play-sharp-fill
വിസ്മയയുടേത് ക്രൂരമായ കൊലപാതകം എന്നു തന്നെ തെളിയിക്കുന്ന തെളിവ് പുറത്ത്: തൂങ്ങി നിന്നത് കണ്ടത് കിരൺ മാത്രം; വിസ്മയ തൂങ്ങിയ ജനലും നിർണ്ണായക തെളിവ്

വിസ്മയയുടേത് ക്രൂരമായ കൊലപാതകം എന്നു തന്നെ തെളിയിക്കുന്ന തെളിവ് പുറത്ത്: തൂങ്ങി നിന്നത് കണ്ടത് കിരൺ മാത്രം; വിസ്മയ തൂങ്ങിയ ജനലും നിർണ്ണായക തെളിവ്

തേർഡ് ഐ ക്രൈം

കൊല്ലം: ഭർത്താവിന്റെ വീട്ടിൽ അതിക്രൂരമായി പീഡിപ്പിക്കപ്പെട്ടതിനെ തുടർന്നു മരിച്ച നിലയിൽ കണ്ടെത്തിയ വിസ്മയയുടേത് കൊലപാതകമെന്നു സൂചന നൽകുന്ന തെളിവ് പുറത്തായി.

കൊല്ലത്ത് സ്ത്രീധനത്തിന്റെ പേരിൽ ദുരൂഹ സാഹചര്യത്തിൽ മരണമടഞ്ഞ വിസ്മയയുടേത് കൊലപാതകമാണെന്ന സംശയവുമായി അന്വേഷണ സംഘം. 140 സെന്റീമീറ്റർ നീളമുള്ള ടർക്കി ടവൽ ഉപയോഗിച്ചാണ് വിസ്മയ ആത്മഹത്യ ചെയ്തുവെന്നാണ് കിരൺ കുമാറിന്റേയും ബന്ധുക്കളുടേയും മൊഴി. ഈ മൊഴി കിരൺ കുമാറിനൊപ്പം ബന്ധുക്കളേയും കേസിൽ പ്രതിയാക്കും. കിരണിന്റെ അച്ഛനും അമ്മയും കേസിൽ പ്രതിയാകാനാണ് സാധ്യത.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തറനിരപ്പിൽ നിന്ന് 185 സെന്റിമീറ്റർ ഉയരമുള്ള ജനൽകമ്പിയിൽ 166 സെന്റിമീറ്റർ ഉയരമുള്ള വിസ്മയ തൂങ്ങി മരിക്കുക എന്നതു തന്നെ അസാധ്യമാണ്. ഇനി 140 സെന്റീമീറ്റർ നീളമുള്ള ടവൽ ഉപയോഗിച്ച് കെട്ടിത്തൂങ്ങിയാലും ഒരിക്കലും മരണം സാധ്യമല്ല.

കെട്ടി തൂങ്ങുമ്പോൾ ടവലുകൾ അയയും. ജനൽ കമ്പിയിൽ ടവൽ കെട്ടുമ്പോൾ പിന്നേയും തറനിരപ്പുമായുള്ള അകലം കൂടും. മരണ വെപ്രാളത്തിൽ കാലുകൾ തുങ്ങും. ഈ സമയം 19 സെന്റിമീറ്റർ ഗ്യാപ്പ് മാത്രമേ ഉള്ളൂവെങ്കിൽ മരണം അസാധ്യമാകും.

തന്നെക്കാൾ 19 സെന്റിമീറ്റർ മാത്രം ഉയരമുള്ള ജനൽ കമ്പിയിൽ ഒരാൾക്ക് തുങ്ങി മരിക്കുക അസാധ്യമാണ് എന്നാണ് അന്വേഷണ സംഘം കരുതുന്നത്. ഇതുവരെ ലഭിച്ച മൊഴികൾ അനുസരിച്ച് ജനൽ കമ്ബിയിൽ തൂങ്ങിനിൽക്കുന്ന നിലയിൽ വിസ്മയയെ കണ്ടതു കിരൺ മാത്രമാണ്. ഇതും ദുരൂഹതകൾ വർധിപ്പിക്കുന്നു. കിരണിനെ കസ്റ്റഡിയിൽ വച്ച് ചോദ്യം ചെയ്തു കൊലപാതക സാധ്യത കണ്ടെത്തുന്നതിനും തെളിവു ശേഖരണത്തിനും പൊലീസ് ശ്രമിക്കും. വിസ്മയ നേരത്തെ മാനസികമായ പീഡനത്തിന് ഇരയായിരുന്നുവെന്നാണ് വ്യക്തമാകുന്നത്.

ഇക്കാര്യത്തിൽ ആശ്വാസം ലഭിക്കാൻ വിസ്മയ എറണാകുളത്തെ കൗൺസലിങ് വിദഗ്ധന്റെ സഹായം തേടിയിരുന്നു. ഫോണിലൂടെ സഹായം അഭ്യർഥിച്ച വിസ്മയക്ക് വീഡിയോ കോൺഫറൻസ് വഴി കൗൺസലിങ് നൽകിയിരുന്നുവെന്നും കണ്ടെത്തി.അടുത്ത സുഹൃത്തുക്കളോടും വിസ്മയ ഭർതൃവീട്ടിലെ സാഹചര്യം വിശദീകരിച്ചിരുന്നു. ബന്ധുക്കൾ, സഹപാഠികൾ എന്നിവരുടെ മൊഴി പോലീസ് എടുത്തു.

വിസ്മയയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടും ഫോറൻസിക് ലബോറട്ടറി പരിശോധനാ റിപ്പോർട്ടും ആത്മഹത്യയിലേക്കാണ് വിരൽ ചൂണ്ടുന്നത്. അതേ സമയം ആന്തരികാവയങ്ങളായ കരൾ , വൃക്ക , ആമാശയം , രക്തം എന്നിവയുടെ ചീഫ് കെമിക്കൽ എക്സാമിനേഴ്സ് ലബോറട്ടറി റിപ്പോർട്ട് കൂടി ലദ്യമായാലേ വിഷം ഉള്ളിൽ ചെന്നാണോ മരണം , മരണത്തിന് ശേഷം ടൗവ്വൽ ടർക്കിയിൽ കെട്ടി തൂക്കിയതാണോയെന്ന കാര്യങ്ങളിൽ വ്യക്തത വരുകയുള്ളു. കെമിക്കൽ ഫലത്തിനായി കാക്കുകയാണ് പൊലീസ്.

വിസ്മയയുടെ കൈത്തണ്ടയിലെ ഞരമ്പ് മുറിച്ച നിലയിലുമാണ് മൃതദേഹം കാണപ്പെട്ടത്. ഇതും ദുരൂഹമാണ്. നിലവിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 304 ബി (സ്ത്രീധന പീഡന മരണം) , 498 എ (കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടുള്ള ശാരീരിക , മാനസിക പീഡനം) എന്നീ കുറ്റങ്ങളാണ് എഫ് ഐആറിൽ ചുമത്തിയിട്ടുള്ളത്. ഐ.ജി. ഹർഷിത അട്ടല്ലൂരിയുടെ മേൽനോട്ടത്തിൽ ശാസ്താംകോട്ട ഡിവൈ.എസ്പി. രാജ്കുമാറിന്റെ നേതൃത്വത്തിൽ പത്തംഗ ഉദ്യോഗസ്ഥ സംഘമാണ് അന്വേഷിക്കുന്നത്.