തിക്കുറിശ്ശി ഫൗണ്ടേഷൻ പുരസ്‌കാരം അജയ് തുണ്ടത്തിലിന്

സ്വന്തം ലേഖകൻ തിരുവനന്തപുരം: തിക്കുറശ്ശി ഫൗണ്ടേഷന്റെ ചലച്ചിത്ര പി.ആർ.ഒ പുരസ്‌ക്കാരം പ്രമുഖ ചലച്ചിത്ര പ്രവർത്തകൻ അജയ് തുണ്ടത്തിലിന് ലഭിച്ചു. ഒക്ടോബർ 14- ന് വൈകിട്ട് 5 മണിക്ക് തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിൽ വെച്ച് മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻ അവാർഡ് വിതരണം ചെയ്യും. സിനിമാ പി.ആർ.ഒ വിഭാഗത്തിൽ കഴിഞ്ഞ ഒരു വർഷത്തെ സമഗ്ര സംഭാവനയ്ക്കാണ് അജയ് തുണ്ടത്തലിനെ അവാർഡിന്  അർഹനാക്കിയത്.

ദേവസ്വം മന്ത്രിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു

സ്വന്തം ലേഖകൻ കുറിച്ചി :ശബരിമല യുവതി പ്രവേശനത്തിന് സാഹചര്യം ഒരുക്കിയത് കമ്മ്യൂണിസ്റ്റ് മന്ത്രി സഭ. ഇതിൽ പ്രതിഷേധിച്ച് ദേവസ്വം മന്ത്രിയുടെ കോലം കത്തിച്ചു. ബിജെപി കുറിച്ചി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. കുറിച്ചി ബിജെപി പ്രസിഡൻറ് കുഞ്ഞുമോൻ ഉതിക്കൽ അദ്ധ്യക്ഷത വഹിച്ചു.സുപ്രീംകോടതി വിധിയിലൂടെ യുവതി പ്രവേശനം ശബരിമലയിൽ സാദ്ധ്യമാക്കുന്നതിൽ കമ്മ്യൂണിസ്റ്റുകളുടെ തിടുക്കം വിശ്വാസ സമൂഹം തിരിച്ചറിഞ്ഞു കഴിഞ്ഞു. കമ്മ്യൂണിസ്റ്റുകൾ എന്നും വിശ്വാസികൾക്ക് എതിരായിരുന്നു. മതത്തിനും രാഷ്ട്രീയത്തിനും അതീതമായ ശബരിമല എന്ന വികാരത്തിൽ കമ്മ്യൂണിസ്റ്റുകൾ പരാജയപ്പെടും. പ്രതിഷേധംം ഉദ്ഘാടനം ചെയ്തു കൊണ്ട് നിയോജക മണ്ഡലം ജനറൽ […]

ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾ വിശ്വാസികൾ നിലനിർത്തണം ;ജസ്റ്റിസ് കെമാൽ പാഷ

സ്വന്തം ലേഖകൻ പരവൂർ: ശബരിമല ക്ഷേത്രത്തിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാരങ്ങളും അനുഷ്ഠാനങ്ങളും വിശ്വാസികൾ അതേപടി നിലനിർത്തുകതന്നെ ചെയ്യുമെന്ന് ജസ്റ്റിസ് കെമാൽ പാഷ. ഭൂതക്കുളം ധർമശാസ്താക്ഷേത്രത്തിൽ ബുധനാഴ്ച നവരാത്രി സംഗീതോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിക്കുന്നതിനിടയിലായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ചിലരുടെ സങ്കുചിത ചിന്തയാണ് കേസിന് അടിസ്ഥാനം. ഇത്തരം വിഷയങ്ങൾ കോടതിയുടെ മുന്നിലെത്തേണ്ടതല്ല. കോടതിയുടെ മുന്നിലെത്തുമ്പോൾ ഇത് ഭരണഘടനാവിഷയമായി മാറും. ശബരിമല ക്ഷേത്രപ്രവേശനവിഷയം അവകാശമായല്ല ആചാരമായാണ് കാണേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചാത്തന്നൂർ താലൂക്ക് എൻ.എസ്.എസ്. കരയോഗ യൂണിയൻ പ്രസിഡന്റ് വി.മോഹൻദാസ് ഉണ്ണിത്താൻ അനുഗ്രഹപ്രഭാഷണം നടത്തി.

