സന്നിധാനത്ത് അർദ്ധരാത്രിയിൽ നടന്ന പൊലീസ് നടപടി; ഡി.ജി.പി. വിശദീകരണം തേടി
സ്വന്തം ലേഖകൻ
ശബരിമല : സന്നിധാനത്തു ഞായറാഴ്ച രാത്രിയിൽ നടന്ന ഭക്തരുടെ നാമജപപ്രതിഷേധവും തുടർന്നുണ്ടായ അറസ്റ്റുമായി ബന്ധപ്പെട്ട് ഡിജിപി വിശദീകരണം തേടി. ഐജി വിജയ സാഖറെ, സന്നിധാനം പോലീസ് സ്പെഷ്യൽ ഓഫീസർ പ്രതീഷ് ചന്ദ്രൻ എന്നിവർക്ക് ഡിജിപി നോട്ടിസ് നൽകി. ഇത്രയും സംഘർഷമുണ്ടായിട്ടും എന്തുകൊണ്ട് സ്ഥലം സന്ദർശിച്ചില്ലെന്ന് വിശദീകരണം നൽകാനാണ് ഐജി വിജയ് സാഖറെയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
അതിനിടെ മരക്കൂട്ടത്തെ പോലീസ് സ്പെഷ്യൽ ഓഫീസർ കന്റോൺമെന്റ് എസിപി സുദർശനെയും അവിടെനിന്നു മാറ്റി. ഹിന്ദു സംഘടനകളുടെ നേതാക്കൾ സന്നിധാനത്തേക്ക് എത്തുന്നത് പരിശോധിക്കാതെ കടത്തിവിട്ടു എന്നതാണ് സുദർശനെതിരെയുള്ള ആരോപണം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0