പിണറായിക്ക് മോദി വിരോധം മാത്രം ആഞ്ഞടിച്ച് രാജഗോപാൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: മോദി സർക്കാറിന് കേരളത്തോട് രാഷ്ട്രീയ വിരോധമാണെന്ന മുഖ്യമന്തി പിണറായി വിജയന്റെ പ്രസ്ഥാവന അടിസ്ഥാനമില്ലാത്തതെന്ന് ഒ രാജ ഗോ പാൽ എംഎൽഎ . പിണറായി വിജയന്റെ മോദി വിരോധം മാത്രമാണ് പ്രസ്താവനക്ക് പിന്നിലുള്ളത്. കേരളത്തോട് എന്തു വിരോധമാണ് കേന്ദ്ര സർക്കാർ കാട്ടിയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം . ദൽഹിയിൽ പാർട്ടി യോഗത്തിനു പോകുമ്പോഴൊക്കെ പ്രധാന മന്ത്രിയെ കയറി കണ്ടേക്കാം എന്നു കരുതുന്നതിന് പിന്നിൽ മറ്റ് പല ഉദ്ദേശ്യങ്ങളും കാണും . യാത്ര ഔദ്യോഗികമാക്കുന്നതു കൊണ്ട് ഗുണവും ഉണ്ടാകും.. പക്ഷേ അതിന് പ്രധാന മന്ത്രി […]

അയർക്കുന്നത്ത് കാണാതായ അർജന്റീന ആരാധകന്റെ മൃതദേഹം ഇല്ലിക്കലിൽ: ഡിനുവിന്റെ മൃതദേഹം കണ്ടെത്തിയത് മീനച്ചിലാറ്റിൽ

സ്വന്തം ലേഖകൻ കോട്ടയം: അയർക്കുന്നതു നിന്നും കാണാതായ അർജന്റീന ആരാധകൻ ഡിനുവിന്റെ മൃതദേഹം മീനച്ചിലാറ്റിൽ ഇല്ലിക്കൽ പാലത്തിനു സമീപത്തു നിന്നും കണ്ടെത്തി. ലോകകപ്പ് പ്രാഥമിക റൗണ്ട് മത്സരത്തിൽ ക്രോയേഷ്യയോടെ തോറ്റതിനെ തുടർന്നാണ് അർജന്റീന ആരാധകനായ അയർക്കുന്നം അമയന്നൂർ കൊറ്റത്തിൽ ചാണ്ടിയുടെ മകൻ ഡിനു(30)വിനെ കാണാതായത്. അർജന്റീന പരാജയപ്പെട്ട വിഷമത്തിൽ വീട്ടിൽ ആത്മഹത്യാക്കുറിപ്പ് എഴുതി വച്ച ശേഷം ഡിനുവിനെ കാണാതെയാകുകയയിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച രാത്രി നടന്ന പ്രാഥമിക റൗണ്ട് മത്സരത്തിനിടെയായിരുന്നു സംഭവം. ഈ മത്സരത്തിൽ ക്രൊയേഷ്യയോടെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് അർജന്റീന പരാജയപ്പെട്ടിരുന്നു. പുലർച്ചെ ഒന്നര […]

കോടിമത നാലുവരിപ്പാതയിൽ കാർ ഡിവൈഡറിലേക്ക് ഇടിച്ചു കയറി; യുവാവിന് പരിക്ക്: ഇപ്പോഴുണ്ടായ അപകട വീഡിയോ ഇവിടെ കാണാം

സ്വന്തം ലേഖകൻ കോട്ടയം: കോടിമത നാലുവരിപ്പാതയിൽ നിയന്ത്രണം വിട്ട ഹോണ്ട സിറ്റി കാർ ഡിവൈഡറിലേക്ക് ഇടിച്ചു കയറി ഡ്രൈവർക്ക് പരിക്കേറ്റു. ശനിയാഴ്ച രാത്രി പത്തരയോടെ വിൻസർ കാസിൽ ഹോട്ടലിനു മുന്നിലായിരുന്നു അപകടം. കോട്ടയം ഭാഗത്തു നിന്നും അമിത വേഗത്തിൽ എത്തിയ കാർ നിയന്ത്രണം വിട്ട് വലതു വശത്തെ ഡിവൈഡറിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ഡിവൈഡറിന്റെ മധ്യഭാഗത്ത് എത്തിയാണ് കാർ നിന്നത്. വിൻസർ കാസിലിനു മുന്നിലാണ് നാലുവരിപ്പാതയിലെ എക ഇടനാഴി ഉള്ളത് . അപകടം ഉണ്ടായപ്പോൾ ഇതു വഴി മറ്റു വാഹനങ്ങൾ കടന്നു വരാതിരുന്നത് വൻ ദുരന്തം ഒഴിവാക്കി. […]

