കെ.എസ്.ആർ.ടി.സി ലോഫ്ളോർ ബസ്സിനടിയിൽപ്പെട്ട വയോധികക്ക് ദാരുണാന്ത്യം

കെ.എസ്.ആർ.ടി.സി ലോഫ്ളോർ ബസ്സിനടിയിൽപ്പെട്ട വയോധികക്ക് ദാരുണാന്ത്യം

സ്വന്തം ലേഖകൻ

ചെങ്ങന്നൂർ: കെ.എസ്.ആർ.ടി.സി ചെങ്ങന്നൂർ ഡിപ്പോയിൽ ലോഫ്ളോർ ബസ്സിനടിയിൽ പെട്ട് വയോധിക മരിച്ചു. കുറ്റൂർ തലയാർ സ്വദേശിനി ശ്രീദേവി അമ്മ(71)യാണ് മരിച്ചത്. ബസ്സുകൾ പുറത്തേക്ക് പോകുന്ന വഴിയിൽ വളവിലെത്തിയപ്പോൾ പിന്നിലൂടെയെത്തിയ അടൂരിലേക്കുള്ള ലോഫ്ളോർ ബസ്സിന്റെ അടിയിൽ പെടുകയായിരുന്നു. ഇവരുടെ തലയിലൂടെ ബസ്സിന്റെ ചക്രം കയറി ഇറങ്ങി. ഇതുവഴി എത്തിയ തിരുവല്ല തഹസിൽദാരുടെ വാഹനത്തിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.