വിശ്വാസങ്ങളേയും ആചാരങ്ങളേയും തല്ലിത്തകർത്ത് പിണറായി സർക്കാർ. സന്നിധാനത്തെ ശയന പ്രദക്ഷിണവും വിലക്കി. ശയന പ്രദക്ഷിണം വഴിപാടായി നേർന്നവർ കണ്ണീരോടെ മടങ്ങുന്നു

സ്വന്തം ലേഖകൻ സന്നിധാനം: ശബരിമലയിൽ ഭക്തരെ പിണറായി സർക്കാർ വേട്ടയാടുന്ന ഒരു കാഴ്ചയാണ് കാണാൻ കഴിയുന്നത്. സന്നിധാനത്തും മറ്റും സുരക്ഷ ശക്തമാക്കുന്നതിനോടൊപ്പം ഭക്തരുടെ അവകാശങ്ങളെ അടിച്ചമർത്തുന്ന ഒരു കാഴ്ചയാണ് അവിടെ കാണാൻ കഴിയുന്നത്. പിണറായി സർക്കാർ ശബരിമലയിൽ ശയന പ്രദക്ഷിണവും വിലക്കി. ശനിയാഴ്ച രാത്രിയാണ് സോപാനത്തിന് ചുറ്റും ശയന പ്രദക്ഷിണം നടത്തിയവരെ പൂർത്തിയാക്കാൻ അനുവദിക്കാതെ പോലീസ് എഴുന്നേൽപ്പിച്ച് വിട്ടത്. ആചാരത്തോടെ ശയന പ്രദക്ഷിണം നടത്താനെത്തിയ ഭക്തരെ അത് പൂർത്തിയാക്കൻ പോലീസ് അനുവദിച്ചില്ല. ഒരു പ്രദക്ഷിണം പൂർത്തിയാക്കുന്നതിന് മുമ്പേ പ്രദക്ഷിണം തടഞ്ഞു. പ്രദക്ഷിണത്തിലുണ്ടായിരുന്നവരെ പോലീസ് ബലം […]

ശബരിമല ദർശനത്തിന് ആറ് യുവതികൾ കൊച്ചിയിലെത്തിയതായി രഹസ്യ വിവരം

സ്വന്തം ലേഖകൻ കൊച്ചി: സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ശബരിമലയിൽ ദർശനം നടത്താൻ ആറ് യുവതികൾ കൊച്ചിയിലെത്തിയതായി സൂചന. തിങ്കളാഴ്ച പുലർച്ചെ നാല് മണിയോടെയാണ് മലബാർ മേഖലയിൽ നിന്നുള്ള യുവതികൾ കൊച്ചിയിൽ എത്തിയതെന്നാണ് റിപ്പോർട്ട്. ട്രെയിൻ മാർഗം എത്തിയ ഇവർ രഹസ്യ കേന്ദ്രത്തിലാണെന്നും ഇവരെ കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് അറിയാമെന്നും റിപ്പോർട്ടുണ്ട്. വടക്കൻ കേരളത്തിൽ നിന്നുള്ള യുവതികളെന്നാണ് സൂചന. ഇവർക്ക് ഏതെങ്കിലും സംഘടനയുമായി ബന്ധമുണ്ടോയെന്നുള്ള കാര്യങ്ങൾ വ്യക്തമല്ല. ഇവർ നിലയ്ക്കൽ എത്തിയാൽ പൊലീസ് സഹായങ്ങൾ ലഭിക്കുമെന്നാണ് വിവരം. നിലയ്ക്കൽ വരെ ഇവർ സ്വന്തം നിലയിൽ എത്തണമെന്നാണ് […]

ശബരിമല: കടുത്ത പൊലീസ് നിയന്ത്രണത്തിൽ ആയിരങ്ങൾ മുഴുപ്പട്ടിണിയിൽ

സ്വന്തം ലേഖകൻ പമ്പ: അയ്യപ്പൻമാരെ ശ്വാസം മുട്ടിക്കുന്ന പൊലീസ് നിയന്ത്രണം ശബരിമല തീർത്ഥാടനത്തെ ആശ്രയിക്കുന്ന ആയിരക്കണക്കിന് തൊഴിലാളികളെ പട്ടിണിയിലാക്കി. ഹോട്ടലുകൾ ജോലിക്കാരെ കുറച്ചു. ചുമട്ടുകാർക്കും ഡോളിക്കാർക്കും പണി കിട്ടുന്നില്ല. അറുപത് ട്രാക്ടറുകളിൽ പകുതി പോലും പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് പോകുന്നില്ല. പൊരി, തുണിക്കടകളിൽ തീർത്ഥാടകർ എത്തുന്നില്ല. പണിയില്ലാത്തതിനാൽ മുൻവർഷങ്ങളിലെ തൊഴിലാളികൾ പലരുമെത്തിയില്ല. വന്നവർ കടത്തിണ്ണകളിൽ കഴിയുന്നു. വാഹനങ്ങൾക്ക് പാസും തീർത്ഥാടകർക്ക് തിരിച്ചറിയൽ കാർഡും നിർബന്ധമാക്കിയതും സംഘർഷാവസ്ഥയും കാരണം ഭക്തരുടെ വരവ് കുറഞ്ഞു. അത് വ്യാപാരികൾക്ക് തിരിച്ചടിയായി. മലയാളി ഭക്തർ പമ്പയിലും സന്നിധാനത്തും തങ്ങി വഴിപാട് […]