കോടതിയും തട്ടിപ്പുകാർക്കൊപ്പം: നൂറു കോടി തട്ടിയെടുത്ത കുന്നത്തുകളത്തിൽ ഉടമയ്ക്ക് വീട്ടിൽ കഴിയാൻ കോടതി അനുമതി; നിക്ഷേപകർ വീണ്ടും വഞ്ചിക്കപ്പെട്ടു: ഇടപാടുകാരുടെ പരാതി പരിഹരിക്കാൻ റിസീവറെ നിയോഗിച്ച് കോടതി; ഇന്ന് നിക്ഷേപകരുടെ ആക്ഷൻ കൗൺസിൽ യോഗം

സ്വന്തം ലേഖകൻ കോട്ടയം: നിക്ഷേപകരെ വഞ്ചിച്ച് നൂറു കോടി രൂപയ്ക്കു മുകളിൽ തട്ടിയെടുത്ത കുന്നത്ത്കളത്തിൽ ഗ്രൂപ്പ് ഓഫ് കമ്പനിയുടെ ഉടമയ്ക്ക് കൈ അയച്ച് കോടതിയുടെ സഹായം. പാപ്പരാണെന്നു പ്രഖ്യാപിക്കുകയും, ആസ്ഥിയെല്ലാം കോടതിയ്ക്കു സമർപ്പിക്കുകയും ചെയ്ത കുന്നത്തുകളത്തിൽ ഗ്രൂപ്പ് എം.ഡി തെക്കുംഗോപരും കുന്നത്തുകളത്തിൽ ജിനോഭവനിൽ കെ.വി വിശ്വനാഥനും, ഭാര്യ രമണിയ്ക്കും സ്വന്തം വീട്ടിൽ തന്നെ കഴിയാനുള്ള അനുമതിയാണ് കോട്ടയം സബ് കോടതി അനുവദിച്ചത്. വിശ്വനാഥന്റെയും ഭാര്യയുടെയും തട്ടിപ്പിനു ഇരയായി ആയിരങ്ങൾ 100 കോടിയ്ക്കു മുകളിൽ നഷ്ടമായി വഴിയാധാരമായപ്പോഴാണ് ചിട്ടിതട്ടിപ്പുകാരനു കോടതി കാരുണ്യം വാരിക്കോരി നൽകിയിരിക്കുന്നത്. വിശ്വനാഥനും […]

അർജന്റീനക്കാരൻ ആറ്റിലില്ല; പിന്നെവിടെയെന്ന ചോദ്യവുമായി പൊലീസ്: നാട്ടു വിട്ടിരിക്കാമെന്ന സംശയത്തിൽ ബന്ധുക്കളും സുഹൃത്തുക്കളും; 48 മണിക്കൂർ ആറ്റിൽ തിരഞ്ഞിട്ടും ആളെ കണ്ടെത്താനായില്ല; ഡിനു മടങ്ങിവരുമോ..?

സ്വന്തം ലേഖകൻ കോട്ടയം: അർജന്റീനയുടെ തോൽവിയിൽ മനം നൊന്ത് ആത്മഹത്യാക്കുറിപ്പ് എഴുതിവച്ച് വീട് വിട്ട മെസിയുടെ ആരാധകൻ ആറ്റിൽചാടിയിട്ടില്ലെന്ന് ഉറപ്പിച്ച് പൊലീസ്. ഇയാൾക്കായി മീനച്ചിലാറ്റിൽ നടത്തുന്ന തിരച്ചിൽ 48 മണിക്കൂർ പിന്നിട്ടിട്ടും ആറ്റിൽ നിന്നും തെളിവുകളൊന്നും ലഭിക്കാതെ വന്നതോടെയാണ് പൊലീസ് അന്വേഷണം മറ്റൊരു ദിശയിലേയ്ക്കു മാറ്റുന്നത്. അയർക്കുന്നം അമയന്നൂർ കൊറ്റത്തിൽ ചാണ്ടിയുടെ മകൻ ഡിനു(30)വിനെയാണ് കഴിഞ്ഞ ദിവസം പുലർച്ചെ ഒന്നര മുതൽ വീട്ടിൽ നിന്നും കാണാതായത്. ഇയാളുടെ മുറിയിൽ നിന്നും ആത്മഹത്യാക്കുറിപ്പും ലഭിച്ചിരുന്നു. ഇതേ തുടർന്നാണ് പൊലീസ് ഡിനു ആത്മഹത്യ ചെയ്തതാണെന്ന നിഗമനത്തിൽ എത്തിച്ചേർന്നത്. […]

