
സ്വന്തം ലേഖിക
കൊച്ചി: അപകടമുണ്ടാക്കിയിട്ടും വാഹനം നിര്‍ത്താതെ പോയ നടി ഗായത്രി സുരേഷിന്റെയും സുഹൃത്തിന്റെയും നടപടിക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ രൂക്ഷ വിമർശനം.
നിര്‍ത്താതെ പോയ വാഹനം പിന്തുടര്‍ന്ന് തടഞ്ഞിട്ട നാട്ടുകാര്‍ ചിത്രീകരിച്ച വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായതോടെയാണ് സംഭവത്തില്‍ ന്യായീകരണവുമായി നടി എത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്റെ ഒരു വീഡിയോ വ്യാപകമായി സോഷ്യല്‍മീഡിയയില്‍ വൈറലായിട്ടുണ്ട്. അത് സംബന്ധിച്ച് നിരവധി പേര്‍ മെസേജ് അയച്ചും ഫോണ്‍ വിളിച്ചും കാര്യങ്ങള്‍ അന്വേഷിച്ചിരുന്നു.
നിങ്ങള്‍ക്കാര്‍ക്കും എന്നെ കുറിച്ച് ഒരു മോശം ധാരണ വരാതിരിക്കാനാണ് ഞാന്‍ ഇപ്പോള്‍ ഈ വീഡിയോ പങ്കുവയ്ക്കുന്നത് എന്ന ആമുഖത്തോടെയാണ് നടി കാര്യങ്ങള്‍ വിശദീകരിക്കുന്നത്.
അപകടം സംഭവിച്ചു എന്നത് ശരിയായ കാര്യമാണെന്നും എന്നാല്‍ വണ്ടി നിര്‍ത്താതെ പോയതാണ് തങ്ങള്‍ ആകെ ചെയ്ത തെറ്റെന്നും ഗായത്രി വീഡിയോയില്‍ തുറന്ന് പറയുന്നുണ്ട്.
എന്നാല്‍ ഇതിന് കാരണമായി നടി സ്വയം ന്യായീകരിക്കുന്നത് ഞാനൊരു നടിയാണല്ലോ, ആളുകള്‍ കൂടിയാല്‍ എങ്ങനെയാകും പ്രതികരിക്കുക എന്ന് പേടിച്ചാണ് നിര്‍ത്താതിരുന്നത് എന്നാണ്.
എന്നാല്‍ വാഹനം ഇടിച്ച് ആള്‍ മരിച്ചാലും ഇങ്ങനെ തന്നെയാണോ നടി ചെയ്യുക എന്ന ചോദ്യമാണ് സമൂഹമാദ്ധ്യമങ്ങളില്‍ ഉയരുന്നത്. നിരവധി വാഹനങ്ങളില്‍ ഇടിച്ചിട്ടും നിര്‍ത്താതെ പോയെന്നും വാഹനം ഓടിച്ചിരുന്ന നടിയുടെ സുഹൃത്ത് മദ്യപിച്ചിട്ടുണ്ടായിരുന്നു എന്നും വാഹനം പിന്തുടര്‍ന്ന് പിടികൂടിയ നാട്ടുകാര്‍ ആരോപിക്കുന്നുണ്ട്.







