പോപ്പുലർ ഫ്രണ്ട് തീവ്രവാദം: എഴുതാനല്ല പൊരുതാൻ യുവമോർച്ച:  ജാഗ്രത സമ്മേളനങ്ങൾ അഞ്ചു മുതൽ

പോപ്പുലർ ഫ്രണ്ട് തീവ്രവാദം: എഴുതാനല്ല പൊരുതാൻ യുവമോർച്ച:  ജാഗ്രത സമ്മേളനങ്ങൾ അഞ്ചു മുതൽ

സ്വന്തം ലേഖകൻ

കോട്ടയം: മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ പ്രവർത്തകൻ അഭിമന്യുവിന്റെ കൊലപാതകത്തിൽ എസ്.ഡി.പി.ഐ കോട്ടയം ജില്ലയിലെ പ്രവർത്തകരും പങ്കാളികളായതായി അന്വോഷണത്തിൽ വ്യക്തമായ സാഹചര്യത്തിൽ ഭീകരവിരുദ്ധ പ്രവർത്തനങ്ങളുടെ കേന്ദ്രങ്ങൾ പരിശോധിച്ച് കർശന നടപടി സ്വീകരിക്കാൻ പോലീസ് തയ്യാറാകണമെന്ന് യുവമോർച്ച ആവശ്യപ്പെട്ടു.
ഭീകരപ്രവർത്തനങ്ങളുടെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വന്നത് 2007 ലെ വാഗമൺ സിമിയുടെ ആയുധ പരീശീലന ക്യാംമ്പിലൂടെയാണ്. അതിന്റെ ചുമതല കോട്ടയം സ്വദേശി പി.എ ശാദുലിക്കായിരുന്നു.
അതിനു ശേഷം 2010-ൽ തൊടുപുഴ ന്യൂമാൻ കോളേജിലെ മലയാളം അധ്യാപകനായ ടി.ജെ ജോസഫിന്റെ വലതുകൈ പോപ്പുലർ ഫ്രണ്ട് ഭീകരർ വെട്ടിമാറ്റിയത്.അഭിമന്യൂ വധക്കേസിൽ പോലീസ് തിരയുന്ന മനാഫ് കൈവെട്ടിയ കേസിൽ 32 ആം പ്രതിയായിരുന്നു.
അഭിമന്യൂവിന്റെ കൊലപാതകം എസ്.ഡി.പി.ഐ യുടെ താലിബാൻ മോഡൽ കൊലയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറയുമ്പോഴും,ഭീകരവാദികൾക്ക് എതിരെ ശക്തമായ നടപടി എടുക്കാൻ സംസ്ഥാന സർക്കാരിന് കഴിയാത്തത് സി.പി.എം- പോപ്പുലർ ഫ്രണ്ട് അവിശുദ്ധ രാഷ്ട്രീയ കൂട്ട് കെട്ടാണെന്ന് യുവമോർച്ച ആരോപിക്കുന്നു.ഇതിനെതിരെ യുവമോർച്ച “എഴുതാനല്ല പൊരുതാനാണ് തീരുമാനം ” എന്ന് പ്രഖ്യാപിച്ചു കൊണ്ട് ഈ മാസം 5 മുതൽ 15 വരെ ജില്ലയിലെ നിയോജക മണ്ഡലങ്ങളിൽ ജാഗ്രത സമ്മേളനങ്ങൾ സംഘടിപ്പിക്കും.
വിശാൽ,സച്ചിൻ,ശ്യാം പ്രസാദ്,അഭിമന്യൂ എന്നിവരുടെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ നാടിന്റെ സുരക്ഷയ്ക്കായി പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലയിലെ എല്ലാ നിയമസഭാ സമാജികരെയും നേരിൽ കണ്ട് നിവേദനം നൽകുമെന്നും യുവമോർച്ച ജില്ലാ പ്രസിഡന്റ് ലാൽകൃഷ്ണ പ്രസ്താവനയിൽ പറഞ്ഞു.

Leave a Reply

Your email address will not be published.