play-sharp-fill
തിടനാട്ടിലും ഈരാറ്റുപേട്ടയിലും വ്യാപകമായി കഞ്ചാവ് വിൽപ്പന നടത്തി വന്നിരുന്ന  യുവാവ് പിടിയിൽ : വിൽപ്പനയ്ക്ക് എത്തിച്ച കഞ്ചാവുൾപ്പെടെയാണ് ഇയാളെ പിടികൂടിയത്

തിടനാട്ടിലും ഈരാറ്റുപേട്ടയിലും വ്യാപകമായി കഞ്ചാവ് വിൽപ്പന നടത്തി വന്നിരുന്ന യുവാവ് പിടിയിൽ : വിൽപ്പനയ്ക്ക് എത്തിച്ച കഞ്ചാവുൾപ്പെടെയാണ് ഇയാളെ പിടികൂടിയത്

സ്വന്തം ലേഖകൻ

കോട്ടയം: കഞ്ചാവുമായി യുവാവ് പൊലീസ് പിടിയിൽ. തിടനാട് വെയിൽ കാണാപാറ വേലംകുന്നേൽ വീട്ടിൽ ജോർജ് തോമസിന്റെ മകൻ ജോമോൻ ജോർജിനെ(21)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഈരാറ്റുപേട്ട, തിടനാട് എന്നീ മേഖകലകളിൽ യുവാക്കളെ കേന്ദ്രീകരിച്ച് വൻ തോതിൽ കഞ്ചാവ് വിൽപ്പന നടന്നു വരുന്നതായി കോട്ടയം നാർക്കോട്ടിക് സെൽ വിഭാഗം ഡി.വൈ.എസ്.പി വിനോദ് പിള്ളയ്ക്ക് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ജില്ലാ ആൻ്‌റി നാർക്കോട്ടിക്ല സ്വകാഡ് അംഗങ്ങൾ സ്ഥലത്ത് നിരീക്ഷണം നടത്തി വരുകയായിരുന്നു.


തുടർന്നാണ് ഈ ഭാഗങ്ങളിൽ കഞ്ചാവ് വിപണനം ജോമോനാണ് നടത്തുന്നെതെന്ന് വിവരം ലഭിക്കുന്നത്. തമിഴ്‌നാട്ടിൽ നിന്നും കഞ്ചാവ് വൻ തോതിൽ എത്തിച്ചതിനുശേഷം 500 രൂപയുടെ ചെറിയ പൊതികളാക്കി കച്ചവടം നടത്തിവരുകയായിരുന്നു. കഞ്ചാവുമായി കച്ചവടത്തിന് വരുന്നതിനിടയിലാണ് ജോമോൻ പിടിയിലാകുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

125 ഗ്രാം കഞ്ചാവ് ഇയാളുടെ പക്കൽ നിന്നും പിടികൂടി . പാലാ ഡി.വൈ.എസ്.പി. ഷാജി മോൻ ജോസഫിന്റെ നിർദേശ പ്രകാരം തിടനാട് എസ്.ഐ എം.എസ്. രാജീവ് , എ.എസ്.ഐ ബാബു, എ.എസ്.ഐ ഷാജി മോഹൻ, ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്വാകാഡ് അംഗങ്ങളായ പ്രതീഷ്‌ രാജ്, അജയകുമാർ കെ.ആർ, ശ്രീജിത്ത് ബി.നായർ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.