വഴി തടഞ്ഞ് സിനിമയുടെ ചിത്രീകരണം നടത്തിയെന്നാരോപിച്ച് കാഞ്ഞിരപ്പള്ളിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധ മാർച്ച്
സ്വന്തം ലേഖകൻ കാഞ്ഞിരപ്പള്ളി: വഴി തടഞ്ഞ് സിനിമയുടെ ചിത്രീകരണം നടത്തിയെന്നാരോപിച്ച് കാഞ്ഞിരപ്പള്ളിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധ മാർച്ച്. കുന്നുംഭാഗത്ത് ഷാജി കൈലാസ് പ്രിഥിരാജിനെ നായകനാക്കി സംവിധാനം ചെയ്യുന്ന കടുവ സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു. പ്രതിക്ഷേധ മാർച്ച്. കാഞ്ഞിരപള്ളി കുന്നുംഭാഗത്ത് റോഡിൽ ഗതാഗതം തടസപ്പെടുത്തി സിനിമ ചിത്രീകരണം നടത്തുന്നതിനിടെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിക്ഷേധ മാർച്ചുമായെത്തിയത്. എന്നാൽ ഷൂട്ടിംഗ് സ്ഥലത്തുണ്ടായിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകർ തന്നെ ഇത് തടയുകയും തുടർന്ന് പോലീസ് ഇടപെട്ട് പ്രശ്നം പരിഹരിക്കുകയായിരുന്നു. സിനിമ താരം ജോജു ജോർജിനെതിരെ മുദ്രാവാക്യം വിളിച്ചാണ് പ്രവർത്തകർ […]