play-sharp-fill

വാറ്റ് ചാരായം നിർമിച്ച ബിജെപി പ്രവർത്തകൻ എക്സൈസ് പിടിയിൽ

സ്വന്തം ലേഖകൻ പാലാ: വീട്ടിൽ ചാരായം വാറ്റി വിതരണം നടത്തിവന്ന ബിജെപി പ്രവർത്തകനും ചാരായം വാങ്ങാനെത്തിയ ആളും ഉൾപ്പെടെ രണ്ടുപേരെ എക്സൈസ് സംഘം പിടികൂടി. ബിജെപി പ്രവർത്തകനായ ഏഴാച്ചേരി താമരമുക്ക് പൂവക്കാട്ടിൽ സുരേഷ് ലാൽ (42), ചാരായം വാങ്ങാൻ എത്തിയ അന്തീനാട് മങ്കര വാക്കമറ്റത്തിൽ അശോകൻ (45) എന്നിവരെയാണ് വാറ്റുപകരണങ്ങളും ചാരായവും ഉൾപ്പെടെ പാലാ എക്സൈസ് ഇൻസ്പെക്ടർ സിറിൾ കെ മാത്യൂസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. 16 ലിറ്റർ ചാരായവും 170 ലിറ്റർ വാഷ്, വാറ്റ് ഉപകരണങ്ങളുമാണ് സുരേഷ് ലാലിന്റെ വീട്ടിൽ നിന്നും എക്‌സൈസ് […]

മസാലദോശയിൽ പഴുതാര ; ഇന്ത്യൻ കോഫി ഹൗസ് പൂട്ടിച്ചു

സ്വന്തം ലേഖകൻ തൃശൂർ : മസാലദോശയിൽ നിന്നും പഴുതാരയെ കിട്ടിയെന്ന വിദ്യാർത്ഥികളുടെ പരാതിയെ തുടർന്ന് ഇന്ത്യൻ കോഫി ഹൗസ് പൂട്ടിച്ചു. തൃശൂർ വടക്ക് സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കോഫി ഹൗസാണ് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ പൂട്ടിച്ചത്. വിദ്യാർത്ഥികളുടെ പരാതി ലഭിച്ചതിനെ തുടർന്ന് ഇന്ത്യൻ കോഫി ഹൗസിൽ ഭക്ഷ്യസുരക്ഷാ ഉദ്യേഗസ്ഥർ എത്തി പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ ഹോട്ടലിൽ പാചകം ചെയ്തിരുന്ന സ്ഥലം വൃത്തിഹീനമാണെന്ന് കണ്ടെത്തി. വൃത്തിയായി സൂക്ഷിക്കാത്ത പാത്രങ്ങൾ കഴുക പോലും ചെയാതെയാണ് ഇവിടെ പാചകം ചെയ്തിരുന്നത്. ഇത് പരിശോധനയിൽ വ്യക്തമായതോടെയാണ് നടപടി സ്വീകരിക്കാൻ ഭക്ഷ്യസുരക്ഷാ ഉദ്യേഗസ്ഥർ […]

ചീഫ് ജസ്റ്റിസ് കെഎം ജോസഫിനെ സുപ്രിം കോടതി ജഡ്ജിയാക്കാനുള്ള ശുപാർശ കേന്ദ്രസർക്കാർ അംഗീകരിച്ചു

