ശബരിമല ദർശനത്തിന് ആറ് യുവതികൾ കൊച്ചിയിലെത്തിയതായി രഹസ്യ വിവരം

ശബരിമല ദർശനത്തിന് ആറ് യുവതികൾ കൊച്ചിയിലെത്തിയതായി രഹസ്യ വിവരം

സ്വന്തം ലേഖകൻ

കൊച്ചി: സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ശബരിമലയിൽ ദർശനം നടത്താൻ ആറ് യുവതികൾ കൊച്ചിയിലെത്തിയതായി സൂചന. തിങ്കളാഴ്ച പുലർച്ചെ നാല് മണിയോടെയാണ് മലബാർ മേഖലയിൽ നിന്നുള്ള യുവതികൾ കൊച്ചിയിൽ എത്തിയതെന്നാണ് റിപ്പോർട്ട്. ട്രെയിൻ മാർഗം എത്തിയ ഇവർ രഹസ്യ കേന്ദ്രത്തിലാണെന്നും ഇവരെ കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് അറിയാമെന്നും റിപ്പോർട്ടുണ്ട്.

വടക്കൻ കേരളത്തിൽ നിന്നുള്ള യുവതികളെന്നാണ് സൂചന. ഇവർക്ക് ഏതെങ്കിലും സംഘടനയുമായി ബന്ധമുണ്ടോയെന്നുള്ള കാര്യങ്ങൾ വ്യക്തമല്ല. ഇവർ നിലയ്ക്കൽ എത്തിയാൽ പൊലീസ് സഹായങ്ങൾ ലഭിക്കുമെന്നാണ് വിവരം. നിലയ്ക്കൽ വരെ ഇവർ സ്വന്തം നിലയിൽ എത്തണമെന്നാണ് പൊലീസ് നിലപാട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി വന്നതിന് പിന്നാലെ ആറ് യുവതികൾ ദർശനത്തിനായി എത്തിയിരുന്നു. എന്നാൽ പ്രതിഷേധത്തെ തുടർന്ന് ഇവർക്കാർക്കും ദർശനം നടത്താൻ സാധിച്ചിരുന്നില്ല. അതേസമയം, മണ്ഡല മകരവിളക്ക് ഉത്സവത്തിന് ശബരിമലയിലെത്താൻ ഓൺലൈൻവഴി എണ്ണൂറോളം യുവതികൾ ബുക്ക് ചെയ്തിട്ടുണ്ട്. ആന്ധ്രയിൽ നിന്നാണ് കൂടുതൽ യുവതികൾ ദർശന സമയം ബുക്ക് ചെയ്തിരിക്കുന്നത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് പുറമേ ഡൽഹിയിൽ നിന്നും കൊൽക്കത്തയിൽ നിന്നും യുവതികൾ തിരിച്ചറിയൽ രേഖകൾ നൽകി ബുക്കിംഗ് ഓൺലൈൻ നടത്തിയിട്ടുണ്ട്.