play-sharp-fill
കൂട്ടിക്കൽ ഉരുൾ പൊട്ടൽ; മാർട്ടിൻ്റെ കുടുംബത്തിന്റെ സംസ്കാര ചടങ്ങുകൾ പുരോ​ഗമിക്കുന്നു; കാവാലി സെന്റ് മേരീസ് പള്ളിയിലെത്തി മരിച്ചവർക്ക് അന്ത്യോപചാരം അർപ്പിച്ച് മന്ത്രി വി എൻ വാസവൻ

കൂട്ടിക്കൽ ഉരുൾ പൊട്ടൽ; മാർട്ടിൻ്റെ കുടുംബത്തിന്റെ സംസ്കാര ചടങ്ങുകൾ പുരോ​ഗമിക്കുന്നു; കാവാലി സെന്റ് മേരീസ് പള്ളിയിലെത്തി മരിച്ചവർക്ക് അന്ത്യോപചാരം അർപ്പിച്ച് മന്ത്രി വി എൻ വാസവൻ

സ്വന്തം ലേഖകൻ

കോട്ടയം: കുട്ടിക്കൽ ഉരുൾ പൊട്ടലിൽ മരിച്ച ആറ് പേരടങ്ങുന്ന കുടുംബത്തിന്റെ സംസ്കാര ചടങ്ങുകൾ പുരോ​ഗമിക്കുന്നു.കാവാലി സെന്റ് മേരീസ് പള്ളിയിലാണ് സംസ്കാര ചടങ്ങുകൾ.സഹകരണ-രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ,
പട്ടികജാതി- വർഗ വകുപ്പു മന്ത്രി കെ രാധാകൃഷ്ണൻ,
എം.എൽ.എ.മാരായ സെബാസ്റ്റിയൻ കുളത്തുങ്കൽ, അഡ്വ. മോൻസ് ജോസഫ്, ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ, ജില്ലാ പൊലീസ് മേധാവി ഡി.ശില്പ, എ.ഡി.എം. ജിനു പുന്നൂസ്, ജില്ലാ പഞ്ചായത്തംഗം പി.ആർ. അനുപമ എന്നിവർ സംസ്‌കാര ചടങ്ങിൽ പങ്കെടുത്തു.

രണ്ടു ദിവസം മുൻപ് വരെ തങ്ങളോടൊപ്പമുണ്ടായിരുന്ന പ്രീയപ്പെട്ടവരുടെ സംസ്കാകാര ചടങ്ങുകളിൽ പങ്കെടുക്കാൻ നൂറ് കണക്കിന് ആളുകളാണ് കാവാലി പള്ളിയിലെത്തിയത്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group


അതേസമയം,കേരളത്തിന്റെ നെഞ്ചിടിപ്പ് കൂട്ടി ബുധനാഴ്ച മുതൽ മഴ വീണ്ടും ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ സംസ്ഥാനത്ത് പരക്കെ മഴ പെയ്യുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.


ബുധനാഴ്ച ആലപ്പുഴ, കണ്ണൂർ, കാസർകോട് ഒഴികെയുള്ള എല്ലാ ജില്ലകളിലും ജാഗ്രതാനിർദേശം നൽകി. വ്യാഴാഴ്ച കണ്ണൂർ, കാസർകോട് ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച കാസർകോട് ജില്ലയിൽ ഒഴികെ മറ്റെല്ലായിടത്തും ശക്തമായ മഴ ലഭിക്കുമെന്നാണ് പ്രവചനം.

പെരുമഴ കലിതുള്ളിയ രണ്ടു ദിവസത്തിനു ശേഷം സംസ്ഥാനത്ത് ഇന്നു തെളിഞ്ഞ കാലാവസ്ഥയെന്നു പ്രവചനം. ഇന്നും നാളെയും ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല.

സംസ്ഥാനത്തെ പതിനാലു ജില്ലകളിലും ലക്ഷദ്വീപിലും ഇന്നും നാളെയും പ്രത്യേക ജാഗ്രതാ നിർദേശം ഒന്നുമില്ലെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. രണ്ടര മില്ലി മീറ്റർ മുതൽ പതിനഞ്ചര മില്ലി മീറ്റർ വരെയുള്ള ചെറിയ മഴയോ 64 മില്ലിമീറ്റർ വരെയുള്ള ഇടത്തരം മഴയോ ആണ് ഈ ദിവസങ്ങളിൽ പെയ്യാനിടയുള്ളത് എന്നാണ് മുന്നറിയിപ്പിൽ പറയുന്നത്.