play-sharp-fill

പൂവത്തുമ്മൂട്ടിൽ കുളിക്കാനിറങ്ങിയ കാണാതായ മൂന്നാമത്തെ വിദ്യാർത്ഥിയുടെ മൃതദേഹവും കണ്ടെത്തി: മൃതദേഹം കണ്ടെത്തിയത് മീനച്ചിലാറ്റിൽ തൂക്ക്പാലത്തിന് ചുവട്ടിൽ നിന്ന്

സ്വന്തം ലേഖകൻ കോട്ടയം: മീനച്ചിലാറ്റിൽ പൂവത്തുമ്മൂട് തൂക്ക്പാലത്തിനു ചുവട്ടിലിറങ്ങി കാണാതായ മൂന്നു വിദ്യാർത്ഥികൾ അവസാനത്തെ ആളുടെ മൃതദേഹവും കണ്ടെത്തി. വടവാതൂർ കുന്നമ്പള്ളി കെ.കെ പ്രസാദിന്റെയും പരേതയായ ബിജിയുടെയും മകൻ അശ്വിൻ കെ.പ്രസാദിന്റെ മൃതദേഹമാണ് രാവിലെ എട്ടരയോടെ മീനച്ചിലാറ്റിൽ തൂക്കുപാലത്തിനു അടിയിൽ നിന്നും കണ്ടെത്തിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നേമുക്കാലോടെയാണ് ചിങ്ങവനം കേളചന്ദ്രപറമ്പിൽ കെ.സി ചാക്കോയുടെയും സൂസമ്മയുടെയും മകൻ അലനും (17), മീനടം കൊടുവള്ളിമാക്കൽ കെ.സി ജോയിയുടെയും ഷീബയുടെയും മകൻ ഷിബിൻ ജേക്കബും (17) , അശ്വിനും അടങ്ങുന്ന ഏഴംഗ സംഘം ഇവിടെഎത്തിയത്. തുടർന്ന് ആറ്റിൽ കാൽ […]

റോഡിന് നടുവിൽ ബസിട്ട് , ഗതാഗതം തടസപ്പെടുത്തി ഡ്രൈവറുടെ ഷോ: ഇനി ഷോ വേണ്ടെന്ന് മോട്ടോർ വാഹന വകുപ്പ് : ആവേ മരിയ ബസിന്റെ ഡ്രൈവറുടെ ലൈസൻസ് തെറിക്കും

സ്വന്തം ലേഖകൻ കോട്ടയം: തൊട്ടാൽ പൊട്ടുന്ന വേഗത്തിൽ എറണാകുളം റൂട്ടിൽ പായുന്ന സ്വകാര്യ ബസുകളുടെ മിന്നൽ വേഗത്തിനും ഗുണ്ടായിസത്തിനും മോട്ടോർ വാഹന വകുപ്പിന്റെ കൂച്ചു വിലങ്ങ്. നടുറോഡിൽ ഷോ കാട്ടി ഗതാഗതം തടസ്സപ്പെടുത്തിയ ആവേ മരിയ ബസിന്റെ ഡ്രൈവർ വൈക്കം ഇലക് ക്കാട് ഇണ്ടംതുരുത്തിയിൽ അജീഷ് ബാബുവിന്റെ ലൈസൻസാണ് മോട്ടോർ വാഹന വകുപ്പ് സസ്പെന്റ് ചെയ്യാൻ നടപടി സ്വീകരിച്ചിരിക്കുന്നത്. ഇതിന് മുന്നോടിയായി ഡ്രൈവർക്ക് കാരണം കാണിക്കൽ നോട്ടീസും നൽകിയിട്ടുണ്ട്. വ്യാഴാഴ്ച എം.ജി സർവവകലാശാലയ്ക്കു മുന്നിൽ ബസ് കുറുകെയിട്ട് ഗതാഗത തടസമുണ്ടാക്കിയ കേസിലാണ് ഡ്രൈവർക്കെതിരെ മോട്ടോർ […]

യുവതിയായ അമ്മയെയും എട്ടു മാസം പ്രായമുള്ള കുഞ്ഞിനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയതിൽ അടിമുടി ദുരൂഹത: ഭർത്താവും കുടുംബവും ചേർന്ന് കൊലപ്പെടുത്തിയതെന്ന ആരോപണവുമായി ബന്ധുക്കൾ

