വീണ്ടും ഓർത്തഡോക്‌സ് സഭ പ്രതിക്കൂട്ടിൽ: കുറിച്ചിയിലെ വീട്ടമ്മയുടെ ദുരൂഹമരണം: ഭർത്താവിന്റെ മൊഴി വൈദികനെതിര്; വെള്ളിയാഴ്ച വൈദികനെ പൊലീസ് ചോദ്യം ചെയ്യും

തേർഡ് ഐ ബ്യൂറോ കോട്ടയം: കുറിച്ചി കുഴിമറ്റത്ത് വീടിനുള്ളിൽ വീട്ടമ്മ പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ വീട്ടമ്മയുടെ ഭർത്താവിന്റെ മൊഴി വൈദികന് എതിരെ. വീട്ടമ്മ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തതാണെന്നു സംശയിക്കുന്നുണ്ടെങ്കിലും, ഇവരും ഓർത്തഡോക്‌സ് സഭയിലെ വൈദികനും തമ്മിലുണ്ടായിരുന്ന അടുപ്പം ചൂണ്ടിക്കാട്ട് ഭർത്താവ് ചങ്ങനാശേരി ഡിവൈഎസ്പിയ്ക്കു മൊഴി നൽകിയതോടെ കേസ് വീണ്ടും ചൂടുപിടിച്ചത്. കുഴിമറ്റത്തെ ഓർത്തഡോക്‌സ് സഭാ വൈദികനു വീട്ടമ്മ രണ്ടു ലക്ഷം രൂപ കടം നൽകിയിരുന്നതയാണ് ഭർത്താവ് മൊഴി നൽകിയിരിക്കുന്നത്. പനച്ചിക്കാട് കുഴിമറ്റം ബഥനി ആശ്രമത്തിനു സമീപം പുലിപ്രയിൽ റെജി പി.വർഗീസിന്റെ ഭാര്യ ഷൈനിയെ(47)യാണ് […]

ദുരിതത്തിൽ നിന്ന് ആശ്വാസമേകി ഇപ്കായ്

  സ്വന്തം ലേഖകൻ കോട്ടയം:പ്രളയം തുടങ്ങിയ അന്നുതൊട്ട് ഇരുന്നൂറിലധികം കുടുംബങ്ങളുടെ  ജീവൻ രക്ഷിക്കാൻ പങ്കാളിയായതു മുതൽ ദുരിതാശ്വാസ ക്യാമ്പുകളിലും വീടുകളിലും, സ്കൂളുകളിലും, റസിഡൻസ് അസോസിയേഷനിലും എത്തി ജനങ്ങൾക്ക് മനോധൈര്യം നൽകുന്ന കൗൺസലിംഗ് വരെ നീണ്ടു നിൽക്കുന്നു ഇപ്കായുടെ സേവനങ്ങൾ. കോട്ടയം കഞ്ഞിക്കുഴി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന പരിശീലന കൗൺസലിംഗ് കേന്ദ്രമാണ് ഇപ്കായ് (ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പേഴ്സൺ സെന്റേർഡ് അപ്രോച്ചസ് ഇൻ ഇൻഡ്യ) ചെങ്ങന്നൂരിൽ പ്രളയം രൂക്ഷമായപ്പോൾ അവിടുത്തെ ജനങ്ങളുടെ രക്ഷയ്ക്കായി ഹൈക്കോടതി വക്കീലും  ഇപ്കായ് അംഗവുമായ   അഡ്വ. ജെ. ഷേബ ജേക്കബിന്റെ നേതൃത്വത്തിൽ പ്രവർത്തിച്ച […]