ശബരിമല; ബി.ജെ.പി. വിചാരിച്ചാൽ ഒറ്റദിവസം കൊണ്ട് തീർക്കാവുന്ന പ്രശ്‌നം ; സുധാകരൻ

സ്വന്തം ലേഖകൻ തൃശൂർ: ശബരിമലയിൽ ബി.ജെ.പി മൂന്നാംകിട രാഷ്ട്രീയമാണ് കളിക്കുന്നതെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കെ സുധാകരൻ. അന്തസും ആഭിജാത്യവുമുണ്ടെങ്കിൽ ബി.ജെ.പിക്ക് ഒരുദിവസം കൊണ്ട് തീർക്കാവുന്ന വിഷയമാണ് ഇങ്ങനെ കത്തിച്ച് നിറുത്തുന്നതെന്നും സുധാകരൻ ആരോപിച്ചു. എല്ലാ അധികാരവും ബി.ജെപി.യുടെ കൈയിലുണ്ട്. അവർക്ക് ഒരു ഓർഡിനൻസ് പോരെ ഇത് തീർക്കാൻ. അതൊന്നും ചെയ്യാതെ അയ്യപ്പ ഭക്തരുടെ വിശ്വാസത്തെ ചൂഷണം ചെയ്ത് രാഷ്ട്രീയം കളിക്കുകയാണ് ബി.ജെ.പിയെന്ന് സുധാകരൻ പറഞ്ഞു. ശബരിമലയിലേക്ക് താൻ പോകും. എന്നാൽ ഏത് രീതിയിൽ പോകുമെന്ന് തീരുമാനിച്ചിട്ടില്ല. കോൺഗ്രസ് അധികാരത്തിലെത്തിയാൽ ശബരിമല വിഷയത്തിൽ നിയമ […]

സന്നിധാനത്ത് അർദ്ധരാത്രിയിൽ നടന്ന പൊലീസ് നടപടി; ഡി.ജി.പി. വിശദീകരണം തേടി

സ്വന്തം ലേഖകൻ ശബരിമല : സന്നിധാനത്തു ഞായറാഴ്ച രാത്രിയിൽ നടന്ന ഭക്തരുടെ നാമജപപ്രതിഷേധവും തുടർന്നുണ്ടായ അറസ്റ്റുമായി ബന്ധപ്പെട്ട് ഡിജിപി വിശദീകരണം തേടി. ഐജി വിജയ സാഖറെ, സന്നിധാനം പോലീസ് സ്പെഷ്യൽ ഓഫീസർ പ്രതീഷ് ചന്ദ്രൻ എന്നിവർക്ക് ഡിജിപി നോട്ടിസ് നൽകി. ഇത്രയും സംഘർഷമുണ്ടായിട്ടും എന്തുകൊണ്ട് സ്ഥലം സന്ദർശിച്ചില്ലെന്ന് വിശദീകരണം നൽകാനാണ് ഐജി വിജയ് സാഖറെയോട് ആവശ്യപ്പെട്ടിരിക്കുന്നത്. അതിനിടെ മരക്കൂട്ടത്തെ പോലീസ് സ്പെഷ്യൽ ഓഫീസർ കന്റോൺമെന്റ് എസിപി സുദർശനെയും അവിടെനിന്നു മാറ്റി. ഹിന്ദു സംഘടനകളുടെ നേതാക്കൾ സന്നിധാനത്തേക്ക് എത്തുന്നത് പരിശോധിക്കാതെ കടത്തിവിട്ടു എന്നതാണ് സുദർശനെതിരെയുള്ള ആരോപണം.

