play-sharp-fill

മിണ്ടാപ്രാണികളെ കൊന്ന് രസം കണ്ടെത്തുന്ന മലയാളി മനസ് ; പൂച്ചയ്ക്കും പട്ടിക്കും പിന്നാലെ കീരിയെയും കൊന്ന് കെട്ടിത്തൂക്കി

  സ്വന്തം ലേഖിക കാസർകോട് : മിണ്ടാപ്രാണികളെ ക്രൂരമായി കൊലപ്പെടുത്തുന്നതിൽ വിനോദം കണ്ടെത്തുകയാണ് ഒരു വിഭാഗം മനുഷ്യർ. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ഗർഭിണിയായ പൂച്ചയെ കൊന്ന് കെട്ടിത്തൂക്കിയതും ആലപ്പുഴ പട്ടിയെ കെട്ടിത്തൂക്കിയതും ഇതിന് ഉദാഹരണമായിരുന്നു. ഇപ്പോൾ കീരികളെ കൊന്ന് കെട്ടിത്തൂക്കിയിരിക്കുകയാണ്. കാസർകോട് ജില്ലയിലെ കുമ്പഡാജെയിലാണ് ക്രൂരത അരങ്ങേറിയത്. കീരികളെ കൊന്ന് മരത്തിൽ കെട്ടിത്തൂക്കിയ നിലയിലാണ്. കുമ്പഡാജെ മാർപ്പിനടുക്ക ഹയർസെക്കൻഡറി സ്‌കൂളിനുസമീപം ഒരു സ്വകാര്യവ്യക്തിയുടെ കൊപ്രഷെഡിനടുത്തുള്ള അക്കേഷ്യമരത്തിൽ രണ്ട് കീരികളെ കൊന്ന് കെട്ടിത്തൂക്കിയനിലയിൽ കണ്ടെത്തിയത്. വൈകുന്നേരങ്ങളിൽ ഈ പ്രദേശം സമൂഹദ്രോഹികളുടെ താവളമാകുന്നുവെന്ന് നാട്ടുകാർക്ക് പരാതിയുണ്ട്. ഒരു […]

വാളയാർ കേസ് : അടിയന്തരവാദം കേൾക്കുമെന്ന് ഹൈക്കോടതി

  സ്വന്തം ലേഖകൻ കൊച്ചി: വാളയാറിൽ സഹോദരിമാർ ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തിയ കേസിൽ അടിയന്തര വാദം കേൾക്കുമെന്ന് ഹൈകോടതി. പെൺകുട്ടികളുടെ അമ്മ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി നടപടി. കേസിൽ പ്രതികൾക്ക് നോട്ടീസ് നൽകിയാലുടൻ വാദം കേൾക്കൽ ആരംഭിക്കുമെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്. വാളയാർ കേസിലെ ആറ് പ്രതികളിൽ രണ്ട് പേർക്ക് ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. നാല് പേർക്ക് കൂടി ഇന്ന് നോട്ടീസയക്കും. വാളയാർ കേസിൽ പ്രതികളെ വെറുതെവിട്ട വിചാരണ കോടതിയുടെ വിധി റദ്ദാക്കണമെന്നാണ് പെൺകുട്ടികളുടെ അമ്മയുടെ പ്രധാന ആവശ്യം. അന്വേഷണത്തിൽ ഗുരുതര വീഴ്ച സംഭവിച്ചിട്ടുണ്ട്. നിശ്ബദ […]

