തിടനാട്ടിലും ഈരാറ്റുപേട്ടയിലും വ്യാപകമായി കഞ്ചാവ് വിൽപ്പന നടത്തി വന്നിരുന്ന യുവാവ് പിടിയിൽ : വിൽപ്പനയ്ക്ക് എത്തിച്ച കഞ്ചാവുൾപ്പെടെയാണ് ഇയാളെ പിടികൂടിയത്
സ്വന്തം ലേഖകൻ കോട്ടയം: കഞ്ചാവുമായി യുവാവ് പൊലീസ് പിടിയിൽ. തിടനാട് വെയിൽ കാണാപാറ വേലംകുന്നേൽ വീട്ടിൽ ജോർജ് തോമസിന്റെ മകൻ ജോമോൻ ജോർജിനെ(21)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഈരാറ്റുപേട്ട, തിടനാട് എന്നീ മേഖകലകളിൽ യുവാക്കളെ കേന്ദ്രീകരിച്ച് വൻ തോതിൽ കഞ്ചാവ് വിൽപ്പന നടന്നു വരുന്നതായി കോട്ടയം നാർക്കോട്ടിക് സെൽ വിഭാഗം ഡി.വൈ.എസ്.പി വിനോദ് പിള്ളയ്ക്ക് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ജില്ലാ ആൻ്‌റി നാർക്കോട്ടിക്ല സ്വകാഡ് അംഗങ്ങൾ സ്ഥലത്ത് നിരീക്ഷണം നടത്തി വരുകയായിരുന്നു. തുടർന്നാണ് ഈ ഭാഗങ്ങളിൽ കഞ്ചാവ് വിപണനം ജോമോനാണ് നടത്തുന്നെതെന്ന് വിവരം […]