144 പ്രഖ്യാപിക്കാനുള്ള സ്ഥലമല്ല ശബരിമലയെന്നും കേന്ദ്ര ഇടപെടൽ ഉണ്ടാകുമെന്നും കണ്ണന്താനം

സ്വന്തം ലേഖകൻ ശബരിമല: കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനം സന്നിധാനത്തേക്ക്. നിലയ്ക്കലിൽ എത്തിയ കണ്ണന്താനം തന്റെ സന്ദർശനത്തിന്റെ ഉദ്ദേശവും മാധ്യമങ്ങളോട് വ്യക്തമാക്കി. 144 പ്രഖ്യാപിക്കാനുള്ള സ്ഥലമല്ല ശബരിമലയെന്നും സന്നിധാനത്തെ പൊലീസ് യുദ്ധക്കളമാക്കി മാറ്റിയെന്നും അയ്യപ്പ ഭക്തരോട് കാട്ടുന്നത് ക്രൂരതയാണെന്നും കണ്ണന്താനം അഭിപ്രായപ്പെട്ടു. കേന്ദ്ര ഇടപെടൽ ഉണ്ടാകുമെന്നും കണ്ണന്താനം കൂട്ടിച്ചേർത്തു. താൻ സന്നിധാനത്ത് എത്തുന്നത് കേന്ദ്ര സഹമന്ത്രി എന്ന നിലയിലാണെന്നും. പ്രളയക്കെടുതിക്ക് പിന്നാലെ ഇവിടെയുണ്ടായ നാശനഷ്ടങ്ങളും മറ്റും വിലയിരുത്തുന്നതിന് കൂടിയാണ് അദ്ദേഹം സന്ദർശനം നടത്തുന്നതെന്നും സൂചനയുണ്ട്.സന്നിധാനത്ത് ദർശനം നടത്താൻ തീരുമാനിച്ച ഹിന്ദു ഐക്യ വേദി നേതാവ് […]

ശബരിമലയിൽ പ്രതിഷേധവുമായി മലയാളി അയ്യപ്പന്മാർ; പ്രശ്നങ്ങളൊന്നുമില്ലാതെ അന്യ സംസ്ഥാന തീർത്ഥാടകർ: എല്ലാം സ്വാമിയ്ക്ക് വേണ്ടിയെന്ന് പ്രതിഷേധക്കാർ: അറസ്റ്റിലായത് 25 പ്രതിഷേധക്കാർ

തേർഡ് ഐ ബ്യൂറോ സന്നിധാനം: സന്നിധാനത്ത് വലിയ നടപ്പന്തലിൽ മലയാളി അയ്യപ്പന്മാർ വൻ പ്രതിഷേധം ഉയർത്തുമ്പോൾ, പതിവിലും സുഖമായി ദർശനം നടത്തി വഴിപാട് കഴിച്ച് വിരിവച്ച് വിശ്രമിക്കുകയാണ് ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള അയ്യപ്പഭക്തർ. ഇവരെല്ലാവരും മാളികപ്പുറത്തിന് സമീപം വിരിവച്ച് വിശ്രമത്തിലായിരുന്നു. ചിലരാവട്ടെ സന്നിധാനത്തെ നാമജപ പ്രതിഷേധം കണ്ട് അമ്പരന്ന ചിലർ അൽപ സമയം നാമജപ പ്രതിഷേധം കണ്ട് നിൽക്കുകയായിരുന്നു. സന്നിധാനത്ത് ഞായറാഴ്‌ച രാത്രി പത്തരയോടെയാണ് സന്നിധാനത്ത് പ്രതിഷേധവുമായി ഒരു വിഭാഗം അയ്യപ്പഭക്തർ രംഗത്ത് എത്തിയത്. സംഘ പരിവാർ പ്രവർത്തകരുടെ നേതൃത്വത്തിൽ നൂറിൽ താഴെ മലയാളി […]

സന്നിധാനത്ത് നാമജപ പ്രതിഷേധവുമായി അയ്യപ്പൻമാർ: പൊലീസ് നിയന്ത്രണങ്ങൾ നീക്കണമെന്ന് ആവശ്യം; പൊലീസിനെ അമ്പരപ്പിച്ച് നാമജപം; നടന്നത് സംഘപരിവാർ പരീക്ഷണം; പ്രതിഷേധത്തിന് നേതൃത്വം നൽകിയവരെ അറസ്റ്റ് ചെയ്യുന്നു

