കേരള, മാവേലി എക്‌സ്പ്രസുകൾ ഇന്നുമുതൽ കൊച്ചുവേളിയിൽ നിന്ന്

സ്വന്തം ലേഖകൻ തിരുവനന്തപുരം: തിങ്കളാഴ്ച മുതൽ ഒക്‌ടോബർ പത്തുവരെ 16603/16604 മാവേലി എക്‌സ്പ്രസ്, 12625 /12626 കേരള എക്‌സ്പ്രസ് എന്നീ ട്രെയിനുകൾ കൊച്ചുവേളിയിൽ നിന്നാകും പുറപ്പെടുന്നതും മടക്കയാത്ര അവസാനിപ്പിക്കുന്നതും. മാവേലി എക്‌സ്പ്രസ് ഉൾപ്പെടെയുള്ള ട്രെയിനുകൾ കൊച്ചുവേളിയിൽനിന്ന് പുറപ്പെടുന്നത് യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടാകും. മലബാറിൽനിന്ന് ആർസിസി, ശ്രീചിത്ര, മെഡി ക്കൽ കോളേജ് തുടങ്ങി ആശുപത്രികളിലേക്ക് വരുന്ന രോഗികൾ വലയും. കൊച്ചുവേളിയിലെത്തിയാലും എട്ടുകിലോമീറ്റർ അകലെ നഗരത്തിലേക്ക് കൃത്യമായി വാഹനസൗകര്യമില്ലാത്തതിനാൽ ആശുപത്രികളിലും സർക്കാർ ഓഫീസുകളിലും എത്താൻ യാത്രക്കാർ വൈകും. തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഷനിലെ രണ്ടാം പ്ലാറ്റ്‌ഫോമിലെ ട്രാക്കിൽ നിർമാണ പ്രവർത്തനങ്ങൾ […]

യുവാവിന്റെ മൃതദേഹം ദുരൂഹസാഹചര്യത്തിൽ കിണറ്റിൽ

സ്വന്തം ലേഖകൻ പള്ളിക്കത്തോട് :പള്ളിക്കത്തോട് മുക്കാലിയിൽ യുവാവിന്റെ മൃതദേഹം ദുരൂഹസാഹചര്യത്തിൽ കിണറ്റിൽ കണ്ടെത്തി. മുക്കാലി ചക്കാംപുഴ വീട്ടിൽ അഭിൻ അജി ജെയിംസിന്റെ (21) മൃതുദേഹമാണ് വീടിനു സമീപമുള്ള കിണറ്റിൽ നിന്നും കണ്ടെത്തിയത്. രണ്ട് ദിവസമായി ഇദ്ദേഹത്തെ കാണ്മാനില്ലായിരുന്നതായി പരാതിയുണ്ടായിരുന്നു. പോലീസും, ഫയർ ഫോഴ്സും സംഭവസ്ഥലതെത്തി മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടത്തനായി മെഡിക്കൽ കോളജിലേക്ക് മാറ്റി.

ഫ്രാങ്കോ ബിഷപ്പ് അനാഥ പ്രേതത്തെപോലെ ഒഴുകി നടക്കുന്നു; നാടും സഭയും ആകെ നാറുന്നു

സ്വന്തം ലേഖകൻ കോട്ടയം: ഫ്രാങ്കോ ബിഷപ്പ് അനാഥ പ്രേതമാണെന്നും പുഴയിലൂടെ ഒഴുകി നടന്ന് നാടിനേയും സഭയേയും ആകെ നാറ്റിക്കുകയാണെന്നും കത്തോലിക്കാ സഭയിലെ മുതിർന്ന വൈദികൻ തേർഡ് ഐ ന്യൂസിനോട് പറഞ്ഞു. ഈ അനാഥ പ്രേതത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് അതിനേ നീക്കം ചെയ്യാൻ ആരുമില്ലേ എന്നും വൈദീകൻ ചോദിക്കുന്നു. ഇത് തന്നെയാണ് കത്തോലിക്കാ സഭയിലെ ഭൂരിപക്ഷം വൈദികരുടേയും സഭാ വിശ്വാസികളുടേയും ചോദ്യവും. ഒഴുകി നടന്ന് പുഴയും നാടും, സഭയും ആകെ നാറ്റിക്കുന്ന ആ പ്രേതമായാണ് ഫ്രാങ്കോയേവൈദികൻ കാണുന്നത്. ബിഷപ്പ് ഫ്രാങ്കോ ബലാൽസംഗം ചെയ്തുവെന്നതാണ് കേസ്. അദ്ദേഹം […]