‘ഒടുക്കത്തെ ഈ കളികൂടെ നീ ഒന്നു കാണൂ’; ഒടിയൻ വരുന്നു

സ്വന്തം ലേഖകൻ കൊച്ചി: മോഹൻലാൽ നായകനായെത്തുന്ന ബിഗ് ബഡ്ജറ്റ്‌ ചിത്രം ‘ഒടിയന്റെ’ ഔദ്യോഗിക ട്രെയിലർ പുറത്തിറങ്ങി. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ മോഹൻലാൽ തന്നെയാണ് ട്രെയിലർ പുറത്തുവിട്ടത്. കിടിലൻ ആക്ഷൻ രംഗങ്ങളുമായാണ് ട്രെയിലർ പുറത്തിറക്കിയിരിക്കുന്നത്. ചിത്രത്തിലെ മോഹൻലാലിന്റെ വ്യത്യസ്ത വേഷപ്പകർച്ചകൾ നേരത്തെ ശ്രദ്ധയാകർഷിച്ചിരുന്നു. വി എ ശ്രീകുമാർ മേനോനാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ സംവിധായകൻ. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ഒടിയൻ നിർമ്മിക്കുന്നത്. ഹരികൃഷ്ണനാണ് ചിത്രത്തിനായി തിരക്കഥയൊരുക്കിയിരിക്കുന്നത്. പ്രകാശ് രാജ്, മഞ്ജു വാര്യർ, ഇന്നസെന്റ്, സിദ്ദിഖ്, നന്ദു, തുടങ്ങി വൻ താരനിര തന്നെ […]

ശ്രീലക്ഷ്മി ജഗതിയുടെ മകൾ തന്നെ; പി സി ജോർജ്ജ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: മലയാളത്തിന്റെ അഭിനയ സാമ്രാട്ട് ജഗതി ശ്രീകുമാർ വാഹനാപകടത്തിന് ശേഷം സിനിമയിലേക്ക് തിരിച്ച് വന്നിട്ടില്ലെങ്കിലും ഒരിക്കൽ അദ്ദേഹം സിനിമയിലേയ്ക്ക് തിരിച്ച് വരുമെന്നാണ് എല്ലാവരുടെയും പ്രതീക്ഷ. എന്നാൽ ജഗതി ഇനി മടങ്ങി വരുമെന്ന് പ്രതീക്ഷിക്കേണ്ടെന്ന് വ്യക്തമാക്കിയിരിക്കുകയാണ് പിസി ജോർജ്ജ്. ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിലാണ് പി സി ജഗതിയെ കുറിച്ചുള്ള കാര്യങ്ങൾ വെളിപ്പെടുത്തിയത്. ജഗതിയുടെ മകൾ പാർവ്വതിയെ വിവാഹം കഴിച്ച ഷോൺ പിസിയുടെ മകനാണ്. ‘അപകടത്തിന് ശേഷം ജഗതിയുടെ ഒരുവശം തളർന്ന് പോയിട്ടുണ്ട്. ഇപ്പോഴും അത് ശരിയായിട്ടില്ല. സംസാരിക്കാനും തുടങ്ങിയിട്ടില്ല. അതുകൊണ്ട് […]