ക്രൈം ഡെസ്ക് കോഴിക്കോട്: സ്ത്രീകൾക്ക് വീടുകൾ പോലും സുരക്ഷിതമല്ലെന്ന സന്ദേശം നൽകി, കേരളത്തിൽ അടിയ്ക്കടി വീട്ടമ്മമാരുടെ ദുരൂഹ മരണം. ഏറ്റവും ഒടുവിൽ കുന്ദമംഗലത്ത് കിണറ്റില്‍ അമ്മയെയും കുഞ്ഞിനെയും മരിച്ച നിലയില്‍ കണ്ടതിന് പിന്നില്‍ ദുരൂഹത ആരോപിച്ച്‌ ബന്ധുക്കള്‍ രംഗത്ത് എത്തിയതോടെയാണ് വിവാദ മരണങ്ങൾ വീണ്ടും ചർച്ചയായിരിക്കുന്നത്. കീഴരിയൂര്‍ സ്വദേശിയായ നിജിനയെയും എട്ടുമാസം പ്രായമുള്ള കുഞ്ഞിനെയും ഭര്‍ത്താവും കുടുംബവും ചേര്‍ന്നു കൊലപ്പെടുത്തിയതാണെന്ന ആരോപണമാണ് യുവതിയുടെ ബന്ധുക്കൾ ഉയർത്തുന്നത്. സ്ത്രീധനത്തിന്റെ പേരില്‍ നിജിനയെ നിരന്തരം പീഡിപ്പിച്ചിരുന്നതായാണ് പരാതി. അതുകൊണ്ട് തന്നെ നജിനയുടെ മരണത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് […]

കുട്ടികളെ കുത്തിനിറച്ച് , പൊട്ടിയ ടയറുമായി ഫിറ്റ്നസ് ഇല്ലാതെ ഓട്ടം: ജില്ലയിലെ അഞ്ച് സ്കൂളുകൾക്കെതിരെ മോട്ടോർ വാഹന വകുപ്പിന്റെ നടപടി: വണ്ടി നന്നാക്കി പിഴ അടച്ച ശേഷം മാത്രം വണ്ടി ഓടിയാൽ മതിയെന്ന് വകുപ്പ്

സ്വന്തം ലേഖകൻ കോട്ടയം: ഫിറ്റല്ലാത്ത ബസുകളിൽ കുട്ടികളെ കുത്തി നിറച്ച് പൊട്ടിയ ടയറുമായി സർവീസ് നടത്തിയ അഞ്ച് സ്കൂൾ ബസുകൾക്ക് മോട്ടോർ വാഹന വകുപ്പിന്റെ വിലക്ക്. നെടുങ്കുന്നം പ്രഷ്യസ് സ്‌കൂൾ, തെങ്ങൺ ഗുഡ്‌ഷെപ്പേർഡ് സ്‌കൂൾ, പള്ളിത്തക്കത്തോട് അരവിന്ദാ വിദ്യാമന്ദിരം സ്‌കൂൾ, സ്‌കൂൾ കുട്ടികളെയുമായി കരാർ അടിസ്ഥാനത്തിൽ സർവീസ് നടത്തുന്ന ഒരു വാഹനത്തിനുമെതിരെയാണ് മോട്ടോർ വാഹന വകുപ്പ് നടപടി എടുത്തത്. പ്രശ്നങ്ങൾ പരിഹരിച്ച് , വണ്ടി മോട്ടോർ വാഹന വകുപ്പ് അധികൃതരെ കാട്ടി, പിഴ ഈടാക്കിയ ശേഷം മാത്രം വണ്ടി ഓടിയാൽ മതിയെന്നാണ് മോട്ടോർ വാഹന […]

സൂരജ് വി.എസ് നിര്യാതനായി

ആറുമാനൂർ വാഴത്തറയിൽ പരേതനായ ശങ്കരൻ നായരുടെയും ജലജമ്മയുടെയും മകൻ സൂരജ് വി.എസ് (40)നിര്യാതനായി. ഭാര്യ അശ്വതി ചെട്ടിക്കുളങ്ങര.മക്കൾ ചന്ദന,കാശി. സഹോദരങ്ങൾ ബാബു വി.എൻ,ഹർഷൻ വി.എസ്. സംസ്കാരം നവംബർ 16 ന്  രണ്ട് മണിക്ക് വീട്ടുവളപ്പിൽ.