സ്വന്തം ലേഖകൻ ദില്ലി: ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെഎം ജോസഫിനെ സുപ്രിം കോടതി ജഡ്ജിയായി ഉയർത്താനുള്ള കൊളീജിയം ശുപാർശ കേന്ദ്ര സർക്കാർ അംഗീകരിച്ചു. ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെഎം ജോസഫിനെയും സീനിയർ അഭിഭാഷക ഇന്ദു മൽഹോത്രയെയും സുപ്രിം കോടതി ജഡ്ജിമാരാക്കാൻ ജനുവരി 10 ന് ചേർന്ന കൊളീജിയമാണ് കേന്ദ്രസർക്കാരിനോട് ശുപാർശ ചെയ്തത്. എന്നാൽ കൊളീജിയം ശുപാർശ ചെയ്ത ഇന്ദു മൽഹോത്രയെ ജഡ്ജിയായി നിയമിക്കുകയും ജസ്റ്റിസ് കെഎം ജോസഫിന്റെ നിയമന ശുപാർശ കേന്ദ്രസർക്കാർ മടക്കുകയുമാണ് ചെയ്തത്. പ്രാദേശിക പ്രാതിനിധ്യമെന്ന അഭിപ്രായത്തോട് കൊളീജിയം യോജിച്ചതുകൊണ്ടാണ് […]

ബിഷപ്പിന്റെ പീഡനകേസ്; അന്വേഷണ സംഘം ഡൽഹിയിലേക്ക്;ബിഷപ്പിനെ അറസ്റ്റ് ചെയ്യാൻ സാധ്യത

സ്വന്തം ലേഖകൻ എറണാകുളം: ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡന കേസിൽ അന്വേഷണ സംഘം ഇന്ന് രാവിലെ നെടുമ്പാശ്ശേരിയിൽ നിന്നും ഡൽഹിക്ക് തിരിച്ചു. മൊഴിയെടുക്കൽ പൂർത്തിയായ ശേഷം അന്വേഷണ സംഘം ജലന്ധറിലെത്തി ബിഷപ്പിന്റെ മൊഴിയെടുക്കും. അതിനു ശേഷം ആവശ്യമെങ്കിൽ അറസ്റ്റ് ചെയ്ത് കോട്ടയത്തേക്ക് കൊണ്ടുവരാനാണ് തീരുമാനം. ഡൽഹിയിലെത്തുന്ന അന്വേഷണസംഘം ആദ്യം കന്യാസ്ത്രീക്കെതിരെ പരാതി നൽകിയ കുടുംബത്തെ കണ്ട് മൊഴി രേഖപ്പെടുത്തും. കന്യാസ്ത്രി പീഡന വിവരം ആദ്യം പറഞ്ഞ ഉജ്ജയിൻ രൂപതാ ബിഷപ്പ് സെബാസ്‌റ്യൻ വടക്കേൽ, ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി എന്നിവരുടെ മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തും. […]

വ്യഭിചാര കേസുകളിൽ പുരുഷന്മാരെ മാത്രം കുറ്റക്കാരാക്കുന്നത് തുല്യതയ്ക്കെതിരെയുള്ള കടന്നുകയറ്റമെന്ന് സുപ്രീം കോടതി

സ്വന്തം ലേഖകൻ ഡൽഹി: വ്യഭിചാര കേസുകളിൽ പുരുഷന്മാരെ മാത്രം കുറ്റക്കാരാക്കുന്നതിനെതിരെ സുപ്രീം കോടതി. തുല്യതയ്ക്കുള്ള അവകാശത്തെ ഹനിക്കുന്നതാണിതെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. നിലവിലുള്ള നിയമം വിവാഹിതരായ പുരുഷനും സ്ത്രീക്കും വ്യത്യസ്ത പരിഗണനയാണ് നൽകുന്നതെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.ജോസഫ് ഷൈൻ എന്ന വ്യക്തി സമർപ്പിച്ച പൊതുതാൽപര്യ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ വിലയിരുത്തൽ. ഭർതൃമതിയായ സ്ത്രീയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന പുരുഷൻ നിയമനടപടികൾക്ക് വിധേയനാവുകയും കൃത്യത്തിൽ തുല്യപങ്കാളിയായ സ്ത്രീയെ വെറുതെവിടുകയും ചെയ്യുന്ന സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ആർഎഫ് നരിമാൻ, എ […]