എസ് എം ഇ യെ തകർക്കാൻ ആസൂത്രിത ഗൂഢാലോചന : ജോഷി ഫിലിപ്പ്

സ്വന്തം ലേഖകൻ കോട്ടയം: കാൽനൂറ്റാണ്ടുകാലം മാതൃകാപരമായി പ്രവർത്തിച്ചിരുന്ന എസ് എം ഇ സ്ഥാപനങ്ങളെ തച്ചുതകർക്കാനുള്ള ബോധപൂർവ്വമായ ശ്രമങ്ങൾ അനുവദിച്ചുകൊടുക്കാനാകില്ലെന്ന് ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ്‌. യോഗ്യതയുള്ള സ്ഥിരം അധ്യാപകരെ നിയമിക്കാത്തതുമൂലം ബി എസ് സി എംഎൽടി കോഴ്സിന്റെ അംഗീകാരം റദ്ദാക്കാനുള്ള ആരോഗ്യ സർവ്വകലാശാലയുടെ തീരുമാനം പിൻവലിക്കണം. ആരോഗ്യമന്ത്രിയുടെ കീഴിലുള്ള സർവകലാശാലയും സൊസൈറ്റിയും കൂടി ഒത്തുകളിച്ച് വിദ്യാർഥികളുടെ ഭാവി പന്താടുകയാണ്. എസ്സ് എം ഇ ഥാപനങ്ങളിലെ കോഴ്സുകളുടെ അംഗീകാരം തുടരെത്തുടരെ നഷ്ടപ്പെടുന്നത് സി പി എ എസ് സൊസൈറ്റി നേതൃത്വത്തിന്റെ പിടിപ്പുകേടുമൂലമാണ്. ഫീസ് പിരിക്കുന്നതിൽ മാത്രമല്ല […]

മിസ്റ്റർ ഇന്ത്യയുടെ പീഢനം; യുവതിയുടെ ചിത്രം പ്രചരിപ്പിച്ച നൂറോളം പേരുടെ വിവരങ്ങൾ ശേഖരിച്ച് പോലീസ്

സ്വന്തം ലേഖകൻ കോട്ടയം: മിസ്റ്റർ ഇന്ത്യയുടെ പീഡനത്തിനിരയായ യുവതിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച നൂറോളം പേരെ പൊലീസ് തിരിച്ചറിഞ്ഞു. സംഭവത്തിൽ കൂടുതൽ അറസ്റ്റ് വരും ദിവസങ്ങളിൽ ഉണ്ടാകും. ഇന്നലെ മൂന്നു പേരെ കൂടി വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം 13 ആയി. പരിപ്പ് സ്വദേശികളായ സനീഷ്, സുബിൻ, അനീഷ് എന്നിവരെയാണ് ഇന്നലെ വെസ്റ്റ് സി.ഐ നിർമ്മൽ ബോസ് അറസ്റ്റ് ചെയ്തത്. ഫേസ് ബുക്കിൽ നിന്ന് യുവതിയുടെ ചിത്രങ്ങൾ ഡൗൺലോഡ് ചെയ്ത ശേഷം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയായിരുന്നു. അശ്ലീല ഗ്രൂപ്പുകളിൽ, […]

വീട്ടമ്മയുടെ ദുരൂഹ മരണത്തിനു പിന്നിൽ ഓർത്തഡോക്സ് സഭാ വൈദികനുമായുള്ള സാമ്പത്തിക ഇടപാടെന്ന് സൂചന

സ്വന്തം ലേഖകൻ കോട്ടയം: കുറിച്ചിയിൽ കഴിഞ്ഞദിവസം വീട്ടമ്മ ദുരൂഹ സാഹചര്യത്തിൽ പൊള്ളലേറ്റ് മരിച്ചതിനു പിന്നിൽ ഓർത്തഡോക്സ് സഭയിലെ വൈദികനുമായുള്ള സാമ്പത്തിക ഇടപാടുകളെന്ന് പൊലീസ്. യുവതി രണ്ട് ലക്ഷം രൂപയോളം വൈദികനു നൽകിയിരുന്നതായും ഈ പണം ഉപയോഗിച്ച് വൈദികൻ കാർ വാങ്ങുകയും ചെയ്തിരുന്നതായും ഇതേചൊല്ലി യുവതിയും ഭർത്താവ് റെജിയുമായി പ്രശ്നങ്ങൾ ഉണ്ടായിരുന്നതായും റെജി പോലീസിന് മൊഴി നൽകിയിട്ടുണ്ട്. വൈദികനുമായുണ്ടായിരുന്ന അടുപ്പവും സാമ്പത്തിക ഇടപാടുകളും ഭർത്താവ് ചോദ്യം ചെയ്തിരുന്നു. ഇതിൽ മനം നൊന്താണ് വീട്ടമ്മ ജീവനൊടുക്കിയതെന്നാണ് പൊലീസ് നൽകുന്ന സൂചന. പനച്ചിക്കാട് കുഴിമറ്റം ബഥനി ആശ്രമത്തിനു സമീപം […]