പെൻഷൻ ഇനി അനർഹരുടെ കൈയിലെത്തില്ല, ബയോമെട്രിക് മസ്റ്ററിങ് നിർബന്ധമാക്കി സർക്കാർ

  സ്വന്തം ലേഖകൻ കൊച്ചി : സാമൂഹിക സുരക്ഷ പെൻഷൻ ഇനി അനർഹരുടെ കെയിലെത്തില്ല . അനർഹർ പണം പറ്റുന്നത് തടയാൻ സാമൂഹിക സുരക്ഷ പെൻഷൻ ഗുണഭോക്താക്കൾക്ക് ബയോമെട്രിക് വിവര ശേഖരണം (ബയോമെട്രിക് മസ്റ്ററിങ്) നിർബന്ധമാക്കി സർക്കാർ. മസ്റ്ററിങിനായി ‘ജീവൻ രേഖ’ എന്ന സോഫ്റ്റ്വെയർ തയാറായി. അക്ഷയ കേന്ദ്രങ്ങളിലൂടെ സൗജന്യമായി വിവരങ്ങൾ കൈമാറാം. ഇതുസംബന്ധിച്ചുളള വിവരങ്ങൾ എല്ലാ തദ്ദേശ സ്ഥാപന സെക്രട്ടറിമാരെയും അറിയിക്കാൻ ആവശ്യപ്പെട്ട് ഡെപ്യൂട്ടി സെക്രട്ടറി സർക്കുലർ പുറപ്പെടുവിച്ചു. മസ്റ്ററിങ് നടത്താത്തവർക്ക് അടുത്ത ഗഡു മുതൽ പെൻഷനില്ലാതാവുകയും ചെയ്യും. അനർഹർ സാമൂഹിക സുരക്ഷ […]

ഇരിങ്ങാലക്കുടയിൽ വീട്ടമ്മ കൊല്ലപ്പെട്ട സംഭവം ; ചവിട്ടി വിൽപ്പനക്കാരനും പക്ഷിയെ വാങ്ങാനെത്തിയ ആൾക്കുമായി തിരച്ചിൽ

  സ്വന്തം ലേഖിക തൃശ്ശൂർ: ഇരിങ്ങാലക്കുടയിൽ വീട്ടമ്മ കൊല്ലപ്പെട്ട സംഭവത്തിൽ സംശയിക്കുന്ന രണ്ട് പേർക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. ഇരിങ്ങാലക്കുട ഈസ്റ്റ് കോമ്പാറയിൽ ആലീസിനെയാണ് കഴിഞ്ഞ ദിവസം വീട്ടിനകത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ആലീസ് മരിക്കുന്നതിന് മുൻപ് വീട്ടിൽ ചവിട്ടി വിൽപനക്കാരനും പക്ഷിയെ വാങ്ങാനാണെന്നും പറഞ്ഞും 2 പേർ എത്തിയിരുന്നതായി നാട്ടുകാർ പറയുന്നു. ഇവരെയാണ് ഇപ്പോൾ പൊലീസ് തിരയുന്നത്. കൂനൻവീട്ടിൽ പരേതനായ പോൾസന്റെ ഭാര്യയാണ് ആലീസ്. മക്കളെല്ലാം വിദേശത്ത് ആയതിനാൽ ആലീസ് വീട്ടിൽ തനിച്ചായിരുന്നു താമസം. വീട് പുറത്ത് നിന്ന് പൂട്ടിയനിലയിലാണ് കാണപ്പെട്ടിരുന്നത് മാത്രമല്ല […]

നാല് മാസം മുൻപ് സ്വന്തം പെൺമക്കളെ ഉപേക്ഷിച്ചു : ശേഷം മറ്റൊരു പെൺകുട്ടിയുമായി ജീവിതം ആരംഭിച്ചു ; ഭാര്യയുടെ പരാതിയെതുടർന്ന് ഒളിവിലായിരുന്ന ഭർത്താവിനെ പൊലീസ് തേടിപിടിച്ച് അറസ്റ്റ് ചെയ്തു

  സ്വന്തം ലേഖകൻ ഇടുക്കി: നാല് മാസം മുൻപ് പെൺമക്കളെ ഉപേക്ഷിച്ച് മറ്റൊരു പെൺകുട്ടിയുമായി ജീവിതം ആരംഭിച്ച പിതാവിനെ ദേവിക്കുളം പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൻദേവൻ കബനി ഗൂഡാർവിള എസ്റ്റേറ്റിൽ മാനില ഡിവിഷനിൽ താമസിക്കുന്ന ബാസ്റ്റിന്റെ മകൻ ആനന്ദ് ആണ് സ്വന്തം പെൺമക്കളെ ഉപേക്ഷിച്ച് നാട് വിട്ടത്. ശേഷം തമിഴ്‌നാട് ഗൂഡലൂരിൽ മറ്റൊരു പെൺകുട്ടിയുമായി ജീവിതം തുടങ്ങുകയായിരുന്നു. സംഭവത്തിൽ ആനന്ദിന്റെ ഭാര്യ പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് ആനന്ദിനെ ദേവികുളം പൊലീസ് തേടിപിടിച്ച് അറസ്റ്റ് ചെയ്തത്. ശേഷം ഇയാളെ ജയിലിലടക്കുകയും ചെയ്തു. എസ്റ്റേറ്റിൽ താമസിക്കവെ […]

