പാലാരിവട്ടം അഴിമതിക്കേസ്: മുൻ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ് അറസ്റ്റിലേയ്ക്ക; ചോദ്യം ചെയ്യാൻ ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ്
സ്വന്തം ലേഖകൻ കൊച്ചി: പാലാരിവട്ടം അഴിമതിക്കേസിൽ മുൻ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ് അറസ്റ്റിലേയ്ക്കു നീങ്ങുന്നു. ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യാൻ വിജിലൻസ് വിളിച്ചു വരുത്തുന്നതോടെ അടുത്ത ദിവസം തന്നെ ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റുണ്ടാകുമെന്ന സൂചനയാണ് വിജിലൻസ് നൽകുന്നത്. ശനിയാഴ്ച രാവിലെ 11ന് പൂജപ്പുര വിജിലൻസ് ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ഇപ്പോൾ വിജിലൻസ് സംഘം നോട്ടീസ് നൽകിയിരിക്കുന്നത്. വിജിലൻസ് സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം ഒന്നാണ് ഇപ്പോൾ ഇബ്രാഹിം കുഞ്ഞിന് നോട്ടീസ് നൽകിയിരിക്കുന്നത്. ടി.ഒ സൂരജിന്റെ മൊഴി അടക്കമുള്ള നിർണ്ണായക തെളിവുകൾ ശേഖരിച്ച ശേഷമാണ് വിജിലൻസ് […]