play-sharp-fill
പാലായിലെ ‘ഫൈവ് സ്റ്റാർ’ ബാർ ഉടമ എക്സൈസ് പിടിയിൽ;  ഒരു പെഗ് വിറ്റിരുന്നത് നൂറ് രൂപയ്ക്ക്: സ്വന്തമായി ബാർ നടത്തിയിരുന്നയാൾ എക്‌സൈസ് പിടിയിൽ

പാലായിലെ ‘ഫൈവ് സ്റ്റാർ’ ബാർ ഉടമ എക്സൈസ് പിടിയിൽ; ഒരു പെഗ് വിറ്റിരുന്നത് നൂറ് രൂപയ്ക്ക്: സ്വന്തമായി ബാർ നടത്തിയിരുന്നയാൾ എക്‌സൈസ് പിടിയിൽ

തേർഡ് ഐ ബ്യൂറോ

പാലാ: സർക്കാർ അംഗീകാരമില്ലാതെ, യാതൊരു വിധ ലൈസൻസുമില്ലാതെ ബിവറേജിൽ ക്യൂ നിന്നു വാങ്ങുന്ന മദ്യക്കുപ്പിയിൽ നിന്നും പെഗ് ഊറ്റി നൽകി ബാർ നടത്തിയിരുന്ന പ്രതി പാലായിൽ പിടിയിൽ. പാലായിൽ ഫൈവ് സ്റ്റാർ ബാർ നടത്തിയിരുന്നയാളെയാണ് എക്‌സൈസ് സംഘം പിടികൂടിയത്. ഒരു പെഗിന് നൂറ് രൂപ നിരക്കിലാണ് ഇയാൾ വിൽപ്പന നടത്തിയത്.

പാലാ നീലൂരിൽ നടത്തിയിരുന്ന സമാന്തര ബാറാണ് എക്‌സൈസ് സംഘം പൂട്ടിച്ചത്. പാലാ എക്‌സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ ബി ആനന്ദരാജും സംഘവും നടത്തിയ പരിശോധനയിലാണ് സമാന്തര ബാർ അടച്ചു പൂട്ടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മീനച്ചിൽ കടനാട് വല്യാത്ത് വീട്ടിൽ വർക്കി ജോസഫാ(കുട്ടിച്ചൻ – 58)ണ് ലൈൻസില്ലാതെ വീട്ടിൽ തന്നെ അനധികൃത മദ്യവിൽപ്പന നടത്തിയിരുന്നത്.

ഇയാൾ വിൽപന ലക്ഷ്യമാക്കി കൈവശം കരുതിയ 1.450ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും എക്‌സൈസ് സംഘം പിടിച്ചെടുത്തു.

ഒരു പെഗ്ഗിന് 100 രൂപ നിരക്കിൽ ആയിരുന്നു മദ്യം വിറ്റു കൊണ്ടിരുന്നത്. എക്‌സൈസ് പാർട്ടി ചെല്ലുമ്പോൾ ഇയാൾ രാമപുരം പല്ലാട്ട് വീട്ടിൽ സാജൻ.വി.തോമസിന് മദ്യം ഊറ്റി നൽകുകയായിരുന്നു. സാജനെതിരെയും കേസെടുത്തിട്ടുണ്ട്.

കുട്ടിച്ചന്റെ പക്കൽ നിന്നും മദ്യം വിറ്റ വകയിൽ ലഭിച്ച 9750 രൂപയും കണ്ടെത്തി. അന്വേഷണ സംഘത്തിൽ സിവിൽ എക്‌സൈസ് ഓഫിസർ മാരായ ടോബിൻ അലക്‌സ് , ഷെബിൻ ടി മാർക്കോസ്, പ്രണവ് വിജയ് , ഡ്രൈവർ സന്തോഷ് കുമാർ ടി.ജി. എന്നിവരും ഉണ്ടായിരുന്നു.