സ്വന്തം ലേഖകൻ സന്നിധാനത്ത്: ശബരിമലയിൽ പൊലീസ് ഏർപ്പെടുത്തിയ സുരക്ഷാ ക്രമീകരണങ്ങളിൽ പ്രതിഷേധിച്ച് അയ്യപ്പഭക്തരുടെ നേതൃത്വത്തിൽ സന്നിധാനത്ത് നാമജപ സത്യാഗ്രഹം. എന്നാൽ തങ്ങൾ നടത്തുന്നത് നാമജപ സത്യാഗ്രഹമല്ല, മറിച്ച് ഭജനയാണെന്നാണ് നാമജപം നടത്തുന്ന അയ്യപ്പഭക്തരുടെ വാദം. ഹരിവരാസനം ചൊല്ലി നട അടച്ചതോടെ വലിയ നടപ്പന്തലിൽ നടത്തിയ നാമജപ പ്രതിഷേധം അവർ അവസാനിപ്പിച്ചു. എന്നാൽ , പതിനഞ്ച് മിനിറ്റോളം വലിയ നടപ്പന്തലിൽ നാമജപ പ്രതിഷേധം നടത്തിയത് സംഘപരിവാറിന്റെ പരീക്ഷണ നാടകമായിരുന്നു എന്നാണ് ലഭിക്കുന്ന സൂചന. ഇതേ തുടർന്ന് പ്രതിഷേധക്കാരെ സന്നിധാനത്ത് നിന്നും ഒഴിപ്പിക്കാനുള്ള നീക്കം പൊലീസ് ആരംഭിച്ചിട്ടുണ്ട്. […]

താഴത്തങ്ങാടിയിൽ ആവേശം തുഴയെറിഞ്ഞു; നടുഭാഗം ചുണ്ടൻ ജലരാജാവ്

സ്വന്തം ലേഖകൻ കോട്ടയം : നെഹ്റു ട്രോഫിക്ക് ശേഷം ജെയിംസ് കുട്ടിയ്ക്ക് വീണ്ടും ജലരാജാവിന്റെ കിരീടം. താഴത്തങ്ങാടിയിൽ മീനച്ചിലാറ്റിൽ നടന്ന ഗെയില്‍ കോട്ടയം മത്സരവള്ളംകളിയിൽ ജെയിംസുകുട്ടി ജേക്കബ് ക്യാപ്റ്റനായ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ നടുഭാഗം ചുണ്ടന്‍ ജലരാജാക്കന്മാരായി. മുട്ടേല്‍ തങ്കച്ചന്‍ ക്യാപ്റ്റനായി യുബിസി കൈനകരി തുഴഞ്ഞ കാരിച്ചാലിനെയാണ് നടുഭാഗം പരാജയപ്പെടുത്തിയത്. ചുണ്ടന്‍ വള്ളങ്ങളുടെ ലൂസേഴ്‌സ് ഫൈനലില്‍ കുമരകം ടൗണ്‍ ബോട്ട് ക്ലബ്ബ് തുഴഞ്ഞ ജവഹര്‍ തായങ്കരിയെ എന്‍സിഡിസി ബോട്ട് ക്ലബ്ബ് തുഴഞ്ഞ ചമ്പക്കുളം പരാജയപ്പെടുത്തി. 5 വള്ളങ്ങള്‍ മാറ്റുരച്ച വെപ്പ് ഒന്നാം ഗ്രേഡ് മത്സരത്തില്‍ […]

ആളില്ലാതെ പതിനെട്ടാം പടി: നടപ്പന്തലും സന്നിധാനവും ഒഴിഞ്ഞ് കിടക്കുന്നു: അപ്പവും അരവണനയും വാങ്ങാൻ ആളില്ല; അപ്പവും അരവണയും കെട്ടിക്കിടക്കുന്നു: വരുമാന നഷ്ടം ഭയന്ന് ദേവസ്വം ബോർഡ്

സ്വന്തം ലേഖകൻ ശബരിമല: വിവാദങ്ങളിൽ കുടുങ്ങി കുഴപ്പത്തിലായ ശബരിമലയിൽ എത്തുന്ന ഭക്തരുടെ എണ്ണത്തിൽ വൻ കുറവ്. ചരിത്രത്തിൽ ആദ്യമായി സന്നിധാനത്ത് ആളില്ലാതെ, പതിനെട്ടാംപടിയ്ക്ക് മുന്നിൽ ക്യൂവില്ലാതെ ശബരിമല. വലിയനടപ്പന്തലും പമ്പയും എരുമേലിയും എല്ലാം ആളില്ലാത്ത അവസ്ഥയിലാണ്. പതിനയ്യായിരം പൊലീസുകാരെയും വൻ ആയുധശേഖരവും എല്ലാം ഒരുക്കി കാത്തു നിൽക്കുന്ന ശബരിമലയിൽ പക്ഷേ, പതിവ് പോലെ അയ്യപ്പൻമാർ എത്തുന്നില്ല. വൃശ്ചികത്തിലെ ആദ്യ ഞായറാഴ്ചയായിട്ടു പോലും സന്നിധാനത്ത് കാര്യമായ തിരക്കില്ല. പതിനായിരങ്ങൾ ഓരോ മണിക്കൂറിലും കടന്നു പോകുന്ന എരുമേലിയിൽ, പേട്ടതുള്ളാൻ പോലും ആളില്ല. റോഡുകളെല്ലാം വിജനമായ അവസ്ഥ..! സന്നിധാനത്തെയും […]