ഇന്ധന വിലയില്‍ ഇന്നും വർദ്ധനവ്; പെട്രോളിന് 30 പൈസയും ഡീസലിന് 38 പൈസയും കൂട്ടി; തിരുവനന്തപുരത്ത്  ഡീസല്‍ വില നൂറ് കടന്നു

ഇന്ധന വിലയില്‍ ഇന്നും വർദ്ധനവ്; പെട്രോളിന് 30 പൈസയും ഡീസലിന് 38 പൈസയും കൂട്ടി; തിരുവനന്തപുരത്ത് ഡീസല്‍ വില നൂറ് കടന്നു

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: ജനങ്ങൾക്ക് കനത്ത ദുരിതം സമ്മാനിച്ചുകൊണ്ട് ഇന്ധന വിലയില്‍ വീണ്ടും വർദ്ധനവ്.

പെട്രോളിന് 30 പൈസയും ഡീസലിന് 38 പൈസയുമാണ് കൂട്ടിയത്. ഇതോടെ തിരുവനന്തപുരം നഗരത്തിലും ഡീസല്‍ വില നൂറ് കടന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തലസ്ഥാനത്ത് ഒരു ലിറ്റര്‍ ഡീസലിന് 100 രൂപ 23 പൈസയും, പെട്രോളിന് 106 രൂപ 70 പൈസയുമാണ് ഇന്നത്തെ നിരക്ക്.

കൊച്ചിയില്‍ ഡീസല്‍ ലിറ്ററിന് 98 രൂപ 33 പൈസയും, പെട്രോളിന് 104 രൂപ 72 പൈസയുമായി. കോഴിക്കോട് ഡീസലിന് 98 രൂപ 66 പൈസയും, പെട്രോളിന് 104 രൂപ 94 പൈസയുമാണ് ഇന്നത്തെ വില. കഴിഞ്ഞ പതിനെട്ട് ദിവസത്തിനിടെ ഡീസലിന് 4 രൂപ 93 പൈസയും, പെട്രോളിന് 3 രൂപ 29 പൈസയുമാണ് കൂട്ടിയത്.

കഴിഞ്ഞ ഒരാഴ്ച്ചയിൽ ഏറെയായുള്ള തുടർച്ചയായ വില വർധനവ് ജനങ്ങളെ വലിയ രീതിയിൽ ബാധിച്ചിരിക്കുകയാണ്. രാജ്യത്തിന്റെ പലഭാഗങ്ങളിലും പ്രതിഷേധങ്ങളും ശക്തമാവുകയാണ്.