നടൻ ക്യാപ്റ്റൻ രാജു അരങ്ങൊഴിഞ്ഞു

സ്വന്തം ലേഖകൻ കൊച്ചി: പരുക്കൻ വില്ലൻ റോളുകളിലൂടെ രംഗത്തെത്തി സ്വഭാവവേഷങ്ങളിലൂടെ മലയാളസിനിമയിൽ ഇടം നേടിയ ക്യാപ്റ്റൻ രാജു (68) അന്തരിച്ചു. കൊച്ചിയിലെ വസതിയിലായിരുന്നു അന്ത്യം. സംസ്‌കാരം പിന്നീട്. സംവിധായകൻ, സീരിയൽ നടൻ തുടങ്ങിയ നിലകളിലും പ്രേക്ഷകർക്കു പരിചിതനാണ്. മലയാളത്തിനു പുറമേ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നട, ഇംഗ്ലിഷ് ഭാഷകളിലായി അഞ്ഞൂറോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. പത്തനംതിട്ട ജില്ലയിലെ ഓമല്ലൂർ സ്വദേശിയായ രാജു പട്ടാളസേവനത്തിനു ശേഷമാണു ചലച്ചിത്രരംഗത്തെത്തിയത്. 1981ൽ പുറത്തിറങ്ങിയ ‘രക്തം’ ആദ്യ ചിത്രം. രതിലയം, ആവനാഴി, ആഗസ്റ്റ് ഒന്ന്, നാടോടിക്കാറ്റ്, കാബൂളിവാല, സിഐഡി മൂസ, പഴശ്ശിരാജ, […]

സംവിധായകനും നടനുമായ സോഹന്‍ സീനുലാലിനെതിരേ മമ്മൂട്ടി ആരാധകരുടെ പൊങ്കാല

സ്വന്തം ലേഖകൻ കൊച്ചി: നടനും സംവിധായകനുമായ സോഹന്‍ സീനുലാലിനെതിരേ മമ്മൂട്ടി ആരാധകരുടെ ഫേസ്ബുക്ക് പൊങ്കാല. മമ്മൂട്ടിക്കൊപ്പം സോഹന്‍ നിരവധി ചിത്രങ്ങളില്‍ സഹകരിച്ചിരുന്നു. ഈ ചിത്രങ്ങളെല്ലാം ബോക്‌സ് ഓഫീസില്‍ തകര്‍ന്നതും പുതിയ ചിത്രങ്ങളില്‍ തന്റെ ഇടപെടല്‍ മമ്മൂട്ടിക്കു വേണ്ടി വര്‍ദ്ധിപ്പിച്ചതുമാണ് ഇപ്പോള്‍ ആരാധകരുടെ കട്ടക്കലിപ്പിനു കാരണമായത്. ‘ഡബിള്‍സ്’ എന്ന ചിത്രമാണ് സോഹന്‍ മമ്മൂട്ടിയെ നായകനാക്കി മുന്‍പ് സംവിധാനം ചെയ്തത്. മമ്മൂട്ടി ചിത്രങ്ങളില്‍ സോഹന്റെ അന്യായമായ ഇടപെടലുകള്‍ക്കെതിരേ മുന്‍പ് ഫാന്‍സ് അസോസിയേഷന്‍ രംഗത്തു വന്നിരുന്നു. മമ്മൂട്ടിയെ നിയന്ത്രിക്കുന്നതു സോഹനാണെന്ന് സിനിമാ കേന്ദ്രങ്ങളിലും വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ ഇദ്ദേഹത്തിന്റെ ഇടപെടല്‍ […]

