാരൻ(85) നിര്യാതനായി. സംസ്‌കാരം ആഗസ്റ്റ് ഒന്ന് വ്യാഴാഴ്ച രാവിലെ 11 ന് മുട്ടമ്പലം ശ്മശാനത്തിൽ. ഭാര്യ – വിജയമ്മ. മക്കൾ – സുരേഷ്, സുനിൽ, സുജയ് (പൊലീസ് ഡിപ്പാർട്ട്‌മെന്റ്). മരുമക്കൾ – രമ, മായ, ശിൽപ.

ചരിത്രത്തിലാദ്യമായി ഹൈക്കോടതി ജഡ്ജിക്കെതിരെ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രിംകോടതി

സ്വന്തം ലേഖകൻ ന്യൂഡൽഹി: അഴിമതിക്കേസിൽ അലഹബാദ് ഹൈക്കോടതി ജഡ്ജി എസ്.എൻ ശുക്ലക്കെതിരെ സുപ്രീംകോടതി സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടു.മെഡിക്കൽ കോഴക്കേസിലെ ആരോപണ വിധേയനും അലഹബാദ് ഹൈക്കോടതി ജസ്റ്റിസുമായ എസ്.എൻ.ശുക്ലക്കെതിരെ അഴിമതിക്കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ സിബിഐയ്ക്ക് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അനുമതി നൽകി. ഇതാദ്യമായാണ് ഒരു സിറ്റിംഗ് ജഡ്ജിക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ സിബിഐക്ക് സുപ്രീം കോടതി ചീഫ്ജസ്റ്റിസ് അനുമതി നൽകുന്നത്. സിറ്റിംഗ് ജഡ്ജികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യണമെങ്കിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസിൻറെ അനുമതി വേണം. അതുകൊണ്ടുതന്നെ സിബിഐ ഇക്കാര്യമുന്നയിച്ച് സുപ്രീം […]

നെതർലാൻഡ്‌സിലേക്ക് 40,000 നഴ്‌സുമാരെ വേണം ; കേരളത്തിൽ നിന്ന് നൽകാമെന്നു മുഖ്യമന്ത്രി

സ്വന്തം ലേഖിക തിരുവനന്തപുരം: യൂറോപ്യൻ രാജ്യമായ നെതർലാൻഡ്സിന് ആവശ്യമായ 40,000 നഴ്സുമാരെ കേരളത്തിൽ നിന്നും എത്തിച്ച് നൽകാമെന്ന് ഇന്ത്യയിലെ നെതർലാൻഡ്‌സ് സ്ഥാനപതി മാർട്ടിൻ വാൻ ഡെൻ ബർഗിനെ അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നെതർലൻഡ്‌സിൽ വലിയ തോതിൽ നഴ്‌സുമാർക്ക് ക്ഷാമം നേരിടുന്നുവെന്നും 30000-40000 പേരുടെ ആവശ്യം ഇപ്പോൾ ഉണ്ടെന്നും സ്ഥാനപതി അറിയിച്ചതിനെ തുടർന്നാണ് കേരളത്തിലെ നഴ്‌സുമാരുടെ സേവനം ഉറപ്പു നൽകിയത്. ന്യൂഡൽഹി കേരള ഹൗസിൽ നടന്ന കൂടിക്കാഴ്ചയിലാണ് നെതർലൻഡ്‌സ് സ്ഥാനപതി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. കേരളത്തിലെ നഴ്‌സുമാരുടെ അർപ്പണ ബോധവും തൊഴിൽ നൈപുണ്യവും മതിപ്പുളവാക്കുന്നതാണെന്ന് […]

ഉന്നാവോ പീഡനക്കേസ് നാളെ സുപ്രീംകോടതി പരിഗണിക്കും

സ്വന്തം ലേഖകൻ ന്യൂഡൽഹി:ഉന്നാവോ കേസ് നാളെ സുപ്രീംകോടതി ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയ് പരിഗണിക്കും. പെൺകുട്ടിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് പരിഗണിക്കുന്നത്.കത്തയച്ച കാര്യം മാധ്യമങ്ങളിലൂടെയാണ് താൻ അറിഞ്ഞതെന്ന് ചീഫ് ജസ്റ്റീസ് പറഞ്ഞു. അതേസമയം ജീവന് ഭീഷണിയുണ്ടെന്ന് കാട്ടി ഉന്നാവോയിലെ പെൺകുട്ടിയും കുടുംബം തനിക്ക് അയച്ച കത്ത് കിട്ടാൻ വൈകുന്നതിൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് വിശദീകരണം തേടി. എന്ത് കൊണ്ടാണ് തനിക്ക് ഈ കത്ത് ഇതുവരെ ലഭ്യമാകാത്തതെന്ന കാര്യത്തിൽ അടിയന്തര റിപ്പോർട്ട് നൽകാൻ സുപ്രീംകോടതി രജിസ്ട്രിയോടാണ് ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടിരിക്കുന്നത്. ജൂലൈ 12-നാണ് […]

ജയിലറകളിൽ തിങ്ങിനിറഞ്ഞ് തടവുകാർ ; അന്വേഷണം വേണമെന്ന് മനുഷ്യവകാശ കമ്മീഷൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഉൾക്കൊള്ളാവുന്നതിലധികം തടവുകാരെ പാർപ്പിക്കുന്നതിനെകുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ജസ്റ്റിസ് ആന്റണി ഡൊമനിക് ജയിൽ ഡിജിപിക്ക് നിർദേശം നൽകി. തിരുവനന്തപുരം സെൻട്രൽ ജയിലിൽ 727 തടവുകാർക്കാണ് സൗകര്യം. എന്നാൽ ഇപ്പോൾ അവിടെ തടവുകാരായി 1350 പേരുണ്ട്. തടവുകാർക്ക് പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാൻ പോലും സൗകര്യമില്ല. ജയിലിൽ പകുതിയിലേറെ ക്യാമറകൾ തകരാറിലാണ്. ജയിലിലുള്ള മറ്റു സംസ്ഥാന തൊഴിലാളികളുടെ എണ്ണം പൂജപ്പുര സെൻട്രൽ ജയിലിൽ ലഭ്യമല്ല. പൂജപ്പുര ജയിൽ വളപ്പിൽ പുതിയ കെട്ടിടം നിർമിക്കണമെന്നും മനുഷ്യാവകാശ പ്രവർത്തകൻ പി.കെ രാജു […]