play-sharp-fill
സ്പീക്കറുടെ പേരിൽ കോട്ടയത്ത് ജോലി തട്ടിപ്പ്: തട്ടിപ്പിന് കുടപിടിച്ച് തട്ടിയെടുത്തത് ലക്ഷങ്ങൾ; തട്ടിപ്പുകാരനെ കണ്ടെത്താൻ അന്വേഷണവുമായി ജില്ല പൊലീസ് മേധാവി

സ്പീക്കറുടെ പേരിൽ കോട്ടയത്ത് ജോലി തട്ടിപ്പ്: തട്ടിപ്പിന് കുടപിടിച്ച് തട്ടിയെടുത്തത് ലക്ഷങ്ങൾ; തട്ടിപ്പുകാരനെ കണ്ടെത്താൻ അന്വേഷണവുമായി ജില്ല പൊലീസ് മേധാവി

തേർഡ് ഐ ബ്യൂറോ

കോട്ടയം: നിയമസഭാ സ്പീക്കർ എം.ബി രാജേഷന്റെ പഴ്‌സണൽ സ്റ്റാഫിലേയ്ക്കു നിയമനം നടത്തുന്നതായി വിശ്വസിപ്പിച്ച് സാധാരണക്കാരെപ്പറ്റിച്ച് കോട്ടയത്ത് തട്ടിപ്പ്. ലക്ഷങ്ങളാണ് കോട്ടയത്ത് സമാന രീതിയിൽ തട്ടിപ്പ് നടത്തിയിരിക്കുന്നത്. സംഭവം വിവാദമായതോടെ സ്പീക്കറുടെ ഓഫിസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

നിയമസഭാ സ്പീക്കർ എംബി രാജേഷിന്റെ പ്രൈവറ്റ് സെക്രട്ടറി ചമഞ്ഞ് ജോലി വാഗ്ദാനം ചെയ്തു സാമ്പത്തിക തട്ടിപ്പ് നടത്തിയ സംഭവത്തിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. പ്രവീൺ ബാലചന്ദ്രൻ എന്നയാളാണ് സർക്കാർ ജോലി വാഗ്ദാനം ചെയ്ത് കോട്ടയത്തും പരിസര പ്രദേശങ്ങളിലും നിരവധി പേരിൽനിന്നും പണം കൈപ്പറ്റിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തട്ടിപ്പിനിരയായ ഒരു യുവതി ഫോണിൽ വിളിച്ച് നേരിട്ട് കാര്യം പറഞ്ഞതിനെ തുടർന്നാണ് സ്പീക്കർ വിവരം അറിഞ്ഞത്. ജോലിയുടെ കാര്യങ്ങൾ അറിയാനായിട്ടായിരുന്നു യുവതി സ്പീക്കറെ വിളിച്ചത്. തുടർന്ന് സ്പീക്കറുടെ ഓഫീസ് ഡി.ജി.പിക്കും കോട്ടയം എസ്പിക്കും പരാതി നൽകുകയായിരുന്നു.

ഇതിനെത്തുടർന്ന് തട്ടിപ്പിനെതിരെ ഡയറക്ടർ ജനറൽ ഓഫ് പൊലീസിന് പരാതി നൽകിയിട്ടുണ്ടെന്നും ഇക്കാര്യത്തിൽ ജാഗ്രത പാലിക്കണമെന്നും സ്പീക്കറുടെ ഓഫിസ് വ്യക്തമാക്കി.