play-sharp-fill
നിർഭയ കേസ് പ്രതികളുടെ വധശിക്ഷ നടപ്പാക്കൽ വൈകിപ്പിക്കാൻ  നീക്കം : പൊട്ടിക്കരഞ്ഞു നിർഭയുടെ മാതാപിതാക്കൾ

നിർഭയ കേസ് പ്രതികളുടെ വധശിക്ഷ നടപ്പാക്കൽ വൈകിപ്പിക്കാൻ നീക്കം : പൊട്ടിക്കരഞ്ഞു നിർഭയുടെ മാതാപിതാക്കൾ

സ്വന്തം ലേഖകൻ

ഡൽഹി: നിർഭയ കേസ് പ്രതികളുടെ വധശിക്ഷ നടപ്പാക്കൽ വൈകിപ്പിക്കാൻ വീണ്ടും നീക്കം. പുതിയ മരണവാറണ്ട് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുന്നതിനിടെ പ്രതി പവൻ ഗുപ്തയുടെ അഭിഭാഷകൻ എ.പി.സിങ് പിന്മാറി. മറ്റ് പ്രതികളുടെ അഭിഭാഷകർ പവന്റെ കേസ് ഏറ്റെടുക്കാൻ വിസമ്മതിക്കുകയും ചെയ്തു. ഇതോടെ കോടതി ഡൽഹി കോടതി നിയമസഹായ അതോറിറ്റിയിലെ അഭിഭാഷകരുടെ പട്ടിക ആരാഞ്ഞു.


 

ശിക്ഷ നടപ്പാക്കുന്നത് നീട്ടാനാണ് പ്രതിഭാഗത്തിന്റെ നീക്കമെന്ന് പ്രോസിക്യൂഷന്റെ ആരോപണം. നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചേ മതിയാകൂ എന്ന് കോടതി അറിയിച്ചു. പവൻ ഗുപ്തയ്ക്ക് അഭിഭാഷകനെ നൽകുന്നതിന് ഒരു ദിവസം കൂടി കാത്തിരിക്കാൻ കോടതി ആവശ്യപ്പെട്ടു. കോടതിയിലുണ്ടായിരുന്ന നിർഭയയുടെ മാതാപിതാക്കൾ പൊട്ടിക്കരഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group