ഫെയ്സ് ബുക്ക് കൂട്ടായ്മ നന്മ നിറച്ചു: സുമയ്ക്ക് വീടൊരുങ്ങുന്നു

സ്വന്തം ലേഖകൻ കുറിച്ചി : പഞ്ചായത്തിൽ ഇത്തിത്താനത്ത് സുമ സോമന്റെ കുടുംബത്തിന് കോട്ടയം ഫേസ്ബുക്ക് കൂട്ടായ്മയിലെ അംഗങ്ങളുടെ പരിശ്രമത്താൽ ഭവനം എന്ന സ്വപ്നം പൂവണിയുകയാണ്. വിധവയും നിരാലംബയുമാായ സുമക്ക് സ്വന്ത്തമായി ചലച്ചിറ തോട്ടുപുറത്ത് ഒരു സെന്റ് ഭൂമി മാത്രമാണ് ഉള്ളത്. ഇവിടെ ഒറ്റമുറി ഷെഢിലാണ് കുടുംബം താമസിച്ചിരുന്നത്.ഒരു മകൻ മാത്രമുള്ള സുമയുടെ ദുരിത ജീവിതം തിരിച്ചറിഞ്ഞ് കോട്ടയം കൂട്ടായ്‌മയുടെ അംഗങ്ങളും അഡ്മിൻ പാനലും കൂടി ആലോചിച്ചു ഒരു വീട് നിർമ്മിച്ച് നൽകാൻ തയ്യാറാവുകയായിന്നു. കോട്ടയത്തിൻെറ് ഉന്നമനത്തിനായി സാമൂഹിക സേവനം, അറിവും  സൗഹൃദവും പങ്കു വയ്ക്കുക എന്നീ […]

സഞ്ചയനം ഞായറാഴ്ച

അയ്മനം: കഴിഞ്ഞ ദിവസം നിര്യാതനായ ചെമ്പകശേരി സി.പി ഐസക്ക് (71) ന്റെ സഞ്ചയനം സെപ്റ്റംബർ പതിനാറ് ഞായറാഴ്ച വീട്ടുവളപ്പിൽ നടക്കും. ഭാര്യ ഓമന. മക്കൾ – ഐ.സജികുമാർ (എ.എസ്.ഐ ഓഫ് പൊലീസ് കോട്ടയം ഈസ്റ്റ്), സിനികുമാരി. മരുക്കമൾ – ഗിരീഷ് കുമാർ, ശ്രീജ സജികുമാർ.

നീതി നടപ്പാകും വരെ ഞങ്ങളുണ്ട് കൂടെ ; ഐക്യദാർഢ്യവുമായി വൈദികർ സമരപ്പന്തലിൽ

സ്വന്തം ലേഖകൻ കൊച്ചി: ബിഷപ്പിനെതിരായ ബലാത്സംഗ പരാതിയിൽ കന്യസ്ത്രീയ്ക്ക് നീതി നടപ്പാക്കണമെന്ന ആവശ്യവുമായി സാരം നടത്തുന്ന കന്യസ്ത്രീകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് എറണാകുളം – അങ്കമാലി അതിരൂപതയിലെ വൈദികർ സമരപ്പന്തലിലെത്തി. പരാതിക്കാരിയായ സഹോദരി നീതിയ്ക്കായി പല തലങ്ങളിൽ മുട്ടി. എന്നാൽ സഭ അവർക്ക് നീതി നൽകിയില്ല . അധികൃതർ മനസ്സ് വെച്ചിരുന്നുവെങ്കിൽ സഭാതലങ്ങളിൽ പരിഹരിക്കപ്പെടേണ്ട വിഷയമായിരുന്നു ഇത് കെസിബിസി അടക്കമുള്ള നേതൃത്വങ്ങൾ തള്ളി പറഞ്ഞത് ശരിയായില്ല. ഈ വിഷയത്തിൽ അധികൃതർ പുലർത്തുന്ന മൗനം വലുതാണ്. ഞങ്ങൾക്ക് ഈ സഹോദരിമാർ നീതിയ്ക്കായി നടത്തുന്ന സമരത്തെ കണ്ടില്ലെന്നു […]

