ശമ്പള കുടിശിഖ എഴുതണമെങ്കിൽ കെ.എസ്.ആർ.ടി.സി യുടെ വനിത ക്ലർക്കിന് കൈക്കൂലി വേണം

സ്വന്തം ലേഖകൻ തിരുവനന്തപുരം: ശമ്പള കുടിശിഖ എഴുതണമെങ്കിൽ കെ.എസ്.ആർ.ടി.സി യുടെ വനിത ക്ലർക്കിന് കൈക്കൂലി വേണം. കെ.എസ്.ആർ.ടി.സിയിൽ ശമ്പളക്കുടിശിക എഴുതാൻ കൈക്കൂലി ചോദിച്ച വനിതാ ക്ലർക്കിനെ രക്ഷിക്കാൻ അന്വേഷണ സ്‌ക്വാഡിന്റെ നീക്കം. ഡ്രൈവർ ഉൾപ്പെടെയുള്ളവരുടെ മൊഴി എടുത്തെങ്കിലും വനിത ക്ലർക്കിനെ സംരക്ഷിക്കാനാണു സ്‌ക്വാഡ് ശ്രമിക്കുന്നത്. ശമ്പളക്കുടിശിക എഴുതാൻ കെ.എസ്.ആർ.ടി.സിയിൽ 10% കമ്മീഷൻ ഉള്ളതാണ്. എന്നാൽ, കൈക്കൂലി ജീവനക്കാർ സ്വമേധയാ നൽകുന്നതാണെന്നാണ് സ്‌ക്വാഡിന്റെ കണ്ടെത്തൽ. ശമ്പളക്കുടിശിക എഴുതിയോയെന്നു തിരക്കിയ ഡ്രൈവറോട്, ഇല്ലെന്നും 2500 രൂപയല്ലേ താൻ ചോദിച്ചുള്ളൂവെന്നും അതു കുറഞ്ഞ റേറ്റാണെന്നും വനിതാ ക്ലർക്ക് പറഞ്ഞു. […]

കെ.എസ്.ആർ.ടി.സി ലോഫ്ളോർ ബസ്സിനടിയിൽപ്പെട്ട വയോധികക്ക് ദാരുണാന്ത്യം

സ്വന്തം ലേഖകൻ ചെങ്ങന്നൂർ: കെ.എസ്.ആർ.ടി.സി ചെങ്ങന്നൂർ ഡിപ്പോയിൽ ലോഫ്ളോർ ബസ്സിനടിയിൽ പെട്ട് വയോധിക മരിച്ചു. കുറ്റൂർ തലയാർ സ്വദേശിനി ശ്രീദേവി അമ്മ(71)യാണ് മരിച്ചത്. ബസ്സുകൾ പുറത്തേക്ക് പോകുന്ന വഴിയിൽ വളവിലെത്തിയപ്പോൾ പിന്നിലൂടെയെത്തിയ അടൂരിലേക്കുള്ള ലോഫ്ളോർ ബസ്സിന്റെ അടിയിൽ പെടുകയായിരുന്നു. ഇവരുടെ തലയിലൂടെ ബസ്സിന്റെ ചക്രം കയറി ഇറങ്ങി. ഇതുവഴി എത്തിയ തിരുവല്ല തഹസിൽദാരുടെ വാഹനത്തിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പുതിയ നൂറ് രൂപ നോട്ടിൽ വ്യാപക അച്ചടി തകരാർ

