ശബരിമല; ബി.ജെ.പി. വിചാരിച്ചാൽ ഒറ്റദിവസം കൊണ്ട് തീർക്കാവുന്ന പ്രശ്‌നം ; സുധാകരൻ

ശബരിമല; ബി.ജെ.പി. വിചാരിച്ചാൽ ഒറ്റദിവസം കൊണ്ട് തീർക്കാവുന്ന പ്രശ്‌നം ; സുധാകരൻ

സ്വന്തം ലേഖകൻ

തൃശൂർ: ശബരിമലയിൽ ബി.ജെ.പി മൂന്നാംകിട രാഷ്ട്രീയമാണ് കളിക്കുന്നതെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കെ സുധാകരൻ. അന്തസും ആഭിജാത്യവുമുണ്ടെങ്കിൽ ബി.ജെ.പിക്ക് ഒരുദിവസം കൊണ്ട് തീർക്കാവുന്ന വിഷയമാണ് ഇങ്ങനെ കത്തിച്ച് നിറുത്തുന്നതെന്നും സുധാകരൻ ആരോപിച്ചു.

എല്ലാ അധികാരവും ബി.ജെപി.യുടെ കൈയിലുണ്ട്. അവർക്ക് ഒരു ഓർഡിനൻസ് പോരെ ഇത് തീർക്കാൻ. അതൊന്നും ചെയ്യാതെ അയ്യപ്പ ഭക്തരുടെ വിശ്വാസത്തെ ചൂഷണം ചെയ്ത് രാഷ്ട്രീയം കളിക്കുകയാണ് ബി.ജെ.പിയെന്ന് സുധാകരൻ പറഞ്ഞു. ശബരിമലയിലേക്ക് താൻ പോകും. എന്നാൽ ഏത് രീതിയിൽ പോകുമെന്ന് തീരുമാനിച്ചിട്ടില്ല. കോൺഗ്രസ് അധികാരത്തിലെത്തിയാൽ ശബരിമല വിഷയത്തിൽ നിയമ നിർമാണം നടത്തുമെന്നും തൃശൂരിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group