വിഴിഞ്ഞത്തെ യുവതിയുടെ ആത്മഹത്യ: പീഡനം മൂലമെന്നു കണ്ടെത്തി ക്രൈംബ്രാഞ്ച്; ഭർത്താവ് അറസ്റ്റിൽ
തേർഡ് ഐ ബ്യൂറോ
തിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീധന പീഡനവും നിരന്തരമായ മരണങ്ങളും നടക്കുന്നതിനിടെ വിഴിഞ്ഞത്തും എത്തിയ ഞെട്ടിക്കുന്ന വാർത്തയിൽ നടപടി. വിഴിഞ്ഞത് അർച്ചനയെന്ന യുവതി ജീവനൊടുക്കിയ സംഭവത്തിലാണ് ഇപ്പോൾ ഭർത്താവിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരിക്കുന്നത്.
വിഴിഞ്ഞത്ത് അർച്ചനയെന്ന യുവതി ആത്മഹത്യ ചെയ്ത സംഭവത്തിലാണ് ഇവരുടെ ഭർത്താവ് സുരേഷിനെ ക്രൈംബ്രാഞ്ച് അറസ്റ്റ്‌ചെയ്തത്. ഗാർഹിക പീഡനത്തിലും ആത്മഹത്യ പ്രേരണക്കുമാണ് അറസ്റ്റ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സുരേഷിന്റെ നിരന്തരമായി പീഡനത്തെ തുടർന്നാണ് അർച്ചനെ ആത്മഹത്യ ചെയ്തതെന്ന് മാതാപിതാക്കൾ ആരോപിച്ചിരുന്നു.
നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് മൂന്ന് ദിവസം മുമ്ബ് സുരേഷിനെ വിഴിഞ്ഞം പൊലീസ് കസ്റ്റഡിലെടുത്തെങ്കിലും വിട്ടയച്ചിരുന്നു. അന്വേഷണം ലോക്കൽ പൊലീസിൽ നിന്നും ജില്ലാ ക്രൈംബ്രാഞ്ചിലേക്ക് മാറ്റിയതിന് പിന്നാലെയാണ് അറസ്റ്റ്.
Third Eye News Live
0