സ്വന്തം ലേഖകൻ തിരുവനന്തപുരം: പുതിയ നൂറുരൂപ നോട്ടിൽ വ്യാപകമായ അച്ചടിതകരാർ. ബാങ്കിൽ നിന്നും ലഭിച്ച നൂറ് രൂപാ നോട്ടുകളുടെ കൂട്ടത്തിൽ അച്ചടി തകരാറുള്ള നോട്ടുകളും ലഭിച്ചു. മൂന്ന് നോട്ടിന്റെ ഭാഗങ്ങൾ ചേർന്ന ഒരു നോട്ടും, രണ്ട് നോട്ടിന്റെ ഭാഗങ്ങൾ ചേർന്ന മറ്റൊരു നോട്ടുമാണ് ലഭിച്ചത്. എളവൂർ പാലമറ്റത്ത് അറയ്ക്കലാൻ എ.ഡി.വിൽസനാണ് അച്ചടി തകരാറുള്ള നോട്ടുകൾ ബാങ്കിൽ നിന്നും ലഭിച്ചത്. ഒരു നോട്ടിന്റെ ഒരേ വശത്ത് മൂന്നിടത്ത് നൂറ് എന്ന് അക്കത്തിൽ എഴുതിയിട്ടുണ്ട്. മൂന്നിടത്ത് അശോക ചക്രവുമുണ്ട്. നോട്ടുകൾ കേരള ന്യൂമിസ്മാറ്റിക്സ് സൊസൈറ്റി അംഗമായ ഷൈജുവിന് കൈമാറി. […]

വാരാപ്പുഴ കേസിൽ സസ്പെൻഷനിലുള്ള എസ്.പിയെ ഡി.ഐ.ജി ആക്കാൻ ശുപാർശ

സ്വന്തം ലേഖകൻ തിരുവനന്തപുരം: വരാപ്പുഴ കസ്റ്റഡി മരണക്കേസുമായി ബന്ധപ്പെട്ടു സസ്പെൻഷനിലുള്ള എസ്പി എ.വി. ജോർജിന് ഡിഐജിയായി സ്ഥാനക്കയറ്റം നൽകണമെന്ന് വകുപ്പുതല ശുപാർശ മന്ത്രിസഭയുടെ പരിഗണനയ്ക്കു വന്നു. എന്നാൽ മന്ത്രിമാരുടെ എതിർപ്പിനെ തുടർന്ന് ഫയൽ മടക്കി. തുടർന്ന് എസ്പി എസ്. സുരേന്ദ്രന് ഡിഐജിയായി സ്ഥാനക്കയറ്റം നൽകാൻ മന്ത്രിസഭ തീരുമാനിച്ചു. 2005 ബാച്ചിലെ കൺഫേഡ് ഐപിഎസ് ഉദ്യോഗസ്ഥരായ എസ്. സുരേന്ദ്രൻ, എ.വി. ജോർജ് എന്നിവരുടെ സ്ഥാനക്കയറ്റ ഫയലാണ് മന്ത്രിസഭയുടെ പരിഗണനയ്ക്ക് എത്തിയത്. സംസ്ഥാന പോലീസ് മേധാവി അടങ്ങിയ വകുപ്പുതല സ്ഥാനക്കയറ്റ സമിതിയാണ് സസ്പെൻഷനിലുള്ള എ.വി. ജോർജിനു സ്ഥാനക്കയറ്റം […]

മുണ്ടക്കയത്ത് ഒഴുക്കിൽപെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കിട്ടി

സ്വന്തം ലേഖകൻ കോട്ടയം: മുണ്ടക്കയത്ത് ഒഴുക്കിൽപെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കിട്ടി. അടൂർ സ്വദേശി ഷാഹുൽ(21) ന്റെ മൃതദേഹമാണ് പുല്ലയാറിൽ നിന്ന് 18 കിലോമീറ്റർ അകലെ എരുമേലി ഓരങ്കൽ കടവിൽ ഇന്ന് രാവിലെ ഏഴ് മണിയോടെ ഒഴുകി വരുന്ന നിലയിൽ കണ്ടെത്തിയത്. പുല്ലയാറിൽ വെള്ളം ഉയർന്നപ്പോൾ ഷാഹുലും സുഹൃത്ത് പ്രവീണും മീൻ പിടിക്കാനെത്തിയതായിരുന്നു. കാൽ വഴുതി വെള്ളത്തിൽ വീണ പ്രവീണിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഷാഹുലിനെയും കാണാതാവുകയായിരുന്നു. മൂന്നു ദിവസങ്ങൾക്ക് ശേഷം 19ന് പ്രവീണിന്റെ മൃതദേഹം മണിമലയാറ്റിലെ മൂരിക്കയത്തു നിന്ന് കണ്ടെത്തിയിരുന്നു. മുണ്ടക്കയത്ത് സ്വകാര്യ ക്രഷറിൽ […]

