മസാലദോശയിൽ പഴുതാര ; ഇന്ത്യൻ കോഫി ഹൗസ് പൂട്ടിച്ചു

മസാലദോശയിൽ പഴുതാര ; ഇന്ത്യൻ കോഫി ഹൗസ് പൂട്ടിച്ചു

Spread the love

സ്വന്തം ലേഖകൻ

തൃശൂർ : മസാലദോശയിൽ നിന്നും പഴുതാരയെ കിട്ടിയെന്ന വിദ്യാർത്ഥികളുടെ പരാതിയെ തുടർന്ന് ഇന്ത്യൻ കോഫി ഹൗസ് പൂട്ടിച്ചു. തൃശൂർ വടക്ക് സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കോഫി ഹൗസാണ് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ പൂട്ടിച്ചത്. വിദ്യാർത്ഥികളുടെ പരാതി ലഭിച്ചതിനെ തുടർന്ന് ഇന്ത്യൻ കോഫി ഹൗസിൽ ഭക്ഷ്യസുരക്ഷാ ഉദ്യേഗസ്ഥർ എത്തി പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ ഹോട്ടലിൽ പാചകം ചെയ്തിരുന്ന സ്ഥലം വൃത്തിഹീനമാണെന്ന് കണ്ടെത്തി. വൃത്തിയായി സൂക്ഷിക്കാത്ത പാത്രങ്ങൾ കഴുക പോലും ചെയാതെയാണ് ഇവിടെ പാചകം ചെയ്തിരുന്നത്. ഇത് പരിശോധനയിൽ വ്യക്തമായതോടെയാണ് നടപടി സ്വീകരിക്കാൻ ഭക്ഷ്യസുരക്ഷാ ഉദ്യേഗസ്ഥർ തീരുമാനിച്ചത്. ഭക്ഷ്യസുരക്ഷാ വകുപ്പ് അസി. കമ്മിഷണർ ജി. ജയശ്രീ, ഫുഡ്സേഫ്റ്റി ഓഫീസർ വി.കെ. പ്രദീപ്കുമാർ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.