മസാജ് പാർലറിന്റെ മറവിൽ പെൺവാണിഭ സംഘങ്ങൾ സജീവമാകുന്നു ; സംഘങ്ങൾക്ക് ഒത്താശ നൽകി പൊലീസും ഗുണ്ടാ നേതാക്കളും
കൊച്ചി: നഗരത്തില്‍ മസാജ് പാര്‍ലറിന്റെ മറവില്‍ പെണ്‍വാണിഭ സംഘങ്ങള്‍ സജീവമാകുന്നു. പ്രാദേശിക ഗുണ്ടാസംഘങ്ങളുടേയും ലോക്കല്‍ പൊലീസിന്റെയും ഒത്താശയോടെയാണ് മസാജ് പാര്‍ലരറിന്റെ മറവിൽ പെണ്‍വാണിഭ സംഘത്തിന്റെ പ്രവര്‍ത്തനമെന്നാണ് ആരോപണം. കൊച്ചി നഗരത്തിലെ ഹൃദയ ഭാഗങ്ങളായ കലൂര്‍, പള്ളിമുക്ക്, ഇടപ്പള്ളി എന്നിവിടങ്ങിലാണ് പെണ്‍വാണിഭ സംഘങ്ങള്‍ പ്രവര്‍ത്തിച്ചു വരുന്നത്. മസ്സാജ് സെന്ററുകളിൽ വരുന്ന പുരുഷന്മാര്‍ക്ക് മസ്സാജ് ചെയ്യാനായി സ്ത്രീകളെയാണ് നല്‍കുന്നത്. 30 മിനിറ്റിന് 1500 രൂപയും 1 മണിക്കൂറിന് 3000 രൂപയുമാണ് ഇതിനായി ഈടാക്കുന്നത്. പെണ്‍വാണിഭ സംഘങ്ങള്‍ കോളേജുകളില്‍ നിന്നും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള സ്ത്രീകളെയാണ് മസാജിങ്ങിനായി എത്തിക്കുന്നത്. […]