play-sharp-fill
വലിയ ശബ്ദം കേട്ട് പുറത്തിറങ്ങി;  പപ്പായുടെ പുറത്ത് കല്ല് വീഴുന്നത് കണ്ടു; രക്ഷപ്പെട്ടത് കല്ലിലും തടിയിലും വള്ളിയിലും പിടിച്ച്;   ഉരുള്‍പൊട്ടലില്‍ നടുക്കം മാറാതെ ജിബിന്‍

വലിയ ശബ്ദം കേട്ട് പുറത്തിറങ്ങി; പപ്പായുടെ പുറത്ത് കല്ല് വീഴുന്നത് കണ്ടു; രക്ഷപ്പെട്ടത് കല്ലിലും തടിയിലും വള്ളിയിലും പിടിച്ച്; ഉരുള്‍പൊട്ടലില്‍ നടുക്കം മാറാതെ ജിബിന്‍

സ്വന്തം ലേഖിക

കോട്ടയം: കൂട്ടിക്കല്‍ ഉരുള്‍പൊട്ടലില്‍ നടുക്കം മാറാതെ 11 വയസ്സുകാരന്‍ ജിബിന്‍.

വലിയ ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോഴേക്കും അച്ഛന്‍ അപകടത്തില്‍ പെടുന്നത് കണ്‍മുന്നില്‍ കാണുകയായിരുന്നുവെന്ന് ജിബിന്‍ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അച്ഛൻ്റെ ശരീരത്തിലേക്ക് കല്ലുകള്‍ വീഴുന്നത് കണ്ടു. തുടര്‍ന്ന് ഒഴുക്കില്‍പ്പെട്ടു. കല്ലിലും തടിയിലും വള്ളിയിലും ഒക്കെ പിടിച്ചാണ് താന്‍ രക്ഷപ്പെട്ടതെന്നും ജിബിന്‍ പറഞ്ഞു.

വീട്ടിനകത്ത് അച്ഛനൊപ്പം ഇരിക്കുമ്പോള്‍ ശബ്ദം കേട്ടാണ് പുറത്തുവന്നത്. നിരവധി സ്ഥലത്തു നിന്ന് ഒരുമിച്ച്‌ ഉരുള്‍പൊട്ടല്‍ ശബ്ദം കേട്ടത് പേടി ഉണ്ടാക്കിയെന്നും ജിബിന്‍ പറയുന്നു. ജിബിന്‍ ഇപ്പോള്‍ കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. നേരിയ പരിക്കുണ്ടെങ്കിലും ജിബിൻ്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.