അലുമിനിയം കലത്തിൽ കുടുങ്ങിയ രണ്ട് വയസ്സുകാരിയെ അഗ്നിരക്ഷാസേന രക്ഷിച്ചു

സ്വന്തം ലേഖകൻ പൂവാർ: അലൂമിനിയം കലത്തിൽ കുടുങ്ങിയ രണ്ടുവയസ്സുകാരിയെ അഗ്നിരക്ഷാസേന രക്ഷിച്ചു. തിരുപുറം തേജസ് ഭവനിൽ വിനോദിന്റെ മകൾ ഇവാനിയയാണ് കളിക്കിടെ വീട്ടിനുള്ളിലെ കലത്തിനുള്ളിൽ കുടുങ്ങിയത്. കുട്ടിയുടെ നിലവിളികേട്ട് വീട്ടുകാർ നോക്കുമ്പോാൾ അരയോളം ഭാഗം കലത്തിൽ അകപ്പെട്ടിരിക്കുകയായിരുന്നു. വീട്ടുകാർ ആവുന്നത്ര ശ്രമിച്ചെങ്കിലും കുട്ടിയെ പുറത്തെടുക്കാൻ കഴിഞ്ഞില്ല. തുടർന്ന് പൂവാർ ഫയർ സ്റ്റേഷനിലെത്തിക്കുകയും അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ വിപിൻലാൽ നായകത്തിന്റെ നേതൃത്വത്തിൽ ഫയർമാൻമാരായ രതീഷ്‌കുമാർ, അനിൽകുമാർ, അനീഷ്, ഹോംഗാർഡുമാരായ സെൽവകുമാർ, ജയകുമാർ തുടങ്ങിയവർചേർന്ന് കലംമുറിച്ച് കുട്ടിയെ രക്ഷപ്പെടുത്തി.

തറയിൽ വീണാൽ സ്ത്രീകൾ അരിക്കും: വീണില്ലെങ്കിൽ പാർട്ടി അരിക്കും; ദേവസ്വം ബോർഡ് പ്രസിഡന്റ് അന്തിയുറങ്ങുന്നത് ഓഫീസിൽ

സ്വന്തം ലേഖകൻ പത്തനംതിട്ട: തറയിൽ വീണാൽ സ്ത്രീകൾ അരിക്കും ഇല്ലെങ്കിൽ പാർട്ടി അരിക്കുമെന്ന് ഭയന്ന് പുറത്തിറങ്ങാൻപോലും കഴിയാത്ത അവസ്ഥയിലാണു ദേവസ്വം ബോർഡ് പ്രസിഡന്റും അംഗങ്ങളും. പത്തനംതിട്ടയിലെ വസതിയിലേക്കു യുവമോർച്ച മാർച്ച് നടത്തിയതിനേത്തുടർന്ന് പ്രസിഡന്റ് എ. പത്മകുമാർ അന്തിയുറങ്ങിയത് ബോർഡ് ഓഫീസിലാണ്. ഭക്തരുടെ അവകാശം സംരക്ഷിക്കാത്ത ബോർഡും പ്രസിഡന്റും വേണ്ടെന്നാണ് ജനങ്ങളുടെ അഭിപ്രായം. അതേസമയം ബോർഡിന്റെ ഭരണം സ്തംഭിച്ച അവസ്ഥയാണ്. ശബരിമല മണ്ഡലതീർഥാടനം ആരംഭിക്കാൻ അഞ്ചാഴ്ച മാത്രം ശേഷിക്കേ, മുന്നൊരുക്കങ്ങൾ താളംതെറ്റി. സുപ്രീം കോടതി വിധിപ്രകാരം യുവതികൾ ദർശനത്തിനെത്തിയാൽ എല്ലാ സൗകര്യവുമൊരുക്കുമെന്ന് ആണയിടുമ്പോൾ പുരുഷതീർഥാടകർക്കു പോലുമുള്ള സൗകര്യങ്ങൾ […]

സ്ഥാനക്കയറ്റം ഇല്ലാതെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാർ

സ്വന്തം ലേഖകൻ തിരുവനന്തപുരം: സ്ഥാനക്കയറ്റം ഇല്ലാതെ സംസ്ഥാന ആരോഗ്യവകുപ്പിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ. 20 വർഷത്തിലധികം സർവീസുള്ള തൊള്ളായിരത്തോളം പേരാണ് വകുപ്പിന്റെ അനാസ്ഥമൂലം സ്ഥാനക്കയറ്റം ലഭിക്കാതെ വലയുന്നത്. 300 തസ്തിക ഒഴിവുണ്ടെങ്കിലും കേരളത്തിനു പുറത്തു പഠിച്ചിറങ്ങിയവരാണെന്ന കാരണം കാണിച്ചാണ് ആരോഗ്യ വകുപ്പ് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരുടെ സ്ഥാനക്കയറ്റം തടയുന്നത്. 1995 മുതൽ 2000 വരെ നിയമിതരായ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർക്കാണ് സ്ഥാനക്കയറ്റം കിട്ടാക്കനിടയാകുന്നത്. ഇവരോടൊപ്പവും അതിനുശേഷവും സർവീസിലെത്തിയ നിരവധിപേർ സ്ഥാനക്കയറ്റം നേടി മുന്നോട്ടു പോയി. കഴിഞ്ഞമാസം 29 ന് പുറത്തിറങ്ങിയ ആരോഗ്യ വകുപ്പിന്റെ ഉത്തരവിലും […]