ട്രോളന്മാർക്കെതിരെ ആഞ്ഞടിച്ച് മല്ലിക സുകുമാരൻ

സ്വന്തം ലേഖകൻ കൊച്ചി: ഒരു ലംബോർഗിനി കാറിന്റെ പേരിൽ തന്നെ ട്രോളിയ ട്രോളന്മാർക്കെതിരെ ആഞ്ഞടിച്ച് മല്ലിക സുകുമാരൻ. കേരളത്തിൽ തൊഴിലില്ലായ്മ ഇത്രത്തോളം രൂക്ഷമാണെന്നറിഞ്ഞത് ട്രോളുകൾ കണ്ട ശേഷമാണെന്നായിരുന്നു മല്ലികാ സുകുമാരന്റെ പ്രതികരണം. ഞാൻ കഴിവതും ഇതിനൊന്നും പ്രതികരിക്കാൻ പോകാറില്ല. കേരളത്തിലെ തൊഴിലില്ലായ്മ ഇത്രത്തോളം രൂക്ഷമാണെന്ന് ബോധ്യപ്പെട്ടത് ഈ ട്രോളുകൾ കണ്ട ശേഷമാണ്. ഇനി അതിലൂടെ കുറച്ചു പേർക്ക് സന്തോഷം ലഭിക്കുന്നുണ്ടെങ്കിൽ അങ്ങനെയാകട്ടെ. പരിഹസിക്കുന്നവരോട് എനിക്ക് പറയാനുള്ളത് അവരുടെ നിലപാടിൽ സത്യസന്ധത വേണമെന്നാണ്. ഒന്നുകിൽ ശുദ്ധമായ നർമമായിരിക്കണം. അല്ലെങ്കിൽ കാമ്പുള്ള വിമർശനങ്ങളായിരിക്കണം.സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ വരുന്ന […]

ബിഷപ്പിനെ അറസ്റ്റ് ചെയ്യാൻ സത്യവാങ്മൂലത്തിലെ വിവരങ്ങൾ മാത്രം മതി: ജസ്റ്റിസ് കെമാൽ പാഷ

സ്വന്തം ലേഖകൻ തിരുവനന്തപുരം: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റു ചെയ്യാൻ പൊലീസിനു ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലെ വിവരങ്ങൾ മാത്രം മതിയെന്നു ജസ്റ്റിസ് ബി.കെമാൽ പാഷ. സത്യവാങ്മൂലത്തിൽ ബിഷപ്പിനെതിരെ തെളിവുകൾ നിരത്തിയ പൊലീസിനുമേൽ സർക്കാരിന്റെ സമ്മർദമുണ്ടെന്നു വ്യക്തമാണ്. സാധാരണക്കാരനായിരുന്നെങ്കിൽ നേരത്തെ പിടികൂടുമായിരുന്നുവെന്നും കെമാൽ പാഷ പറഞ്ഞു. ജലന്ധർ ബിഷപ്പിന്റെ അറസ്റ്റ് നടക്കാത്തത് പൊലീസും ബിഷപ്പും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടു മൂലമാണെന്ന് നേരത്തെ കൊച്ചിയിൽ ജോയിന്റ് ക്രിസ്ത്യൻ കൗൺസിലിന്റെ സമരവേദി സന്ദർശിച്ച ശേഷം കെമാൽ പാഷ പറഞ്ഞിരുന്നു. ബിഷപ്പിനെ മെഡിക്കൽ പരിശോധനയ്ക്കു വിധേയനാക്കാത്തത് […]