തിരുവനന്തപുരത്ത് കാറും ബൈക്കും കൂട്ടിയിടിച്ച്‌​ എംബിബിഎസ് വിദ്യാര്‍ഥി മരിച്ചു

തിരുവനന്തപുരത്ത് കാറും ബൈക്കും കൂട്ടിയിടിച്ച്‌​ എംബിബിഎസ് വിദ്യാര്‍ഥി മരിച്ചു

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: കഴക്കൂട്ടം – വെഞ്ഞാറമൂട് ബൈപ്പാസില്‍ ചന്തവിള കിന്‍ഫ്ര വിഡിയോ പാര്‍ക്കിന് സമീപം ഇന്നോവയും ബൈക്കും കൂട്ടിയിടിച്ച്‌ മെഡിക്കല്‍ വിദ്യാര്‍ഥി മരിച്ചു.

ഞായറാഴ്​ച പുലര്‍ച്ച നാലിനായിരുന്നു അപകടം. കോതമംഗലം ചെറുവാറ്റൂര്‍ ചിറയ്ക്കല്‍ ഹൗസില്‍ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ എയര്‍ ഇന്ത്യ എന്‍ജിനീയറിങ്ങില്‍ മാനേജറായ എന്‍. ഹരിയുടെയും അധ്യാപികയായ ലുലു കെ. മേനോന്റെയും മകന്‍ നിതിന്‍ സി ഹരി (21) ആണ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബൈക്കോടിച്ച സുഹൃത്തും സഹപാഠിയുമായ കൊല്ലം കൊട്ടാരക്കര സ്വദേശി പി എസ് വിഷ്​ണുവിനെ (22) ഗുരുതര പരിക്കുകളോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.