പാലായിലെ ‘ഫൈവ് സ്റ്റാർ’ ബാർ ഉടമ എക്സൈസ് പിടിയിൽ; ഒരു പെഗ് വിറ്റിരുന്നത് നൂറ് രൂപയ്ക്ക്: സ്വന്തമായി ബാർ നടത്തിയിരുന്നയാൾ എക്‌സൈസ് പിടിയിൽ
തേർഡ് ഐ ബ്യൂറോ പാലാ: സർക്കാർ അംഗീകാരമില്ലാതെ, യാതൊരു വിധ ലൈസൻസുമില്ലാതെ ബിവറേജിൽ ക്യൂ നിന്നു വാങ്ങുന്ന മദ്യക്കുപ്പിയിൽ നിന്നും പെഗ് ഊറ്റി നൽകി ബാർ നടത്തിയിരുന്ന പ്രതി പാലായിൽ പിടിയിൽ. പാലായിൽ ഫൈവ് സ്റ്റാർ ബാർ നടത്തിയിരുന്നയാളെയാണ് എക്‌സൈസ് സംഘം പിടികൂടിയത്. ഒരു പെഗിന് നൂറ് രൂപ നിരക്കിലാണ് ഇയാൾ വിൽപ്പന നടത്തിയത്. പാലാ നീലൂരിൽ നടത്തിയിരുന്ന സമാന്തര ബാറാണ് എക്‌സൈസ് സംഘം പൂട്ടിച്ചത്. പാലാ എക്‌സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ ബി ആനന്ദരാജും സംഘവും നടത്തിയ പരിശോധനയിലാണ് സമാന്തര ബാർ […]