യുവാവ് പീഡിപ്പിച്ചെന്ന് പരാതി നൽകിയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു

സ്വന്തം ലേഖകൻ തിരുവനന്തപുരം: യുവാവ് പീഡിപ്പിച്ചെന്ന് പോലീസിൽ പരാതി നൽകിയ യുവതിയെ കള്ളക്കേസ് നൽകിയതിന് പോലീസ് അറസ്റ്റ് ചെയ്തു. ആറ്റിപ്ര ചിത്ര നഗറിൽ പുതുവൽ മണക്കാട് വീട്ടിൽ പ്രീതയാണ് ഒരാഴ്ച മുമ്പ് സുരേഷ് എന്ന യുവാവ് മർദിച്ചുവെന്നും കടന്നു പിടിച്ചുവെന്നും പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് സുരേഷിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. സ്ത്രീകൾക്കെതിരെയുള്ള അതിക്രമത്തിന് ഐ.പി.സി 354 പ്രകാരം കേസ് റജിസ്റ്റർ ചെയ്തു. എന്നാൽ ചോദ്യം ചെയ്യലിൽ സുരേഷ് കുറ്റം നിഷേധിച്ചു. യുവതിയുടെ വീടിന്റെ പരിസരത്ത് പോലീസ് അന്വേഷിച്ച് എത്തിയതോടെയാണ് യഥാർത്ഥ സംഭവം […]

സർക്കാർ ദുരിതാശ്വാസ സഹായം നൽകി; തുക ബാങ്ക് അടിച്ചുമാറ്റി

സ്വന്തം ലേഖകൻ റാന്നി: വെള്ളപ്പൊക്ക ദുരിതാശ്വാസ സഹായമായി സർക്കാർ ബാങ്ക് അക്കൗണ്ടിലിട്ട 10,000 രൂപ വായ്പ കുടിശിക ഇനത്തിൽ ബാങ്ക് പിടിച്ചെടുത്തു. പെരുമ്പുഴ സ്റ്റാൻഡിലെ ഓട്ടോറിക്ഷ ഡ്രൈവർ മുണ്ടപ്പുഴ പുത്തേട്ട് വി.കെ. സോമന്റെ ആനുകൂല്യമാണ് കാനറ ബാങ്കിന്റെ റാന്നി ശാഖ തട്ടിയെടുത്തത്. റാന്നി ബ്ലോക്ക് പഞ്ചായത്തിൽ നിന്ന് ഐഎവൈ പദ്ധതിയിൽ ഭവന നിർമാണത്തിനു സോമന് മൂന്നു ലക്ഷം രൂപ അനുവദിച്ചിരുന്നു. പണി പൂർത്തിയാക്കാൻ പണമില്ലാതെ വന്നപ്പോൾ മൂന്നു ലക്ഷം രൂപ ബാങ്കിൽ നിന്നു വായ്പയെടുത്തു. ഇതിൽ പകുതിയോളം രൂപ സോമൻ തിരിച്ചടച്ചു. കഴിഞ്ഞ മാസത്തെ […]

അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണനിൽ നിയമനം; ടി.പി സെൻകുമാർ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് കത്തയച്ചു