ഭാരത് ധർമ്മ യുവസേന: പ്രവർത്തക യോഗം 29 ന്

സ്വന്തം ലേഖകൻ കോട്ടയം: ഭാരത് ധർമ്മ യുവസേന കോട്ടയം ജില്ലാ പ്രവർത്തകയോഗം ജൂലായ് 29 ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് ടി ബി റോഡിൽ ഹോട്ടൽ ഐഡയ്ക്ക് എതിർവശമുള്ള റോട്ടറി ഹാളിൽ വച്ച് ബി.ഡി.ജെ.എസ്.സംസ്ഥാന ട്രഷറർ ഏ.ജി.തങ്കപ്പൻ ഉദ്ഘാടനം ചെയ്യും. യുവസേന ജില്ലാ പ്രസിഡന്റ് സജീഷ് കുമാർ മണലേൽ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ബി.ഡി.ജെ.എസ്. ജില്ലാ പ്രസിഡന്റ് എം.പി.സെൻ മുഖ്യ പ്രസംഗവും യുവസേന സംസ്ഥാന വൈസ് പ്രസിഡന്റ് അനീഷ് ശ്രീരാജ് സംഘടനാ സന്ദേശവും നടത്തും. യോഗത്തിൽ ബി.ഡി.ജെ.എസ്. ജില്ലാ സെക്രട്ടറിമാരായ പി.അനിൽകുമാർ, കെ.പി.സന്തോഷ്, യുവസേന […]

മാനസിക വിഭ്രാന്തിയിൽ അക്രമാസക്തനായ യുവാവിനെ ആശുപത്രിയിൽ എത്തിക്കാൻ സഹായവുമായി ലീഗൽ സർവീസ് അതോറിറ്റി; ലീഗൽ സർവീസ് അതോറിറ്റി അധികൃതർ വിളിച്ചിട്ടും പൊലീസ് എത്തിയത് ഒരു മണിക്കൂർ വൈകി

സ്വന്തം ലേഖകൻ കോട്ടയം: മാനസിക വിഭ്രാന്തിയിൽ നഗരമധ്യത്തിൽ കരിങ്കല്ലുമായി അക്രമാസക്തനായ യുവാവിനെ ആശുപത്രിയിൽ എത്തിക്കാൻ മുന്നിട്ടിറങ്ങി ലീഗൽ സർവീസ് അതോറിറ്റി. ലീഗൽ സർവീസ് അതോറിറ്റിയുടെ പി.എൽ.വി ആയ ഷൈജുവാണ് നഗരമധ്യത്തിൽ കണ്ട മാനസിക അസ്വാസ്ഥ്യമുള്ള യുവാവിനെ ആശുപത്രിയിൽ എത്തിക്കാൻ മുൻകൈ എടുത്തത്. ഷൈജു വിളിച്ച് അറിയിച്ചിട്ടു പോലും അക്രമാസക്തനായ യുവാവിനെ ആശുപത്രിയിൽ എത്തിക്കാൻ ഒരു മണിക്കൂർ വൈകിയാണ് പൊലീസ് എത്തിയത്. ബുധനാഴ്ച രാവിലെ ഏഴുമണിയോടെയായിരുന്നു സംഭവം. ഗാന്ധിസ്‌ക്വയറിലാണ് മാനസിക വിഭ്രാന്തിയുള്ള യുവാവ് കയ്യിൽ കരിങ്കല്ലുമായി അക്രമാസക്തനായ നിന്നത്. ആദ്യം ഗാന്ധിസ്‌ക്വയറിൽ വാഹനങ്ങൾക്കു നേരെ കല്ല് വലിച്ചെറിഞ്ഞ […]