തൊടുപുഴ കൂട്ടക്കൊലക്കേസിലെ പ്രതികൾ സിസിടിവി ദൃശ്യങ്ങളിൽ കുടുങ്ങി

സ്വന്തം ലേഖകൻ തൊടുപുഴ: വണ്ണപ്പുറം മുതൽ കഞ്ഞിക്കുഴി വരെയുള്ള സ്ഥലങ്ങളിലെ ക്യാമറകളിലെ ദൃശ്യങ്ങളിലാണ് പ്രതികൾ കുടുങ്ങിയതായി സംശയിക്കുന്നത്. ഇതുവരെ ഒൻപത് സ്ഥാപനങ്ങളിലെ സിസിടിവി ക്യാമറാ ദൃശ്യങ്ങൾ പോലീസ് ശേഖരിച്ച് കഴിഞ്ഞു. ഇനി രണ്ട് ക്യാമറകളിലെ ദൃശ്യങ്ങളാണ് ശേഖരിക്കാനുള്ളത്. കൊല്ലപ്പെട്ട കുടുംബത്തിന്റെ വീടിന് പരിസരത്തുള്ള കടകളുടേയും സ്ഥലത്തെ ബാങ്കുകളുടേയും മുൻവശത്ത് സ്ഥാപിച്ചിരിക്കുന്ന സിസിടിവിയിലെ ദൃശ്യങ്ങളിലാണ് കൊലപാതകികൾ കുടുങ്ങിയിരിക്കുന്നതായി പോലീസ് കരുതുന്നത്. വണ്ണപ്പുറം കമ്പകക്കാനത്ത് അച്ഛനും അമ്മയും രണ്ട് മക്കളും അടങ്ങുന്ന കുടുംബത്തെ കൂട്ടക്കൊല ചെയ്ത് കുഴിച്ചിട്ട സംഭവത്തിൽ കേസന്വേഷണം പുരോഗമിക്കുകയാണ്. ഈ കുടുംബത്തിലെ നാല് പേരെ […]

പോപ്പുലർ ഫ്രണ്ട് തീവ്രവാദം: എഴുതാനല്ല പൊരുതാൻ യുവമോർച്ച:  ജാഗ്രത സമ്മേളനങ്ങൾ അഞ്ചു മുതൽ

സ്വന്തം ലേഖകൻ കോട്ടയം: മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ പ്രവർത്തകൻ അഭിമന്യുവിന്റെ കൊലപാതകത്തിൽ എസ്.ഡി.പി.ഐ കോട്ടയം ജില്ലയിലെ പ്രവർത്തകരും പങ്കാളികളായതായി അന്വോഷണത്തിൽ വ്യക്തമായ സാഹചര്യത്തിൽ ഭീകരവിരുദ്ധ പ്രവർത്തനങ്ങളുടെ കേന്ദ്രങ്ങൾ പരിശോധിച്ച് കർശന നടപടി സ്വീകരിക്കാൻ പോലീസ് തയ്യാറാകണമെന്ന് യുവമോർച്ച ആവശ്യപ്പെട്ടു. ഭീകരപ്രവർത്തനങ്ങളുടെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വന്നത് 2007 ലെ വാഗമൺ സിമിയുടെ ആയുധ പരീശീലന ക്യാംമ്പിലൂടെയാണ്. അതിന്റെ ചുമതല കോട്ടയം സ്വദേശി പി.എ ശാദുലിക്കായിരുന്നു. അതിനു ശേഷം 2010-ൽ തൊടുപുഴ ന്യൂമാൻ കോളേജിലെ മലയാളം അധ്യാപകനായ ടി.ജെ ജോസഫിന്റെ വലതുകൈ പോപ്പുലർ ഫ്രണ്ട് ഭീകരർ […]

ഗായിക മഞ്ജുഷ മോഹൻ ദാസ് അന്തരിച്ചു.