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ അംഗത്വം തിരികെ വേണമെന്നാവശ്യപ്പെട്ട് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് മുൻ ഡിജിപി ടി.പി സെൻകുമാറിന്റെ കത്തയച്ചു. നിലവിലെ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷമാണ് ടി.പി സെൻകുമാറിനെ പൊലീസ് മേധാവി സ്ഥാനത്ത് നിന്നും മാറ്റിയത്. അതിനു ശേഷം അദ്ദേഹം അവധിയിൽ കഴിയുന്ന കാലഘട്ടത്തിലാണ് ജുഡീഷ്യൽ പദവിയുള്ള അഡ്മിനിസ്ട്രേറ്റീവ് അംഗത്വത്തിലേക്ക് അപേക്ഷ സമർപ്പിക്കുന്നതും അദ്ദേഹത്തെ തെരഞ്ഞെടുക്കുന്നതും. എന്നാൽ, പൊലീസ് മേധാവി സ്ഥാനത്ത് നിന്നും വിരമിച്ച ശേഷം സെൻകുമാറിന് കേന്ദ്ര സർക്കർ നിയമനം നൽകാതെ തടഞ്ഞുവച്ചു. മുൻ ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി […]

ചരിത്ര വിധി: ഇന്ത്യയിൽ സ്വവർഗ ലൈംഗികത ഇനി ക്രിമിനൽ കുറ്റമല്ല; ഐ.പി.സി 377-ാം വകുപ്പ് സുപ്രീം കോടതി റദ്ദാക്കി

സ്വന്തം ലേഖകൻ ദില്ലി: ഉഭയകക്ഷി സമ്മത പ്രകാരമുള്ള സ്വവർഗ ലൈംഗികത ക്രിമിനൽ കുറ്റമല്ലെന്ന് സുപ്രീംകോടതി. ചരിത്ര വിധി പ്രഖ്യാപിച്ച് സുപ്രീം കോടതി. ജീവിക്കാനുള്ള സ്വാതന്ത്ര്യമാണ് പ്രധാനപ്പെട്ടതെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ആദ്യ വിധി പ്രസ്താവത്തിൽ പറഞ്ഞു. വൈവിധ്യത്തിൻറെ ശക്തിയെ മാനിക്കണം. ഐപിസി 377 ഏകപക്ഷീയവും യുക്തിരഹിതമാണെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഒരാളുടെ ലൈംഗികത എന്നത് ഭയത്തോടുകൂടി ആകരുത്. ഞാൻ എന്താണോ അത് തന്നെയാണ് ഞാൻ എന്ന രീതിയിൽ ജീവിക്കാൻ ഒരു വ്യക്തിയ്ക്ക് സാധിക്കണം. അതിന് ഭരണഘടനാപരമായ അവകാശമുണ്ട്. ഒരു ജീവിതത്തിൻറെ അർത്ഥം എന്നത് […]

വൈക്കം വിജയലക്ഷ്മി വിവാഹിതയാകുന്നു

സ്വന്തം ലേഖകൻ വൈക്കം: അനുഗ്രഹീത ഗായിക വൈക്കം വിജയലക്ഷ്മി വിവാഹിതയാകുന്നു. പാലാ പുലിയന്നൂർ കൊച്ചൊഴുകയിൽ നാരായണൻ നായരുടെയും ലൈലാ കുമാരിയുടെയും മകൻ എൻ. അനൂപാണ് വരൻ. വൈക്കം മഹാദേവക്ഷേത്രത്തിൽ വച്ച് ഒക്ടോബർ 22നാണ് വിവാഹം. മിമിക്രി കലാകാരനും ഇന്റീരിയർ ഡെക്കറേഷൻ കോട്രാക്ടറുമാണ് അനൂപ്. കലാരംഗത്തും സംഗീത രംഗത്തും അറിവും പരിചയവുമുള്ള അനൂപിനെ വിജയലക്ഷ്മിക്കും ഏറെ ഇഷ്ടമാണ്. സെല്ലുലോയ്ഡ്’ എന്ന മലയാള സിനിമയിലെ ‘കാറ്റേ കാറ്റേ നീ പൂക്കാ മരത്തിൽ പാട്ടും മൂളിവന്നു…’ എന്ന ഗാനത്തിലൂടെയാണ് മായാളികളുടെ മനസിലിടംപിടിച്ച ഗായികയാണ് വൈക്കം വിജയലക്ഷ്മി.