കോട്ടയത്തെ വാണിഭ കേന്ദ്രത്തിലെ വെട്ട്: നഗരത്തിലെ പത്തിടത്ത് വാണിഭ കേന്ദ്രം നടത്തിയിരുന്നത് തലയോലപ്പറമ്പ് സ്വദേശി; സുന്ദരികളായ സിനിമാ നടിമാരെ എത്തിച്ചിരുന്നത് പൊൻകുന്നം സ്വദേശിനി; കേന്ദ്രത്തിൽ നീലച്ചിത്ര നിർമ്മാണവും നടന്നിരുന്നതായി സൂചന

കോട്ടയത്തെ വാണിഭ കേന്ദ്രത്തിലെ വെട്ട്: നഗരത്തിലെ പത്തിടത്ത് വാണിഭ കേന്ദ്രം നടത്തിയിരുന്നത് തലയോലപ്പറമ്പ് സ്വദേശി; സുന്ദരികളായ സിനിമാ നടിമാരെ എത്തിച്ചിരുന്നത് പൊൻകുന്നം സ്വദേശിനി; കേന്ദ്രത്തിൽ നീലച്ചിത്ര നിർമ്മാണവും നടന്നിരുന്നതായി സൂചന

തേർഡ് ഐ ബ്യൂറോ

കോട്ടയം: നഗരമധ്യത്തിലെ പെൺവാണിഭ കേന്ദ്രങ്ങളിൽ വെട്ടു നടന്നത് വാണിഭകേന്ദ്രത്തിലെ തർക്കത്തെ തുടർന്നെന്നു സൂചന. പൊൻകുന്നം സ്വദേശിനിയായ യുവതിയാണ് ഈ വാണിഭ കേന്ദ്രത്തിന്റെ നടത്തിപ്പുകാരിയെന്നും സൂചന ലഭിച്ചിട്ടുണ്ട്.

ഒന്നോ രണ്ടോ സിനിമകളിൽ ജൂനിയർ ആർട്ടിസ്റ്റായി അഭിനയിച്ച ഇവരാണ് നടിമാരെ വാണിഭ കേന്ദ്രത്തിലേയ്ക്കു സപ്ലൈ ചെയ്തിരുന്നതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം രാത്രിയിലാണ് നഗരമധ്യത്തിൽ ചന്തക്കടവിനു സമീപം വടശേരിൽ ലോഡ്ജിനു സമീപത്തെ വീട്ടിൽ പെൺവാണിഭ സംഘാംഗങ്ങളായ രണ്ടു പേർക്കു വെട്ടേറ്റത്. ഏറ്റുമാനൂർ സ്വദേശികളായ രണ്ടു പേരെയാണ് ക്വട്ടേഷൻ സംഘം എത്തി വെട്ടിപ്പരിക്കേൽപ്പിച്ചത്.

പരിക്കേറ്റ ഏറ്റുമാനൂർ സ്വദേശികളെ കൂടാതെ, തിരുവനന്തപുരം സ്വദേശിയും പൊൻകുന്നം സ്വദേശിനിയും സംഘത്തിലുണ്ടായിരുന്നു.

പൊൻകുന്നം സ്വദേശിനിയെ മുൻ നിർത്തി തലയോലപ്പറമ്പ് സ്വദേശിയാണ് വാണിഭ കേന്ദ്രം നടത്തിയിരുന്നതെന്ന സൂചനയാണ് ഇപ്പോൾ ലഭിക്കുന്നത്. നഗരത്തിലെ പത്തോളം സ്ഥലങ്ങളിൽ ഇയാൾ വീട് വാടകയ്ക്ക് എടുത്തതായി സൂചനയുണ്ട്.

ചന്തക്കടവ് കൂടാതെ, നാഗമ്പടത്തും ഈ തലയോലപ്പറമ്പ് സ്വദേശി വീട് വാടകയ്ക്ക് എടുത്തിരുന്നു. രണ്ടിടത്തും പെൺവാണിഭവും ബ്ലൂഫിലിം നിർമ്മാണവും ഹണി ട്രാപ്പും നടന്നിരുന്നതായാണ് ലഭിക്കുന്ന സൂചന.

രണ്ടു മാസം മാത്രമാണ് ഒരു വാടക വീട് സംഘം ഉപയോഗിച്ചിരുന്നത്. ഈ വാടക വീട്ടിൽ ആളുകൾ നിരന്തരം എത്തുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ അടുത്ത സ്ഥലത്തേയ്ക്കു താവളം മാറ്റുകയാണ് ചെയ്തിരുന്നത്.

രണ്ടു മലയാള സിനിമകളിൽ തല കാണിച്ച പൊൻകുന്നം സ്വദേശിനിയാണ് സംഘത്തിലേയ്ക്കു പെൺകുട്ടികളെ എത്തിച്ചിരുന്നത്.

സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റായ പെൺകുട്ടികളെ വലയിൽ വീഴ്ത്തി, പണം വാഗ്ദാനം ചെയ്ത് ഇവിടെ എത്തിച്ചിരുന്നത് പൊൻകുന്നം സ്വദേശിയാണ് എന്നു കണ്ടെത്തിയിട്ടുണ്ട്.