ഗുരുവായൂരപ്പന്റെ ദർശനം ടിക്കറ്റ് വച്ച് കച്ചവടം ചെയ്തു: സംഭവത്തിൽ നടപടിയുമായി മനുഷ്യാവകാശ കമ്മിഷൻ

സ്വന്തം ലേഖകൻ തൃശൂർ: ഗുരുവായൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ പണം വാങ്ങി ദർശനത്തിനു ക്രമീകരണം ചെയ്തു കൊടുക്കുന്നതിനെതിരെ പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ മനുഷ്യാവകാശ കമ്മിഷൻ നടപടി ആരംഭിച്ചു. പണം വാങ്ങി ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം അനുവദിക്കുന്നതിനെതിരെ നൽകിയ പരാതിയിൽ അടിയന്തര റിപ്പോർട്ട് നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷനാണ് ഇപ്പോൾ നിർദേശം നൽകിയിരിക്കുന്നത്. ഗുരുവായൂർ ദേവസ്വം അഡ്മിനിസ്‌ട്രേറ്റർക്കാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. നെയ്‌വിളക്ക് പൂജ എന്ന പേരിൽ ആയിരം രൂപ വാങ്ങി ക്ഷേത്രദർശനം അനുവദിക്കുന്നു എന്നാണ് പരാതി. നൂറുകണക്കിന് ആളുകൾ വരി നിൽക്കുമ്പോഴാണ് 1000 രൂപ വാങ്ങി […]

ഈ സീസണും സംഘർഷഭരിതമാകുമോ..? മല ചവിട്ടാൻ ഉറപ്പിച്ച് ആക്ടിവിസ്റ്റുകൾ രംഗത്ത്: മലകയറാനെത്തുന്ന വനിതകളുടെ പട്ടിക ശേഖരിച്ച് പൊലീസ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: ബിന്ദുവും, കനക ദുർഗയ്ക്കും മനീതി സംഘത്തിനും പിന്നാലെ മലകയറാൻ തയ്യാറെടുത്ത് കൂടുതൽ ആക്ടിവ്സ്റ്റുകൾ രംഗത്ത് എത്തിയേക്കുമെന്നു സൂചന. സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിനാണ് ഇതു സംബന്ധിച്ചു സൂചന ലഭിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ സംഘർഷം ഒഴിവാക്കുന്നതിനു പൊലീസ് അടിയന്തര ജാഗ്രത പുലർത്തുന്നുണ്ട്. സ്ത്രീകൾ ആരെങ്കിലും മലകയറാൻ സന്നദ്ധത അറിയിച്ചെത്തിയാൽ സംഘർഷം ഒഴിവാക്കാൻ ഇവരെ പിൻതിരിപ്പിക്കുന്നതിനും പൊലീസ് ആലോചിക്കുന്നുണ്ട്. ഇതോടെ ശബരിമലയിൽ സുരക്ഷ ശക്തമാക്കി. ഈ മാസം 16 നാണ് മണ്ഡല പൂജയ്ക്കായി നട തുറക്കുന്നത്. അന്ന് തന്നെ ശബരിമലയിൽ എത്തുമെന്നാണ് തൃപ്തി ദേശായി് […]

ജെല്ലിക്കെട്ടി മാതൃകയിൽ പള്ളിക്കെട്ട് പ്രതിഷേധത്തിന് രാഹുൽ ഈശ്വർ: പ്രശ്‌നങ്ങൾ ഉണ്ടാക്കില്ല എല്ലാം സമാധാനപരം; എന്തിനെയും നേരിടാനൊരുങ്ങി പൊലീസും സർക്കാരും