ട്രെയിനിൽ യാത്ര ചെയ്യാം ; പക്ഷെ ഭക്ഷണം കഴിക്കണമെങ്കിൽ ഇനി മുതൽ വലിയ വില കൊടുക്കേണ്ടി വരും

  സ്വന്തം ലേഖകൻ ന്യൂഡൽഹി : ട്രെയിനിൻ യാത്ര ചെയ്യാം. പക്ഷെ ഭക്ഷണം കഴിക്കണമെങ്കിൽ വലിയ വിലയായിരിക്കും ഇനി നൽകേണ്ടി വരിക. രാജധാനി, ശതാബ്ദി, തുരന്തോ ട്രെയിനുകളിലാണ് ഭക്ഷണത്തിന്റെ വിലയാണ് കൂട്ടുന്നത്. ഇതിനുപുറമെ എല്ലാ ട്രെയിനുകളിലെയും ഊണിന്റെ നിരക്കും കൂടും. ഐആർസിടിസിയുടെ അപേക്ഷ പ്രകാരം വില വർധനവിന്റെ കാര്യം പരിഗണനയിലാണെന്ന് റെയിൽവെ മന്ത്രാലയം വ്യക്തിമാക്കിക്കഴിഞ്ഞു. പുതിയ നിരക്ക് പ്രകാരം രാജധാനി, ശതാബ്ദി, തുരന്തോ തീവണ്ടികളിലെ ഫസ്റ്റ് എ.സി കോച്ച് യാത്രക്കാർ ഒരുകപ്പ് ചായകുടിക്കാൻ 35 രൂപയായിരിക്കും നൽകേണ്ടി വരിക തുരന്തോയിലെ സ്ലീപ്പർ ക്ലാസ് യാത്രക്കാർക്ക് […]

ഇനി പി.എസ്.സി സ്വന്തം ജില്ലയിൽ മാത്രം ; ഉദ്യോഗാർത്ഥികൾക്ക് ഇഷ്ടമുള്ള ജില്ലയിൽ പരീക്ഷ എഴുതാൻ നൽകിയിരുന്ന സൗകര്യം പി.എസ്.സി പിൻവലിച്ചു

  സ്വന്തം ലേഖകൻ തിരുവനന്തപുരം: ഇനി പി.എസ്.സി ഉദ്യോഗാർത്ഥികൾക്ക് സ്വന്തം ജില്ലയിൽ മാത്രം പരീക്ഷ എഴുതാം. ഉദ്യോഗാർത്ഥികൾക്ക് ഇഷ്ടമുള്ള ജില്ലയിൽ പരീക്ഷ എഴുതാൻ നൽകിയിരുന്ന പി.എസ്.സി പിൻവലിച്ചു. സിവിൽ പൊലീസ് ഓഫീസർ പരീക്ഷയിൽ നടന്ന ക്രമക്കേടിന്റെ പശ്ചാത്തലത്തിലാണ് പിഎസ്‌സിയുടെ നടപടി. ഇതോടെ ജില്ലാതല നിയമനങ്ങൾക്ക് അപേക്ഷ നൽകുന്ന ജില്ലയിൽ മാത്രമേ പരീക്ഷ കേന്ദ്രം അനുവദിക്കൂ. ഇതുവരെ ഒരു ജില്ലയിൽ അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥിക്ക് മറ്റു ജില്ലകളിൽ പരീക്ഷകേന്ദ്രം തിരഞ്ഞെടുക്കാൻ പി.എസ്.സി അവസരം നൽകിയിരുന്നു. ഉദ്യോഗാർത്ഥി തിരഞ്ഞെടുക്കുന്ന ജില്ലയിൽ തന്നെ പരീക്ഷ എഴുതാനും ഇതുവരെ കഴിഞ്ഞിരുന്നു. ഒക്‌ടോബർ […]

ഏഴ് സഖാക്കളെ കൊലപ്പെടുത്തിയ കേരള മുഖ്യന് വേണ്ട ശിക്ഷ ഞങ്ങൾ നടപ്പാക്കും ; മുഖ്യമന്ത്രിയ്ക്ക് മാവോയിസ്റ്റുകളുടെ വധഭീഷണി

