വീണ്ടും ഓർത്തഡോക്‌സ് സഭ പ്രതിക്കൂട്ടിൽ: കുറിച്ചിയിലെ വീട്ടമ്മയുടെ ദുരൂഹമരണം: ഭർത്താവിന്റെ മൊഴി വൈദികനെതിര്; വെള്ളിയാഴ്ച വൈദികനെ പൊലീസ് ചോദ്യം ചെയ്യും

വീണ്ടും ഓർത്തഡോക്‌സ് സഭ പ്രതിക്കൂട്ടിൽ: കുറിച്ചിയിലെ വീട്ടമ്മയുടെ ദുരൂഹമരണം: ഭർത്താവിന്റെ മൊഴി വൈദികനെതിര്; വെള്ളിയാഴ്ച വൈദികനെ പൊലീസ് ചോദ്യം ചെയ്യും

തേർഡ് ഐ ബ്യൂറോ

കോട്ടയം: കുറിച്ചി കുഴിമറ്റത്ത് വീടിനുള്ളിൽ വീട്ടമ്മ പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ വീട്ടമ്മയുടെ ഭർത്താവിന്റെ മൊഴി വൈദികന് എതിരെ. വീട്ടമ്മ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തതാണെന്നു സംശയിക്കുന്നുണ്ടെങ്കിലും, ഇവരും ഓർത്തഡോക്‌സ് സഭയിലെ വൈദികനും തമ്മിലുണ്ടായിരുന്ന അടുപ്പം ചൂണ്ടിക്കാട്ട് ഭർത്താവ് ചങ്ങനാശേരി ഡിവൈഎസ്പിയ്ക്കു മൊഴി നൽകിയതോടെ കേസ് വീണ്ടും ചൂടുപിടിച്ചത്. കുഴിമറ്റത്തെ ഓർത്തഡോക്‌സ് സഭാ വൈദികനു വീട്ടമ്മ രണ്ടു ലക്ഷം രൂപ കടം നൽകിയിരുന്നതയാണ് ഭർത്താവ് മൊഴി നൽകിയിരിക്കുന്നത്.
പനച്ചിക്കാട് കുഴിമറ്റം ബഥനി ആശ്രമത്തിനു സമീപം പുലിപ്രയിൽ റെജി പി.വർഗീസിന്റെ ഭാര്യ ഷൈനിയെ(47)യാണ് കഴിഞ്ഞ ദിവസം വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്നു പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഭർത്താവ് റെജി ഓർത്തഡോക്‌സ് സഭാ വൈദികനെതിരെ ചിങ്ങവനം എസ്.ഐ അനൂപ് സി.നായർക്കും, ഡിവൈ.എസ്.പി എസ്.സുരേഷ്‌കുമാറിനും മൊഴി നൽകിയത്.
എട്ടു മാസം മുൻപ് വൈദികൻ മരിച്ച ഷൈനിയുടെ കയ്യിൽ നിന്നും രണ്ടു
ലക്ഷത്തോളം രൂപ കടം വാങ്ങിയിരുന്നു. ഈ പണം ഉപയോഗിച്ച് വൈദകൻ കാർ വാങ്ങിയിരുന്നതായാണ് ഷൈനിയുടെ ഭർത്താവ് റെജി പറയുന്നത്. ഈ പണം ഷൈനിയ്ക്ക് വൈദികൻ തിരികെ നൽകുകയും ചെയ്തു. എന്നാൽ, ഇതറിഞ്ഞ ഭർത്താവ് റെജി വൈദികനുമായുള്ള ബന്ധത്തെ ചോദ്യം ചെയ്തു. തുടർന്നാണ് ഇവർ ആത്മഹത്യ ചെയ്തതെന്നാണ് അന്വേഷണ സംഘം നൽകുന്ന സൂചന. ഈ മൊഴി ലഭിച്ചതോടെയാണ് പൊലീസ് സംഘം വൈദികനെ വിളിച്ചു വരുത്തി ചോദ്യം ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്. ഇദ്ദേഹത്തിന്റെ മൊഴിയിലൂടെ കേസിൽ വ്യക്തതവരുത്താനാവുമെന്നാണ് സൂചന.
ഇതിനിടെ ഇവർ മുൻപും പല തവണ ആത്മഹത്യാ ശ്രമം നടത്തിയതായി പൊലീസ് സംഘം പറയുന്നു. ഭർത്താവുമായി വാക്കുതർക്കവും, വഴക്കുമുണ്ടായതിനെ തുടർന്നു ഇവർ പല തവണ ആത്മഹത്യാ ശ്രമം നടത്തിയിരുന്നതായാണ് പൊലീസ് പറയുന്നത്. വൈദികരുടെ പീഡന വാർത്താവിവാദത്തിനു പിന്നാലെ കുറിച്ചി കുഴിമറ്റത്തെ വീട്ടമ്മയുടെ ആത്മഹത്യാകേസിലും വൈദികൻ ആരോപണ വിധേയനായതോടെ സഭ വീട്ടും വെട്ടിലായി. വൈദികനെ ചോദ്യം ചെയ്യുന്നതോടെ കൂടുതൽ വ്യക്തത കേസിലുണ്ടാകുമെന്നാണ് സൂചന.