ശബരിമലയിൽ പ്രതിഷേധവുമായി മലയാളി അയ്യപ്പന്മാർ; പ്രശ്നങ്ങളൊന്നുമില്ലാതെ അന്യ സംസ്ഥാന തീർത്ഥാടകർ: എല്ലാം സ്വാമിയ്ക്ക് വേണ്ടിയെന്ന് പ്രതിഷേധക്കാർ: അറസ്റ്റിലായത് 25 പ്രതിഷേധക്കാർ

ശബരിമലയിൽ പ്രതിഷേധവുമായി മലയാളി അയ്യപ്പന്മാർ; പ്രശ്നങ്ങളൊന്നുമില്ലാതെ അന്യ സംസ്ഥാന തീർത്ഥാടകർ: എല്ലാം സ്വാമിയ്ക്ക് വേണ്ടിയെന്ന് പ്രതിഷേധക്കാർ: അറസ്റ്റിലായത് 25 പ്രതിഷേധക്കാർ

തേർഡ് ഐ ബ്യൂറോ

സന്നിധാനം: സന്നിധാനത്ത് വലിയ നടപ്പന്തലിൽ മലയാളി അയ്യപ്പന്മാർ വൻ പ്രതിഷേധം ഉയർത്തുമ്പോൾ, പതിവിലും സുഖമായി ദർശനം നടത്തി വഴിപാട് കഴിച്ച് വിരിവച്ച് വിശ്രമിക്കുകയാണ് ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള അയ്യപ്പഭക്തർ. ഇവരെല്ലാവരും മാളികപ്പുറത്തിന് സമീപം വിരിവച്ച് വിശ്രമത്തിലായിരുന്നു. ചിലരാവട്ടെ സന്നിധാനത്തെ നാമജപ പ്രതിഷേധം കണ്ട് അമ്പരന്ന ചിലർ അൽപ സമയം നാമജപ പ്രതിഷേധം കണ്ട് നിൽക്കുകയായിരുന്നു.
സന്നിധാനത്ത് ഞായറാഴ്‌ച രാത്രി പത്തരയോടെയാണ് സന്നിധാനത്ത് പ്രതിഷേധവുമായി ഒരു വിഭാഗം അയ്യപ്പഭക്തർ രംഗത്ത് എത്തിയത്. സംഘ പരിവാർ പ്രവർത്തകരുടെ നേതൃത്വത്തിൽ നൂറിൽ താഴെ മലയാളി അയ്യപ്പ ഭക്തർ പ്രതിഷേധ നാമജപവുമായി എത്തുകയായിരുന്നു. തുടർന്നാണ് പൊലീസ് അറസ്റ്റിലേയ്ക്ക് കടന്നത്. നൂറോളം ഭക്തരായ പ്രവർത്തകരാണ് ശരണം വിളിച്ച് രംഗത്ത് എത്തിയത്.
ഇത്തരത്തിൽ പ്രതിഷേധം പ്രകടിപ്പിച്ച 25 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. ഇതിനിടെ സംഘർഷത്തിനിടെ ഒരു അയ്യപ്പ ഭക്തന് പരിക്കേൽക്കുകയും ചെയ്തു.
എന്നാൽ , ഈ സംഭവങ്ങൾ എല്ലാം ഉണ്ടാകുമ്പോൾ പതിനായിരത്തോളം ഇതര സംസ്ഥാന അയ്യപ്പഭക്തർ സന്നിധാനത്തും മാളികപ്പുറത്തുമായി ഉണ്ടായിരുന്നു. എന്നാൽ ഇവരുടെ അടുത്തെത്തി തിരിച്ചറിയൽ രേഖ പരിശോധിച്ച് പൊലീസ് സംഘം , നെയ്യഭിഷേകം നടത്താനുള്ള ഭക്തരോടും ഇവരുടെ സംഘത്തോടും സന്നിധാനത്ത് തുടരാൻ അനുവദിക്കുകയായിരുന്നു. എന്നാൽ ,മലയാളികളാണ് നിരോധനാജ്ഞ ലംഘിച്ച് സമരം നടത്തിയത്.