ടാറ്റയുടെ ഹാരിയർ വരുന്നു

സ്വന്തം ലേഖകൻ ന്യൂഡൽഹി: ഇന്ത്യ ഓട്ടോ എക്സ്‌പോയിൽ പ്രദർശിപ്പിക്കപ്പെട്ട എസ്.യു.വി.യുടെ സാങ്കൽപ്പിക വാഹനം പ്രാവർത്തികമാക്കുന്നതിന് മുമ്പ് അതിന്റെ സാങ്കേതിക വിവരങ്ങൾ കമ്പനി പുറത്തുവിട്ടുകൊണ്ടിരിക്കുകയാണ്. ആഗോള എസ്.യു.വി.യായ റേഞ്ച് റോവറിൽനിന്ന് കടമെടുത്ത സാങ്കേതികതയാണ് ഹാരിയറിനെ വ്യത്യസ്തമാക്കുന്നത്. ഹാരിയറിലെ എൻജിൻ വിവരങ്ങളാണ് ടാറ്റ ഇപ്പോൾ പ്രസിദ്ധപ്പെടുത്തിയത്. തങ്ങളുടെ പുതിയ എൻജിനായ 2.0 ലിറ്റർ ക്രയോടെക് ഡീസൽ എൻജിനാണ് ഹാരിയറിന് ശക്തിയേകുക. ആഗോളതലത്തിലുള്ള സ്റ്റാൻഡേർഡുകൾ ഒത്തുചേരുന്നതാണ് തങ്ങളുടെ പുതിയ എൻജിനെന്നാണ് ടാറ്റ വ്യക്തമാക്കുന്നത്. കുറഞ്ഞ കാർബൺ നിർഗമനം ഉറപ്പുനൽകുന്നതാണ് ഈ ഫോർ സിലിൻഡർ എൻജിൻ. ടാറ്റയുടെ മൾട്ടി ഡ്രൈവ് […]

പത്മവ്യൂഹത്തിലെ അഭിമന്യു ചിത്രീകരണം ആരംഭിച്ചു; അഭിമന്യുവിന്റെ കഥ സിനിമയാക്കുമ്പോൾ

സ്വന്തം ലേഖകൻ കൊച്ചി: കലാലയ രാഷ്ട്രീയത്തിനിടെ ജീവൻ വെടിഞ്ഞ അഭിമന്യുവിന്റെ ജീവിതം ആധാരമാക്കി തൃശൂർ ശ്രീ കേരളവർമ്മ കോളേജിൽ ‘പത്മവ്യൂഹത്തിലെ അഭിമന്യു’ എന്ന ചലചിത്രത്തിന്റെ ചിത്രീകരണത്തിന് തുടക്കം കുറിച്ചു. മുൻ എസ്എഫ്ഐ നേതാവും ജീവിച്ചിരിക്കുന്ന കലാലയ രക്തസാക്ഷിയുമായ സൈമൺ ബ്രിട്ടോ സ്വിച്ച്ഓൺ നിർവഹിച്ചു. ലോകത്തെ മാറ്റിമറിക്കുന്ന നിശ്ചയദാർഢ്യവുമായി ഉരുകി തിളക്കുന്ന തീയായിരുന്നു തന്റെ സഹായിയും സഹചാരിയുമായിരുന്ന അഭിമന്യുവെന്ന് ബ്രിട്ടോ അനുസ്മരിച്ചു. കലാലയ രാഷ്ട്രീയത്തിന് നിരോധനങ്ങൾ തീർക്കുന്ന തീക്ഷ്ണകാലത്ത് ഭാവിയിൽ ഒരു ക്യാമ്പസ് എങ്ങനെയായിരിക്കണമെന്ന് അടയാളപ്പെടുത്തിയാണ് അഭിമന്യു കടന്നുപോയത്. അഭിമന്യുവിനെ കുറിച്ചുള്ള ചലചിത്രം അണിയറ പ്രവർത്തകരും […]