നഗരത്തിൽ വിദ്യാർത്ഥികൾ തമ്മിൽ ചേരിതിരിഞ്ഞ് പൊരിഞ്ഞ അടി

സ്വന്തം ലേഖകൻ കോട്ടയം: തിരുനക്കര ക്ഷേത്രത്തിനു സമീപം ശ്രീനിവാസ അയ്യർ റോഡിൽ വിദ്യാർത്ഥികൾ തമ്മിൽ പൊരിഞ്ഞ അടി. എൻ.എസ്.എസ് കോ-ഓപ്പറേറ്റീവ് കോളേജിലെ വിദ്യാർത്ഥികളും സ്വകാര്യ സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥികളും തമ്മിലാണ് അടിപിടി ഉണ്ടായത്. പോലീസ് വരുന്നതുകണ്ട് വിദ്യാർത്ഥികൾ ചിതറിയോടി. പരിക്കേറ്റ് കിടന്ന നാല് വിദ്യാർത്ഥികളെ പോലീസ് കസ്റ്റഡിയിലെടുത്തു. രണ്ട് വിദ്യാർത്ഥികളുടെ പരിക്ക് ഗുരുതരമാണ്.

കേരളാ കോൺഗ്രസ് (എം) സംസ്ഥാന സ്റ്റീയറിംഗ് കമ്മിറ്റി യോഗം ഞായറാഴ്ച

സ്വന്തം ലേഖകൻ കോട്ടയം: കേരളാ കോൺഗ്രസ് (എം) സംസ്ഥാന സ്റ്റീയറിംഗ് കമ്മിറ്റി യോഗം ഞായറാഴ്ച (29.07.2018) ഉച്ചകഴിഞ്ഞ് 2.30ന് ഓർക്കിഡ് റസിഡൻസിയിൽ ചേരുന്നതാണ്. പാർട്ടി ചെയർമാൻ കെ.എം.മാണി ഉദ്ഘാടനം ചെയ്യും. വർക്കിംഗ് ചെയർമാൻ പി.ജെ.ജോസഫ്, ഡെപ്യൂട്ടി ചെയർമാൻ സി.എഫ്. തോമസ്, വൈസ് ചെയർമാൻ ജോസ് കെ.മാണി എം.പി, ജോയ് ഏബ്രഹാം എക്സ് എം.പി, എം.എൽ.എമാരായ മോൻസ് ജോസഫ്, റോഷി അഗസ്റ്റിൻ, ഡോ. എൻ. ജയരാജ്, പാർട്ടി സംസ്ഥാന ഭാരവാഹികൾ, ജില്ലാ പ്രസിഡണ്ടുമാർ തുടങ്ങിയവർ പങ്കെടുക്കും.

തേച്ചു മായ്ച്ചു കളയുമായിരുന്ന ഉരുട്ടികൊലക്കേസ് വെളിച്ചത്ത് കൊണ്ടുവന്നത് ആ.ർ.ഡി.ഒ കെ.വി മോഹൻകുമാർ

ശ്രീകുമാർ തിരുവനന്തപുരം: മറ്റെല്ലാ കേസുകളിലേയും പോലെ തേച്ചു മായ്ച്ചു കളയുമായിരുന്ന ഉരുട്ടിക്കൊല കേസിന്റെ ഗതി മാറ്റിയത് അന്നത്തെ തിരുവനന്തപുരം ആർ.ഡി.ഒ യും ഇപ്പഴത്തെ പൊതുവിദ്യാഭ്യാസ ഡയറക്ടറുമായ കെ.വി. മോഹൻ കുമാറിന്റെ കണ്ടെത്തലുകളാണ്. ഉദയകുമാറിന്റെ മൃതദേഹം ഇൻക്വസ്റ്റ് നടത്തിയതും മോഹൻ കുമാറായിരുന്നു.നെഞ്ച് വേദനയെ തുടർന്ന് സ്റ്റേഷനിൽ നിന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മോഷണക്കേസ് പ്രതി അവിടെ വച്ച് മരിച്ചെന്നാണ് ആർ.ഡി.ഒയ്ക്ക് പൊലീസ് റിപ്പോർട്ട് നൽകിയത്. പിന്നാലെ മൃതദേഹ പരിശോധനയ്ക്കായി മോഹൻ കുമാർ മെഡിക്കൽ കോളേജ് മോർച്ചറിയിലെത്തി. മുണ്ടുടുത്ത് കിടക്കുന്ന നിലയിലായിരുന്നു ഉദയകുമാറിന്റെ മൃതദേഹം. ഒറ്റനോട്ടത്തിൽ ശരീരത്തിൽ പ്രകടമായ […]