ജൂലൈ നാല് മുതൽ ഓട്ടോ ടാക്‌സി പണിമുടക്ക്

സ്വന്തം ലേഖകൻ കോട്ടയം: ഓട്ടോ ടാക്‌സി തൊഴിലാളികൾ ജൂലൈ നാല് മുതൽ അനിശ്ചിതകാലത്തേയ്ക്ക് പണിമുടക്ക് നടത്തുവാൻ തീരുമാനിച്ചു. ഓട്ടോ ടാക്‌സി നിരക്കുകൾ പുനർ നിർണയിക്കുക, ലീഗൽ മൊട്രോളജിയുടെ കൊള്ള അവസാനിപ്പിക്കുക, ഇൻഷ്വറൻസ് പ്രീമിയം വർദ്ധനവ് പിൻ വലിക്കുക, ഫിറ്റ്‌നസ് ടെക്റ്റ് വഴിയുടെ അധിക വർദ്ധനവ് പിൻവലിക്കുക, കള്ളടാക്‌സികളും, അനധികൃത ഓട്ടോറിക്ഷകളും ഒഴിവാക്കുക, ക്ഷേമനിധി കാലോചിതമായി പരിഷ്‌കരിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് പണിമുടക്ക്. പണിമുടക്കിന്റെ വിജയത്തിനായി സിഐടിയു ജില്ലാ കമ്മിറ്റി ഓഫീസിൽ ചേർന്ന സംയുക്തട്രേഡ് യൂണിയൻ കൺവെൻഷൻ സംസ്ഥാന പ്രസിഡന്റ് കെ എസ് സുനിൽകുമാർ ഉദ്ഘാടനം […]

മണർകാട് വി. മർത്തമറിയം യാക്കോബായ സുറിയാനി പള്ളിയുടെ വാർഷിക സമ്മേളനം ജൂൺ 24 ന്

സ്വന്തം ലേഖകൻ കോട്ടയം: മണർകാട് വി. മർത്തമറിയം യാക്കോബായ സുറിയാനി പള്ളിയുടെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന 16 സണ്ടേസ്‌കൂളുകളെ ഏകോപിച്ചുള്ള വാർഷിക സമ്മേളനം ജൂൺ 24 ഞായറാഴ്ച 2 പി.എം-ന് മണർകാട് പള്ളിയിൽ വെച്ച് നടത്തപ്പെടുന്നു. വികാരി വെരി. റവ. ഇ. ടി. കുര്യാക്കോസ് കോർഎപ്പിസ്‌കോപ്പാ ഇട്ട്യാടത്ത് അദ്ധ്യക്ഷത വഹിക്കും. അങ്കമാലി ഭദ്രാസനം മൂവാറ്റുപുഴ മേഖലാ മെത്രാപ്പോലീത്താ നി. വ. ദി. ശ്രീ. മാത്യൂസ് മോർ അന്തീമോസാണ് ഉദ്ഘാടനകർമ്മം നിർവഹിക്കുന്നത്. സമ്മേളനത്തിൽ കോട്ടയം ഭദ്രാസന ഡയറക്ടർ റവ. ഫാ. ജോസി ഏബ്രഹാം അട്ടച്ചിറ,  സെക്രട്ടറി ശ്രീ. […]

വൺ എം.പി – വൺ ഐഡിയ മത്സരം; വൈദ്യുതി വിതരണത്തിലെ നഷ്ടം ഒഴിവാക്കാനുള്ള ആശയത്തിന് ഒന്നാം സ്ഥാനം

