play-sharp-fill
സിപിഎം സമ്മേളനത്തില്‍ കോവിഡ് രോഗിയും ഭാര്യയും; കേസെടുത്ത് പൊലീസ്

സിപിഎം സമ്മേളനത്തില്‍ കോവിഡ് രോഗിയും ഭാര്യയും; കേസെടുത്ത് പൊലീസ്

സ്വന്തം ലേഖിക

പാലക്കാട്: സിപിഎം ബ്രാഞ്ച് സമ്മേളനത്തില്‍ പങ്കെടുത്ത് കോവിഡ് രോഗിയും ഭാര്യയും.

ഒക്‌ടോബര്‍ അഞ്ചിന് കോവിഡ് സ്ഥിരീകരിച്ച തണ്ണീര്‍പന്തല്‍ സ്വദേശി ശ്രീധരനും പ്രാഥമിക സമ്പര്‍ക്കപട്ടികയിലുള‌ള ഇയാളുടെ ഭാര്യയുമാണ് ക്വാറന്റൈന്‍ ചട്ടങ്ങളെല്ലാം ലംഘിച്ച്‌ പാര്‍ട്ടി സമ്മേളനത്തില്‍ പങ്കെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രോഗബാധിതനായി അഞ്ച് ദിവസം മാത്രമാണ് ആയതെങ്കിലും ശ്രീധരന്‍ പാര്‍ട്ടി സമ്മേളനത്തില്‍ സജീവമായിരുന്നതായാണ് വിവരം. രോഗബാധിതനായ ആള്‍ പങ്കെടുക്കുന്നതില്‍ പാര്‍ട്ടിയിലെ ചില പ്രവര്‍ത്തകര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചെങ്കിലും ഇയാള്‍ അത് കാര്യമാക്കിയില്ലെന്നാണ് വിവരം.

കോവിഡ് ചട്ടങ്ങള്‍ പാലിച്ചാകും പാര്‍ട്ടി സമ്മേളനങ്ങള്‍ എന്ന സിപിഎം നയത്തിന് വിരുദ്ധമാണ് തണ്ണീര്‍പന്തലിലെ സംഭവം. സംഭവത്തില്‍ ശ്രീധരനെതിരെ പാലക്കാട് സൗത്ത് പൊലീസ് കേസെടുത്തു.