പുതിയ നൂറ് രൂപ നോട്ടിൽ വ്യാപക അച്ചടി തകരാർ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: പുതിയ നൂറുരൂപ നോട്ടിൽ വ്യാപകമായ അച്ചടിതകരാർ. ബാങ്കിൽ നിന്നും ലഭിച്ച നൂറ് രൂപാ നോട്ടുകളുടെ കൂട്ടത്തിൽ അച്ചടി തകരാറുള്ള നോട്ടുകളും ലഭിച്ചു. മൂന്ന് നോട്ടിന്റെ ഭാഗങ്ങൾ ചേർന്ന ഒരു നോട്ടും, രണ്ട് നോട്ടിന്റെ ഭാഗങ്ങൾ ചേർന്ന മറ്റൊരു നോട്ടുമാണ് ലഭിച്ചത്. എളവൂർ പാലമറ്റത്ത് അറയ്ക്കലാൻ എ.ഡി.വിൽസനാണ് അച്ചടി തകരാറുള്ള നോട്ടുകൾ ബാങ്കിൽ നിന്നും ലഭിച്ചത്. ഒരു നോട്ടിന്റെ ഒരേ വശത്ത് മൂന്നിടത്ത് നൂറ് എന്ന് അക്കത്തിൽ എഴുതിയിട്ടുണ്ട്. മൂന്നിടത്ത് അശോക ചക്രവുമുണ്ട്. നോട്ടുകൾ കേരള ന്യൂമിസ്മാറ്റിക്സ് സൊസൈറ്റി അംഗമായ ഷൈജുവിന് കൈമാറി. നിർമാണ തകരാറുള്ള നോട്ടുകൾ ശേഖരിക്കുന്നയാളാണ് ഷൈജു കുടിയിരിപ്പിൽ. ഇത്തരത്തിൽ അച്ചടി തകരാറുള്ള നാനൂറോളം നോട്ടുകൾ ഇദ്ദേഹത്തിന്റെ പക്കലുണ്ട്.
Third Eye News Live
0