സ്വന്തം ലേഖകൻ കോട്ടയം : ജോസ് കെ.മാണി എം.പിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘വൺ എം.പി-വൺ ഐഡിയ’ മത്സരത്തിൽ പാത്താമുട്ടം സെന്റ് ഗിറ്റ്സ് കോളേജിലെ ഇലക്ട്രിക് ആൻഡ് ഇലക്ട്രോണിക്സ് വിഭാഗത്തിലെ അൽത്താഫ് മുഹമ്മദ് നേതൃത്വം നൽകിയ ടീമിന് ഒന്നാം സ്ഥാനം ലഭിച്ചു. പാമ്പാടി ആർ.ഐ.ടിയിലെ വൈശാഖ് എസ്.കുമാർ നേതൃത്വം നൽകിയ ടീമിനാണ് രണ്ടാം സ്ഥാനം ലഭിച്ചത്. മെക്കാനിക്കൽ എൻജിനീയറിംഗ് വിദ്യാർത്ഥിയായ ഷോൺ ജോൺ പ്രതിനിധാനം ചെയ്ത സെന്റ് ഗിറ്റസ് കോളേജ് തന്നെയാണ് മൂന്നാം സ്ഥാനം കരസ്ഥമാക്കിയത്. മത്സരത്തിലെ ഒന്നാം സ്ഥാനക്കാർക്ക് രണ്ടരലക്ഷവും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയവർക്ക് […]

പിണറായിയിൽ പൂച്ചകളുടെ കാലും തലയും വെട്ടിമാറ്റിയ നിലയിൽ; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി

സ്വന്തം ലേഖകൻ പിണറായി: കാലും തലയും വെട്ടി മാറ്റിയ പൂച്ചകളുടെ മൃതദേഹം മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിനു സമീപം കണ്ടെത്തി. രഹസ്യാന്വേഷണ വിഭാഗവും പോലീസും അന്വേഷണം തുടങ്ങി. ഈ പ്രദേശത്ത് രണ്ട് ദിവസമായി കാലുകളും തലയും വെട്ടിമാറ്റിയ നിലയിൽ പൂച്ചകളുടെ ജഡങ്ങൾ കണ്ടെത്തിയത് ജനങ്ങളിൽ ഏറെ അസ്വസ്ഥത സൃഷ്ടിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിൽ നിന്ന് അരക്കിലോമീറ്റർ അകലയാണ് ദുരൂഹതയുയർത്തുന്ന തരത്തിലുള്ള പൂച്ചകളുടെ ജഡങ്ങൾ കണ്ടെത്തിയത്. പിണറായി ഓലയമ്പലം പെട്രോൾ പമ്പിന് സമീപത്ത് വെള്ളിയാഴ്ച രാവിലെ നാല് കാലുകൾ വെട്ടിമാറ്റിയ നിലയിലും, പിണറായി ആരോഗ്യ […]

ബാലഗോകുലം ജില്ലാ സമ്മേളനം ജൂൺ 24 ന്

സ്വന്തം ലേഖകൻ കോട്ടയം: ബാലഗോകുലം ജില്ലാ വാർഷിക സമ്മേളനം 2018 ജൂൺ 24 ഞായറാഴ്ച 9.30 മുതൽ പുതുപ്പള്ളി എസ്.എൻ.ഡി.പി ഹാളിൽ വച്ച് നടക്കുന്നു. പ്രസ്തുത സമ്മേളനം കോട്ടയം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ജോസ് ജോസഫ് ഉദ്ഘാടനം ചെയ്യും. രാഷ്ട്രീയ സ്വയം സേവക സംഘം കോട്ടയം വിഭാഗ് കാര്യവാഹ് ശ്രീ. പി. ആർ. സജീവ് മുഖ്യപ്രഭാഷണം നടത്തും. ബാലഗോകുലം സംസ്ഥാന നിർവ്വാഹക സമിതി അംഗം ശ്രീ. രാജേന്ദ്രൻ മാസ്റ്റർ, ഡോ. ഇ.പി. കൃഷ്ണൻ നമ്പൂതിരി, ശ്രീ. പി.സി ഗിരീഷ്‌കുമാർ തുടങ്ങിയവർ മാർഗ്ഗനിർദ്ദേശം നൽകും.