സ്വന്തം ലേഖകൻ തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സുപ്രീം കോടതി പുനപരിശോധാ ഹർജി പുറത്തു വന്നതിനു പിന്നാലെ വിവിധ കോണുകളിൽ നിന്നും വിവിധ അഭിപ്രായങ്ങളാണ് പുറത്തു വരുന്നത്. ഇതിൽ ഏല്ലാവരും ഉറ്റു നോക്കിയിരുന്നത് തന്ത്രികുടുംബാംഗമായ രാഹുൽ ഈശ്വറിന്റെ പ്രതികരണത്തിനായിരുന്നു. കുമ്മനം രാജശേഖരനൊപ്പം തന്നെ അതിതീവ്രമായ നിലപാട് പ്രഖ്യാപിച്ച രാഹുൽ ഈശ്വർ സ്ത്രീകളെ ശബരിമലയിൽ പ്രവേശിപ്പിക്കുകയില്ലെന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ശബരിമലയിൽ യുവതികൾ കയറിയാൽ ജല്ലിക്കെട്ട് മാതൃകയിലുള്ള പള്ളിക്കെട്ട് പ്രതിഷേധം നടത്തുമെന്ന് രാഹുൽ ഈശ്വർ ഇന്നലെ പ്രഖ്യാപിച്ചിരുന്നു. തങ്ങൾ നടത്തുന്നത് സമാധാനപരമായും പ്രാർഥനാപരവുമായ സമരമായിരിക്കുമെങ്കിലും ജല്ലിക്കെട്ട് […]

അവസാന നിമിഷം ഇന്ത്യ തിരിച്ചു പിടിച്ചു: ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അഫ്ഗാനെതിരെ ഇന്ത്യയ്ക്ക് അവസാന നിമിഷം സമനില

സ്‌പോട്‌സ് ഡെസ്‌ക് മുംബൈ: അഫ്ഗാനിസ്ഥാനെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ പൊരുതി നേടിയ സമനിലയുമായി ഇന്ത്യ. ലോകകപ്പ് യോഗ്യതാ റൗണ്ടിൽ അൽപമെങ്കിലും പ്രതീക്ഷ ബാക്കി നിർത്തുകയാണ് ഇന്ത്യ സമനിലയോടെ. അഫ്ഗാനെതിരെ ഇന്ന് നടന്ന മത്സരത്തിൽ രണ്ട് ടീമുകളും ഓരോ ഗോൾ വീതം നേടി. ഇഞ്ചുറിടൈമിൽ ലെൻ ഡുംഗലിൻറെ ഗോളിലാണ് ഇന്ത്യ സമനില പിടിച്ചത്. ആദ്യ പകുതിയുടെ അധിക സമയത്ത്(45+1) നാസരിയാണ് അഫ്ഗാനായി വല ചലിപ്പിച്ചത്. മലയാളി താരങ്ങളായ സഹൽ അബ്ദുൾ സമദിനെയും ആഷിഖ് കുരുണിയനെയും ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയാണ് ഇന്ത്യ ഇറങ്ങിയത്. സമനില നേടിയെങ്കിലും ലോകകപ്പ് […]

കടം നൽകിയ പണം തിരികെ ലഭിച്ചില്ല: പണം കടം നൽകിയ ആളുടെ വീടിനു മുന്നിൽ വസ്ത്ര വ്യാപാരി പെട്രോൾ ഒഴിച്ച് തീ കൊളുത്തി മരിച്ചു; പണം നൽകിയ ആളും ഭാര്യയും പൊള്ളലേറ്റ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ; സംഭവം വൈക്കം പരുത്തിക്കാനിലത്ത്

ക്രൈം ഡെസ്‌ക് വൈക്കം: കടം നൽകിയ പണം തിരികെ നൽകുന്ന തർക്കത്തിനൊടുവിൽ പണം കടം നൽകിയ ആളുടെ വീടിനു മുന്നിൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തി വ്യവസായി ജീവനൊടുക്കി. തടയാൻ ശ്രമിച്ച ഗൃഹനാഥനും ഭാര്യയ്ക്കും ഗുരുതരമായി പൊള്ളലേറ്റു. മൂന്നു പേരെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും വ്യാപാരി മരിച്ചു. മറ്റു രണ്ടു പേരും വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുകയാണ്. വ്യാഴാഴ്ച രാവിലെ പത്തരയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. വൈക്കപ്രയാർ പരുത്തിക്കാനിലത്ത് പരേതനായ പ്രഭാകരന്റെ മകൻ വടയാർ കൃഷ്ണ നിവാസിൽ ബിജു (48) ആണ് പണം കടം […]