  സ്വന്തം ലേഖകൻ കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയന് വധഭീഷണിയുർത്തി മാവോയിസ്റ്റുകൾ. വധഭീഷണിയുർത്തി വടകര പോലീസ് സ്റ്റേഷനിൽ എത്തിയ സന്ദേശത്തിൽ ഏഴ് സഖാക്കളെ വെടിവെച്ചുകൊലപ്പെടുത്തിയ കേരള മുഖ്യന് വേണ്ട ശിക്ഷ ഞങ്ങൾ നടപ്പാക്കും എന്നാണ് എഴുതിയിരിക്കുന്നത്. അർബൻ ആക്ഷൻ ടീമിന് വേണ്ടി ബദർ മൂസ പശ്ചിമഘട്ട കബനീദള ആക്ഷൻ കമ്മിറ്റി വൈസ് പ്രസിഡന്റ് എന്ന പേരിൽ ചെറുവത്തൂരിൽ നിന്നാണ് കത്ത് അയച്ചിരിക്കുന്നത്. ലഘുലേഖകളും ഇതിനൊപ്പമുണ്ട്. ഇതിനുപുറമേ പേരാമ്പ്ര എസ്. ഐ ഹരീഷിനെതിരെയും കത്തിൽ വധഭീഷണി മുഴക്കിയിട്ടുണ്ട്. ഹരീഷിന്റെ നിലപാട് നാടിന് അപമാനമാണ്. സാധാരണ […]

ഐ.എൻ.എക്‌സ് മീഡിയ കേസ് ; ചിദംബരത്തിന്റെ ജാമ്യഹർജി ഡൽഹി ഹൈക്കോടതി വീണ്ടും തള്ളി

  സ്വന്തം ലേഖകൻ ന്യൂഡൽഹി: ഐ.എൻ.എക്‌സ് മീഡിയ കേസിൽ ചിദംബരത്തിന്റെ ജാമ്യഹർജി വീണ്ടും തള്ളി. ഡൽഹി ഹൈക്കോടതിയാണ് ചിദംബരത്തിന്റെ ജാമ്യഹർജി തള്ളിയത്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അറസ്റ്റിനെതിരെയാണ് ചിദംബരം ഹരജി നൽകിയിരുന്നത്. സി.ബി.ഐ കേസിൽ ചിദംബരം നേരത്തെ ജാമ്യം നേടിയിരുന്നു. അന്വേഷണം അവസാനിച്ചതിനാൽ ജാമ്യം നൽകണമെന്നാണ് ചിദംബരത്തിന്റെ അഭിഭാഷകൻ വാദിച്ചത്. ഇപ്പോൾ ഡൽഹിയിലെ തിഹാർ ജയിലിലാണ് ചിദംബരം കഴിയുന്നത്. അതേസമയം ചിദംബരത്തിന്റെ ആരോഗ്യനില തൃപ്തികരമല്ലെന്നും വിദഗ്ധ ചികിത്സക്ക് ഹൈദരാബാദിൽ പോകണമെന്നും ആവശ്യപ്പെട്ട് നൽകിയ ഇടക്കാല ജാമ്യാപേക്ഷയും നേരത്തെ കോടതി തള്ളിയിരുന്നു.

കലോത്സവം കണ്ട ശേഷം മടക്കം: ആഹ്ളാദയാത്ര അവസാന യാത്രയായി; മീനച്ചിലാറ്റിൽ പൂവത്ത് മുട് കടവിൽ കുളിക്കാനിറങ്ങി കാണാതായ യുവാക്കൾക്കായി തിരച്ചിൽ തുടരുന്നു; കാണാതായത് ഇവരെ; രണ്ടു പേരുടെ മൃതദേഹം കണ്ടെത്തി

തേർഡ് ഐ ബ്യൂറോ പാറമ്പുഴ: മീനച്ചിലാറ്റിൽ പൂവത്തുമ്മൂട് മൈലപ്പള്ളിക്കടവിൽ തൂക്ക് പാലത്തിനു സമീപം കുളിക്കാനിറങ്ങി കാണാതായ യുവാക്കൾക്കായി അഗ്നി രക്ഷാ സേന തിരച്ചിൽ തുടരുന്നു. പുതുപ്പള്ളി ഐ.എച്ച്.ആർ.ഡിയിലെ പ്ളസ് ടു സയൻസ് വിദ്യാർത്ഥികളായ കൈതേപ്പാലം സ്വദേശി അശ്വിൻ (17) , ചിങ്ങവനം സ്വദേശി അലൻ (17) , മീനടം സ്വദേശി ഷിബിൻ (17) എന്നിവരെയാണ്വടവാതൂർ കുന്നപ്പള്ളിയിൽ കെ.കെ പ്രസാദിന്റെ മകൻ അശ്വിൻ കെ പ്രസാദ് (17) , ചിങ്ങവനം കേളചന്ദ്ര പറമ്പിൽ കെ.സി ചാക്കോയുടെ മകൻ കെ.കെ അലൻ (17) , മീനടം വട്ടക്കുന്നേൽ […]