സ്വന്തം ലേഖകൻ കൊച്ചി: ഗായിക മഞ്ജുഷ മോഹൻ ദാസ് അന്തരിച്ചു.  ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു മഞ്ജുഷ.കഴിഞ്ഞ ആഴ്ച കാലടി താന്നി പുഴയിൽ വച്ചു കള്ളുമായി വന്ന മിനി ലോറി മഞ്ജുഷ ഓടിച്ച സ്കൂട്ടറിൽ ഇടിച്ചാണ് അപകടം ഉണ്ടായത് .സംസ്കൃത സർവകലാശാല വിദ്യാർത്ഥിനിയായിരുന്നു മഞ്ജുഷ. ദിശമാറിയെത്തിയ ലോറി സ്കൂട്ടറിൽ ഇടിച്ചു കേറുകയായിരുന്നു.

ബിഡിജെ എസ് പ്രവർത്തകയോഗം 19 ന്

സ്വന്തം ലേഖകൻ കോട്ടയം: ഭാരത് ധർമ്മ ജന സേന കോട്ടയം മുൻസിപ്പൽ വെസ്റ്റ് മേഖല പ്രവർത്തകയോഗം ആഗസ്റ്റ് 19 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് തിരുവാതുക്കൽ ശ്രീനാരായണ ധർമ്മ സമിതി ഹാളിൽ വച്ച് സംസ്ഥാന സെക്രട്ടറി അനിൽ തറനിലം ഉദ്ഘാടനം ചെയ്യും.കോട്ടയം നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ.ശാന്താറാം റോയി തോളൂർ അദ്ധ്യക്ഷത വഹിക്കും. യോഗത്തിൽ വൈക്കം നിയോജക മണ്ഡലം പ്രസിഡൻറ് എം.എസ്.രാധാകൃഷ്ണൻ മുഖ്യ പ്രസംഗവും കോട്ടയം ജില്ലാ സെക്രട്ടറി പി.അനിൽകുമാർ രാഷ്ട്രീയ വിശദീകരണവും നടത്തും. മുൻസിപ്പൽ വൈസ് പ്രസിഡന്റ് എൻ.ചന്ദ്രശേഖരൻ സ്വാഗതവും മുൻസിപ്പൽ സെക്രട്ടറി […]

അതീവ സുരക്ഷാ മേഖലയിലുള്ള ഇടുക്കി ഡാമിന്റെ ചിത്രങ്ങൾ ഇന്റർനെറ്റിൽ; മാവോയിസ്റ്റ് തീവ്രവാദ ഭീഷണിയിൽ ഡാം: സുരക്ഷ മാനദണ്ഡങ്ങൾ ലംഘിച്ച് ചിത്രം പകർത്തിയത് മാധ്യമങ്ങളും മാധ്യമ പ്രവർത്തകരും

സ്വന്തം ലേഖകൻ തൊടുപുഴ: മാവോയിസ്‌റ്റ് തീവ്രവാദ ഭീഷണി നില നിൽക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ ആർച്ച് ഡാമായ ഇടുക്കിയുടെ ചിത്രങ്ങളും വീഡിയോയും മാനദണ്ഡങ്ങളെല്ലാം ലംഘിച്ച് ഇന്റർനെറ്റിലും സോഷ്യൽ മീഡിയയിലും പ്രചരിക്കുന്നു. കെ എസ് ഇ ബിയുടെയും ഡാം സുരക്ഷ അതോറിറ്റിയുടെയും മുന്നറിയിപ്പുകളെല്ലാം അവഗണിച്ച് ഈ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതിന് പിന്നിൽ മാധ്യമ പ്രവർത്തകരും മാധ്യമങ്ങളും തന്നെയാണ്. ഇതോടെ ഇടുക്കി ഡാമിന്റെ സുരക്ഷ തന്നെ ഗുരുതര ഭീഷണിയിലായി. ഡാമിലെ രഹസ്യ കേന്ദ്രങ്ങൾ വരെ വ്യക്തമാകുന്ന രീതിയിൽ മലയാള മനോരമ പത്രം വരച്ച മാപ്പും അക്രമികൾക്ക് വഴികാട്ടിയാകുമെന്ന ഭീതിയിലാണ് […]