ഭാരത് ധർമ്മ യുവസേന: പ്രവർത്തക യോഗം 29 ന്

ഭാരത് ധർമ്മ യുവസേന: പ്രവർത്തക യോഗം 29 ന്

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ഭാരത് ധർമ്മ യുവസേന കോട്ടയം ജില്ലാ പ്രവർത്തകയോഗം ജൂലായ് 29 ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് ടി ബി റോഡിൽ ഹോട്ടൽ ഐഡയ്ക്ക് എതിർവശമുള്ള റോട്ടറി ഹാളിൽ വച്ച് ബി.ഡി.ജെ.എസ്.സംസ്ഥാന ട്രഷറർ ഏ.ജി.തങ്കപ്പൻ ഉദ്ഘാടനം ചെയ്യും.
യുവസേന ജില്ലാ പ്രസിഡന്റ് സജീഷ് കുമാർ മണലേൽ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ബി.ഡി.ജെ.എസ്. ജില്ലാ പ്രസിഡന്റ് എം.പി.സെൻ മുഖ്യ പ്രസംഗവും യുവസേന സംസ്ഥാന വൈസ് പ്രസിഡന്റ് അനീഷ് ശ്രീരാജ് സംഘടനാ സന്ദേശവും നടത്തും.
യോഗത്തിൽ ബി.ഡി.ജെ.എസ്. ജില്ലാ സെക്രട്ടറിമാരായ പി.അനിൽകുമാർ, കെ.പി.സന്തോഷ്, യുവസേന സംസ്ഥാന ജനറൽ സെർട്ടറി ഷെൻസ് സഹദേവൻ, കർഷക സേന ജില്ലാ പ്രസിഡന്റ് എം.എസ്.രാധാകൃഷ്ണൻ, മഹിളാ സേന ജില്ലാ സെക്രട്ടറി ശ്രീമതി കൃഷ്ണമ്മ പ്രകാശ് എന്നിവർ ആശംസാ പ്രസംഗം നടത്തും.
യുവസേന ജില്ലാ സെക്രട്ടറി പി.ബി.ഗിരീഷ് സ്വാഗതവും ജില്ലാ വൈസ് പ്രസിഡന്റ് മേഷ് കോച്ചേരിൽ കൃതഞ്ജതയും പറയും.
പ്രവർത്തകയോഗത്തിൽ ജില്ലയിലെ ഓരോ നിയോജക മണ്ഡലത്തിൽ നിന്നും 15 യുവസേന പ്രവർത്തകർ പങ്കെടുക്കും.